എന്ന്
സുകന്യ. ആർ
തത്തമംഗലം G. U. P. S ലെ 1-C ലെ തനുശ്രീയുടെ അമ്മയാണ്. അദ്ധ്യായന വർഷത്തിലെ ആദ്യ മാസങ്ങളിൽ എന്റെ മോൾ പഠനത്തിൽ വളരെ പിറകിലായിരുന്നു. കൊറോണ സമയമായതുകൊണ്ട് LKG യിൽ വിടാതെ നേരിട്ട് UKG യിൽ വന്നതായിരുന്നു. മറ്റുകുട്ടികളെ അപേക്ഷിച്ച് മോൾക്ക് അക്ഷരങ്ങളുടെ അടിസ്ഥാനം കുറവായിരുന്നു. ടീച്ചർ എന്തു പഠിപ്പിച്ചെന്നു ചോദിച്ചാലും ക്ലാസ്സിലെന്തു നടന്നു എന്ന് ചോദിച്ചാലും അവൾ ഒന്നും പറയാറില്ല. ടീച്ചറോട് ചോദിച്ചപ്പോൾ ക്ലാസ്സിൽ അവൾ അത്ര ആക്റ്റീവ് അല്ല എന്നറിഞ്ഞു. പക്ഷെ സംയുക്ത ഡയറിയിലൂടെ അവളുടെ സ്വഭാവത്തിലും പഠിത്തത്തിലും നല്ലൊരു മാറ്റം കാണാൻ സാധിച്ചു. ടീച്ചർ പറഞ്ഞതനുസരിച്ചു അവൾക്കറിയാത്ത അക്ഷരങ്ങൾ ഞാൻ പേന കൊണ്ട് എഴുതി കൊടുത്തു. ദിവസങ്ങൾ കഴിയുന്തോറും അവൾക്കറിയാത്ത അക്ഷരം ഞാൻ പേനയിൽ എഴുതാൻ തുടങ്ങുമ്പോൾ അവൾ എന്നെ തടഞ്ഞ് അവൾ ഓർത്തു എഴുതാൻ ശ്രമിച്ചു. അതുപോലെ ക്ലാസ്സിൽ നടക്കുന്ന കാര്യങ്ങളൊക്കെ വീട്ടിൽ പറയും. വാക്കുകളെ യഥാർത്ഥ ക്രമത്തിൽ എഴുതാനും പറയാനും സംയുക്ത ഡയറിയിലൂടെ മോൾക്ക് കഴിഞ്ഞു. ഇതിലൂടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ അവൾ ശ്രദ്ധിക്കാൻ തുടങ്ങി.സംയുക്ത ഡയറി എഴുതുന്നതിനൊപ്പം ചിത്രം കൂടി വരയ്ക്കാൻ പറയുമ്പോൾ കുട്ടികൾക്ക് ഡയറി എഴുതാനുള്ള ആവേശം കൂടുന്നു.കുട്ടിയുടെ നല്ലൊരു മാറ്റത്തിനു നിമിത്തമായ സംയുക്ത ഡയറി എന്നൊരു ആശയം കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ച ടീച്ചർക്ക് ഒരായിരം നന്ദി അറിയിക്കുന്നു.
എന്ന്
കീർത്തന. ജെ
പ്രിയ ടീച്ചർ ഞാൻ 1. C യിൽ പഠിക്കുന്ന ശ്രീഹരിയുടെ അമ്മയാണ്. സംയുക്ത ഡയറി എന്റെ മക്കളിൽ വരുത്തിയ മാറ്റം വളരെ വലുതാണ്. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നത് കൊണ്ട് മലയാളം എന്നത് വളരെ പ്രയാസമുള്ള ഒരു വിഷയമായി മാറുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം എന്റെ മൂത്ത മകളാണ്. അവൾക്ക് ഇംഗ്ലീഷും ഹിന്ദിയും വായിക്കാനും എഴുതാനും പറ്റും. പക്ഷേ മലയാളം കുറച്ച് പ്രയാസമാണ്. എന്നാൽ എന്റെ മകന്റെ കാര്യത്തിൽ ആ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. അതിന് കാരണം സംയുക്ത ഡയറി എഴുത്താണ്. ആദ്യമൊക്കെ അക്ഷരങ്ങൾ പറഞ്ഞു കൊടുക്കുകയും ചിലത് എഴുതി കൊടുത്തുകയു ചെയ്യുമായിരുന്നു. എന്നാൽ അവൻ ഇപ്പോൾ കുറച്ച് ദിവസമായി തനിച്ചാണ് ഡയറി എഴുതുന്നത്. എപ്പോഴെങ്കിലും ഒരു അക്ഷരം ചോദിക്കും. അത്രമാത്രം
ഇപ്പോൾ ഡയറി എഴുതുന്നത് എന്റെ മകളും ശീലമാക്കി. അവൾക്കും ഒന്നാം ക്ലാസ് മുതൽ ഡയറി എഴുത്ത് ശീലമായിരുന്നെങ്കിൽ മലയാളത്തിലുള്ള അവളുടെ പ്രയാസം അന്നേ മാറുമായിരുന്നു. സംയുക്ത ഡയറിയ്ക്കും അതിന് സഹായിച്ച ടീച്ചർക്കും ഒരുപാട് നന്ദി.
Thank you teacher
Manju. N
പ്രിയ ടീച്ചർ
ഞാൻ 1C യിലെ ആദികേശിന്റെ അമ്മയാണ്. സംയുക്ത ഡയറി എഴുതുന്നത് കൊണ്ടുള്ള ഗുണം ഞാൻ മനസ്സിലാക്കുന്നു.ആദ്യത്തെ കുറച്ചു ദിവസം ഞാൻ പേന കൊണ്ട് ചില അക്ഷരങ്ങൾ എഴുതി. പിന്നെ പിന്നെ എന്നോട് എഴുതിക്കാതിരിക്കാൻ അവൻ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി. അതിനായി അവൻ യു. കെ. ജി യിൽ പഠിച്ച വാക്കുകളിൽ നിന്ന് അക്ഷരങ്ങൾ ഓർത്തെടുത്തെഴുതി. ടീച്ചർ പറഞ്ഞതനുസരിച്ച് ചിഹ്നങ്ങൾ മാത്രം ഞാൻ പറഞ്ഞു കൊടുത്തു. ഇപ്പോൾ അവൻ തന്നെ വാചകങ്ങൾ പറയാനും ചിഹ്നങ്ങൾ ഉൾപ്പെടെ തനിയെ എഴുതാനും തുടങ്ങി. അടുകൂടാതെ എഴുതുന്ന ആശയങ്ങൾക്ക് യോചിച്ച ചിത്രം വരയ്ക്കുന്നതിലൂടെ വരയ്ക്കാനുള്ള അവന്റെ താത്പര്യവും വർദ്ധിച്ചു.മാത്രമല്ല ഓരോ സന്ദർഭത്തിലും കാണുന്ന കാര്യങ്ങളെ ചിത്രരൂപത്തിൽ വിശദീകരിക്കാൻ അവനിപ്പോൾ കഴിയുന്നുണ്ട്.കുട്ടികൾ ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ ഗ്രഹിക്കുകയും അത് മാതാപിതാക്കളോട് പങ്കുവെക്കുകയും ചെയ്യുന്നു. ഒന്നാംതരത്തിൽ തന്നെ അവർ മാതൃഭാഷയിൽ ഈ സംയുക്ത ഡയറിയിലൂടെ സ്വയം പര്യാപ്തരാവുന്നു.
Thank you teacher
എന്ന്
അർച്ചന. എ
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി