Pages

Friday, December 1, 2023

ഒന്നാം ക്ലാസുകാർ ഏറ്റെടുത്ത കൂട്ടെഴുത്തു പത്രം

 1

കുട്ടികളിൽ ഉണ്ടായ മാറ്റം ഇന്ന് നാം തിരിച്ചറിയുകയാണ്

തിരുനാരായണപുരം എ എം. എൽ.പി.സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികൾ കിളികൊഞ്ചൽ എന്ന ക്ലാസ് പത്രം തയ്യാറാക്കി. ക്ലാസിലും സ്കൂളിലും നടന്ന വിഷയത്തെ ആസ്പദമാക്കി ഓരോ ഗ്രൂപ്പുകാരും വാർത്തകൾ തയ്യാറാക്കി. എഴുതാൻ പിന്നോട്ട് നിൽക്കുന്ന കുട്ടികൾ പോലും ചിത്രം വരയ്ക്കാനും കളർ നൽകാനും ഉത്സാഹിച്ചു. എല്ലാ ഗ്രൂപ്പുകാർ തയ്യാറാക്കിയ വാർത്തകളും മികച്ചതായിരുന്നു. എച്ച് എം സുജാത ടീച്ചർ പത്രം പ്രകാശനം ചെയ്തു.

  ഈ അധ്യായന വർഷം മുതൽ ഒന്ന് രണ്ട് ക്ലാസുകളിൽ വന്ന സചിത്ര പുസ്തകവും സംയുക്ത ഡയറിയും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആശങ്ക ഉണർത്തുന്നത് ആയിരുന്നു. എന്നാൽ ഇതിലൂടെ കുട്ടികളിൽ ഉണ്ടായ മാറ്റം ഇന്ന് നാം തിരിച്ചറിയുകയാണ് കുട്ടികൾ സ്വയം ഡയറി എഴുതാനും, പത്രം തയ്യാറാക്കാനും പ്രാപ്തരായി കഴിഞ്ഞു ഒന്നാം ക്ലാസിലെ അദ്ധ്യാപിക എന്ന നിലയിൽ അഭിമാനവും തോന്നി.

 പൊതുവിദ്യാലയം നന്മയുടെ വിദ്യാലയം

സബീന ടീച്ചർ

 എ.എം. എൽ. പി.എസ് തിരുനാരായണപുരം

2

ഒരുവിഷയത്തിൽ പല വാർത്തകൾ

ആകെ 48 കുട്ടികൾ

കുട്ടികളെ 8 ഗ്രൂപ്പുകളാക്കി തിരിച്ചു

രാവിലെ അവരോട് തന്നെ വിഷയങ്ങൾ ചർച്ച ചെയ്തു

പായസവിതരണം സ്കൂളിൽ എന്നത് തിരഞ്ഞെടുത്തു

എല്ലാ അംഗങ്ങളുടെയും എഴുത്ത് വരുന്ന രീതിയിൽ E4 പേപ്പറിൽ എഴുതാൻ നിർദ്ദേശിച്ചുപിന്നീട് അവർ ഏറ്റെടുത്തു. അവർ ഓരോ ഗ്രൂപ്പുകാരും വൃത്തിയായി തന്നെ ചെയ്തു. ഉണ്ണി മധുരം ന്യൂസ് എന്ന് പത്രത്തിന് പേരിട്ടു ഹെഡ്മിസ്ട്രസ് പ്രകാശനം നടത്തി

അക്ഷരത്തെറ്റില്ലാതെ ഓരോ ഗ്രൂപ്പിനും എഴുതാൻ കഴിഞ്ഞിട്ടുണ്ട്. എന്നതിൽ അഭിമാനം തോന്നുന്നു

രജിത ടീച്ചർ

വി.ആർ.യു പി സ്കൂൾ മുതുകുറുശ്ശി👆


3

ആറ് വിഷയങ്ങൾ ആറ് ഗ്രൂപ്പ്

ആകെ 27 കുട്ടികൾ

കുട്ടികളെ ആറ് ഗ്രൂപ്പുകൾ ആക്കി തിരിച്ചു.

വിവിധ വിഷയങ്ങൾ ഓരോ ഗ്രൂപ്പിനും നൽകി.

🔴 ഓണസദ്യ.

🔴 വർണ്ണ കടലാസുകൊണ്ട് പൂക്കൾ ഉണ്ടാക്കിയത്.

🔴 സ്കൂളിൽ പുതിയ പാർക്ക് വന്നത്.

🔴കടലാസ് തോണി ഉണ്ടാക്കിയത്.

🔴 ഓണപ്പൂക്കളം

🔴മഴ പെയ്തത് 

👆👆👆 എല്ലാം വിഷയങ്ങൾ ആയിരുന്നു

എല്ലാ ഗ്രൂപ്പുകളും വളരെ ഭംഗിയായി തന്നെഎഴുതി. അതുമായി ബന്ധപ്പെട്ട ചിത്രം കൂടി അവർ ഉൾപ്പെടുത്തി. പത്രവാർത്തയ്ക്ക് പുറമേ അവരുടെ തന്നെ കുറച്ച് കലാസൃഷ്ടികൾ( കവിതകൾ, ചിത്രം ) കൂടി പത്രത്തിൽ ഉൾപ്പെടുത്തി.

"തളിരില "എന്ന പത്രത്തിന് പേര് നൽകി.

 വളരെയധികം താല്പര്യത്തോടെയാണ് കുഞ്ഞുങ്ങൾ ഈ പ്രവർത്തനം ഏറ്റെടുത്തു ചെയ്തത് 🥰🥰🥰🥰

മുഫീദ ടീച്ചർ 

GUPS മുളിയാർ മാപ്പിള

പൊവ്വൽ കാസറഗോഡ്

4

ഒരു ഗ്രൂപ്പ്, മുൻ വാർത്തകൾ

പത്രത്തിന്റെ പേര്

🔹കിളികൊഞ്ചൽ🔹

ആകെ 4 കുട്ടികൾ

ഒരു ഗ്രൂപ്പ്

 ഉത്സാഹത്തോടുകൂടി തന്നെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഒരു ഗ്രൂപ്പേ ഉണ്ടായിരുന്നുള്ളൂ. ചിത്രങ്ങളും ഉൾപ്പെടുത്തി. ടീച്ചർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയത്.

 തിരഞ്ഞെടുത്ത വിഷയങ്ങൾ

 🔸ഉത്സവമേളം നടത്തി

 🔸ചിത്രം വരച്ചത്

 🔸പാട്ട് പാടിയത്

 ജി എൽ പി എസ് പുഞ്ചവയൽ കോട്ടയം.


5

ആ വാർത്തകൾ ഇവിടെ വായിക്കാം

ഇന്ന്(28/11/23) ക്ലാസിൽ പത്രം നിർമ്മിച്ചു. 25 കുട്ടികൾ ആണ് ഉള്ളത്. അതിൽ ഒരു കുട്ടി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിയാണ്. ഒരു കുട്ടി തീർത്തും പഠനവൈകല്യം ഉള്ള കുട്ടിയും ആണ് .ക്ലാസ് ചർച്ചയുടെ അടിസ്ഥാനത്തിൽ 5 ഗ്രൂപ്പുകളാക്കി തിരിച്ചു. വായന കാർഡ്, പ്രഭാത ഭക്ഷണം, ക്ലാസ് പി ടി എ, അസംബ്ലി ,മെഗാ ക്വിസ് എന്നിങ്ങനെയായിരുന്നു.ഇവയെ അടിസ്ഥാനമാക്കി പൊതുചർച്ച നടത്തി. ഓരോ ഗ്രൂപ്പിലും പങ്കാളിത്ത എഴുത്ത് നടന്നു. പ്രയാസമുള്ള കുട്ടികൾക്ക് മറ്റുള്ളവർ പദങ്ങൾ, ചിഹ്നങ്ങൾ ചേർക്കൽ, വാക്കാൽ എന്നിങ്ങനെയുള്ള ആവശ്യാനുസരണം സഹായങ്ങളും നിർദ്ദേശങ്ങളും നൽകി. പൊതുവെ വരുന്ന ആശയക്കുഴപ്പം ഓരോ ഗ്രൂപ്പംഗങ്ങളും തത്സമയം ചോദിച്ച് പരിഹരിച്ചു. ലേഖനത്തിന് ശേഷം ചിത്രം വരച്ച് നിറം നൽകി. ഓരോ ഗ്രൂപ്പും മാറി വായിച്ചു. പല പേരുകൾ നിർദ്ദേശിച്ചതിൽ നിന്നും പൂമൊട്ട് എന്ന പേര് കുട്ടികൾ തന്നെ തിരഞ്ഞെടുത്തു. ഇന്ന് ഉച്ചക്ക് ശേഷം നടന്ന CPTA യിൽ HM പത്രം പ്രകാശനം ചെയ്തു. പ്രയാസം നേരിടുന്ന രണ്ട് കുട്ടികളും മറ്റുള്ളവരുടെ സഹായത്തോടെ ലേഖനത്തിലും ചിത്രരചനയിലും പങ്കാളികളായി എന്നത് സന്തോഷം തന്നെയാണ്.

വാർത്തയുടെ താഴെ

 🔹വായന കാർഡ് :- ഇന്ന് ഞങ്ങൾക്ക് ടിച്ചർ സ്ക്രീനിൽ വായനക്കാർഡ് കാണിച്ചു തന്നു. ഞങ്ങൾ വായിച്ചു ന്താ വരുന്ന കാർഡാണ്. കളർ കാർഡ് ടീച്ചർ ചുമരിൽ ഒട്ടിച്ചു

ചന്തു, പന്ത്, സൂര്യകാന്തി' ഉന്തി, സന്തോഷം തുടങ്ങിയ വാക്കുകൾ ഞങ്ങൾ വായിച്ചു.

🔹 അസംബ്ലി: ഞങ്ങൾ വരിവരിയായി പോയി.

ഭക്ഷണ വേസ്റ്റ് ബക്കറ്റിൽ ഇടാൻHM പറഞ്ഞു. കുട്ടികൾക്ക് ട്രോഫി നൽകി.ഞങ്ങൾ വരിയായി തിരിച്ച് പോന്നു

🔹 മീറ്റിംഗ് -ഇന്ന് മീറ്റിംഗ് ഉണ്ട്. രക്ഷിതാക്കൾ വരും. ടീച്ചർ ഞങ്ങളെ കുറിച്ച് പറയും.കഴിഞ്ഞ മീറ്റിംഗിൽ ട്രോഫി കിട്ടി.

🔹ക്വിസ് - ഒരു ദിനം ഒരു അറിവ് ടീച്ചർ ചോദ്യം അയച്ചു തന്നു. ഞങ്ങൾ ഉത്തരം കുടത്തിൽ ഇട്ടു സമ്മാനം കിട്ടും

🔹 പ്രഭാത ഭക്ഷണം - രാവിലെ എന്തൊക്കെ കഴിച്ചു എന്ന് ടീച്ചർ ചോദിച്ചു. അപ്പം, പുട്ട് ഒക്കെ കഴിച്ചിട്ടുണ്ട്.പ്രഭാത ഭക്ഷണം കഴിക്കണം.

ഇത്രയും ആയിരുന്നു ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന പരിചിത ആശയങ്ങൾ ചിട്ടപ്പെടുത്തി എഴുതിയത്.


6

ദ്വിദിനപത്രം

ഒന്നാം ക്ലാസ്സിൽ ആകെ 7 കുട്ടികൾ 4 കുട്ടികളാണ് സ്കൂളിൽ എത്തിയിരിക്കുന്നത് കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു എങ്ങനെയാണ് പത്രം തയ്യാറാക്കേണ്ടത് എന്നതിനെക്കുറിച്ച് ഒരു ധാരണ നൽകി കുട്ടികൾ തന്നെ വിഷയങ്ങൾ കണ്ടെത്തി. കുട്ടികൾ കുറവായതിനാൽ രണ്ടു ദിവസമായി പത്രം തയ്യാറാക്കിയത്. 

ഒന്നാം ഗ്രൂപ്പുകാർ സ്കൂളിലെ കുട്ടികൾക്ക് പനിയായതിനാൽ വിദ്യാലയത്തിൽ എത്തിയ കുട്ടികളുടെ എണ്ണം വളരെ കുറവാണെന്നും പനി ചുമ എന്നിവയുള്ള കുട്ടികൾ സ്കൂളിൽ ഹാജർ ആകേണ്ടതില്ല എന്ന് നിർദ്ദേശിച്ചതായും പത്രത്തിൽ എഴുതി ചേർത്തു. രണ്ടാം ഗ്രൂപ്പുകാർ ടീച്ചർ കുറെ കാലത്തിനുശേഷമാണ് നോട്ട്ബുക്കിൽ സ്റ്റാർ നൽകിയത് എന്ന കാര്യമാണ് എഴുതി ചേർത്തത്. പലഹാരങ്ങളെ വേർതിരിക്കുക എന്ന പ്രവർത്തനം കൃത്യമായി ചെയ്ത കുട്ടികൾക്ക് ആണ് ടീച്ചർ സ്റ്റാർ നൽകിയത് കുട്ടികൾ സ്വന്തമായി പ്രവർത്തനത്തിൽ ഏർപ്പെട്ടു എന്നൊക്കെ പത്രത്തിൽ എഴുതി ചേർത്തു. കൂടാതെ കുട്ടികൾക്കെല്ലാം വളരെ സന്തോഷമായി എന്ന കാര്യം കൂടി കുട്ടികൾ ഉൾപ്പെടുത്തി


രണ്ടാം ദിവസം പിടിയുടെ ടീച്ചർ ഗ്രൗണ്ടിൽ പോകാൻ സമ്മതിച്ചില്ല ക്ലാസിൽ നിന്ന് ചെറിയ ചെറിയ കളികളിൽ കയറി കുട്ടികൾ എല്ലാം പണി ആയതുകൊണ്ടാണ് കുട്ടികളെ വിടാതിരുന്നത് എന്ന കാര്യമാണ് പത്രത്തിൽ ഉൾപ്പെടുത്തിയത്


 രണ്ടാം ഗ്രൂപ്പുകാർ പത്രപ്രകാശനം എന്ന വിഷയമാണ് തിരഞ്ഞെടുത്തത് കുട്ടികളെല്ലാവരും ചേർന്ന് പത്രത്തിന് ചങ്ങാതിക്കൂട്ടം എന്ന പേര് നൽകി ഒരു കുട്ടിയും ഓരോ പേരുകളും നൽകി അതിൽ നിന്ന് എല്ലാ കുട്ടികൾക്കും ഇഷ്ടമായ പേര് തിരഞ്ഞെടുത്തതിന് ശേഷം പത്രം പ്രകാശനം ചെയ്യാൻ ആവശ്യപ്പെട്ടു.


 കുട്ടികൾക്കെല്ലാം തന്നെ വളരെ പെട്ടെന്ന് വിഷയങ്ങൾ കണ്ടെത്താൻ സാധിക്കുന്നുണ്ട് കൂടാതെ നല്ല താൽപ്പര്യവും പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ കാണാൻ സാധിച്ചിട്ടുണ്ട്.


7

പിന്തുണാനടപടിയും പ്രധാനവും അത് നിരന്തര വിലയിരുത്തൽ തന്നെ.

ചിറ്റടി എ എൽ പി സ്കൂളിലെ ഒന്നാംക്ലാസ് ഇന്ന് പൂത്തുമ്പി എന്ന പത്രം നിർമ്മിച്ചു. അസംബ്ലിയിൽ HM പത്രം പ്രകാശനം ചെയ്തു. കുട്ടികൾ വളരെ താല്പര്യത്തോടുകൂടി പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി . തിരഞ്ഞെടുത്ത വിഷയങ്ങൾ 

 * അസംബ്ലി 

* ഉച്ചഭക്ഷണം

* ഓണാഘോഷം

*ഇന്നലെത്തെ മഴ

* പൂന്തോട്ടം


8

കരടെഴുത്തും അസ്സലെഴുത്തും രചനാപ്രക്രിയയുടെ ഭാഗം

45 കുട്ടികൾ ഉള്ള ക്ലാസ്സിൽ 36 കുട്ടികൾ ഉണ്ട്. 5 ഗ്രൂപ്പാക്കി 5 ഗ്രൂപ്പിനും പേര് അവർ സ്വയം കണ്ടെത്തി. എഴുതേണ്ട വിഷയം ടീച്ചർ പറഞ്ഞു നറുക്കിട്ട് ഓരോ ഗ്രൂപ്പും എഴുതേണ്ട വിഷയം എടുത്തു.

1. DEO സന്ദർശനം

2. പിറന്നാൾ ആഘോഷം

3. കലോത്സവ വിജയിയെ പറ്റിയുള്ള വാർത്ത

4. സ്പോർട്സ്

5. ക്രിസ്മസ് പപ്പയെ സചിത്ര ബുക്കിൽ ഒട്ടിച്ചതിനെ പറ്റി.

ഗ്രൂപ്പിൽ ചർച്ച നടത്തി. വേണ്ട പിന്തുണ നൽകി അവരോട് ആദ്യം റഫ് എഴുതി പേപ്പർ നൽകി. ഗ്രൂപ്പിലെ ഓരോ കുട്ടിയെയും പേപ്പർ എഴുതാനും ശ്രമിച്ചു. എല്ലാവരും വളരെ സന്തോഷത്തോടെ പങ്കെടുത്തു. ചിലർ എഴുതിയ തെറ്റിൽ കുട്ടികൾ തന്നെ തിരുത്തൽ വരുത്തുകയും എഴുതാൻ പറ്റാത്തവരെ സഹായിക്കുകയും ചെയ്തു


9

മാതൃകയും വിശകലനവും

 മാതൃകയായി ഒരു വാർത്ത അധ്യാപിക നൽകിയതിനു ശേഷം കുട്ടികൾ 4 ഉപവിഷയങ്ങൾ തിരഞ്ഞെടുത്ത് വാർത്ത തയ്യാറാക്കി. തൻറെ വീട്ടിലെ പൂച്ചയെ കാണാത്ത വിവരവും പഴുത്ത മാമ്പഴം കാക്കച്ചി തട്ടിയെടുത്ത വാർത്തയും കലാ ഉത്സവം വാർത്തയും പഴങ്ങളും പച്ചക്കറികളും നന്നായി കഴുകണമെന്ന് പാഠഭാഗ പ്രവർത്തനവും വാർത്തകൾക്കായി തിരഞ്ഞെടുത്ത വിഷയങ്ങളും

മുരിങ്ങേരി നോർത്ത് എൽപിഎസ്, കണ്ണൂർ സൗത്ത് ഉപജില്ല


10

എഡിറ്റിംഗ് രണ്ടു തരം.

 ഗവ.എൽ.പി.എസ്.കൊടവിളകം

സ്കൂളിലെ ഒന്നാം ക്ലാസ്ഇന്ന് 

മിന്നാമിന്നി എന്ന പത്രം നിർമ്മിച്ചു

ക്ലാസ്സിൽ HM പത്രം പ്രകാശനം ചെയ്തു. 24 കുട്ടികളാണ് ക്ലാസിൽ ഉള്ളത്. അതിൽ 21 കുട്ടികൾ ഇന്ന് Present ആയിരുന്നു. അതിനെ 7 ഗ്രൂപ്പ് ആക്കി. കുട്ടികൾ നല്ല താല്പര്യത്തോടു കൂടി പ്രവർത്തനങ്ങൾ ചെയ്തു. Tr വേണ്ട നിർദ്ദേശങ്ങൾ നൽകി.

തിരഞ്ഞെടുത്ത വിഷയങ്ങൾ

 * ചിന്നു പൂമ്പാറ്റ

 * മയിൽ സ്കുളിലെത്തി

. വർണ്ണകാഴ്ചകൾ

. എന്റെ സ്വന്തം ചാച്ചാജി

. തത്ത

, പൂമ്പാറ്റ

എല്ലാവരുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. എഴുതാൻ ബുദ്ധിമുട്ട് അനുഭവിച്ച കുട്ടികളെ ഗ്രൂപ്പിലെ മറ്റു കുട്ടികൾ സഹായിച്ചു. അക്ഷരത്തെറ്റുകൾ അധ്യാപികയുടെ സഹായത്താൽ തിരുത്തി. എല്ലാ കുട്ടികളുടെയും സഹകരണം ഉണ്ടായിരുന്നു.

(കുട്ടികളുടെ ഗ്രൂപ്പുകൾ പരസ്പരം കൈമാറി വായിച്ച് എഡിറ്റിംഗ് നടത്തുന്ന രീതി ആലോചിക്കാവുന്നതാണ്)


11

പൂർണ പങ്കാളിത്തമുള്ള പ0ന പ്രവർത്തനം

 ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ ആദ്യ പത്രം ചങ്ങാതി. എല്ലാവരുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.

Glps വാളക്കോട്, പുനലൂർ


12

കുട്ടികൾ കൂടുതൽ. 3 ദിവസം വേണ്ടി വന്നു !

 സെന്റ് ആൻഡ്രൂസ് Lps, Karumkulam, Tvpm, Neyyattinkara(sub dist)ആകെ 35കുട്ടികൾ 6ഗ്രൂപ്പാക്കി. 3ദിവസത്തെ ഭാഷ യുടെ ക്ലാസ്സ് വേണ്ടിവന്നു.

  1.  ചില പത്രങ്ങൾ മാതൃക പരിചയപ്പെടുത്തി. 

  2. ഇന്നലെ ചർച്ചയിലൂടെ വിഷയങ്ങൾ തീരുമാനിച്ചു. ഉത്സവമേളം, സംയുക്ത ഡയറി, രചനോത്സവം, നാട്ടിലെ തിരുനാൾ, സ്കൂൾകുട്ടിയെ തട്ടിക്കൊണ്ടു പോയത് തുടങ്ങിയവ. 

  3. ഗ്രൂപ്പ് ചർച്ച 

  4. ക്രോഡീകരണം എന്നിവ നടന്നു. 

  5. എല്ലാവരുടെയും അഭിപ്രായം രേഖപ്പെടുത്താൻ പ്രത്യേകം നിർദ്ദേശം നൽകി. 

  6. ഗ്രൂപ്പിൽ ഭിന്നനിലവാരക്കാർ ഉണ്ടെന്നുറപ്പു വരുത്തി. 

  7. എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുത്തു. 

  8. ചീഫ് എഡിറ്ററും.

  9. ഇന്ന് ഗ്രൂപ്പ് തല എഡിറ്റിഗും 

  10. സ്വതന്ത്ര രചനയും നടത്തി 

  11. എല്ലാകുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി.

  12.  ഇന്ന് 3 മണിക്ക് ബഹു. പഞ്ചായത്ത് പ്രസിഡന്റും ഇപ്പൊ മുൻ വാർഡ് മെമ്പറും ആയ ശ്രീമതി ചിഞ്ചു ഡിക്സണും സ്കൂൾ എച്ച്.എം. ശ്രീമതി. എസ് എസ് ശ്രീല ടീച്ചറും ചേർന്ന് പത്രം ഏറ്റു വാങ്ങി. 

  13. വാർഡ് മെമ്പർ വളരെ നല്ല അഭിപ്രായം പറഞ്ഞു.

(ഇവിടെ സമയം കൂടുതൽ എടുക്കേണ്ടി വന്നതിന്റെ കാരണങ്ങൾ പലതുണ്ട്. എഡിറ്റോറിയൽ ബോർഡും ചീഫ് എഡിറ്ററും വേണമെന്ന് തീരുമാനിച്ചത്. ഓരോ ഗ്രൂപ്പിലും വാർത്ത എഴുതുന്ന രീതി. 6 കുട്ടികളായാലോ? വേഗം വാർത്ത തീരും. സമയസൂത്രണം വേണം

1.പൊതുചർച്ച - 10 മിനിറ്റ്

2. ഗ്രൂപ്പ് രൂപീകരണം - 2 മിനിറ്റ്

3. ഗ്രൂപ്പിൽ ചർച്ച - 5 മിനിറ്റ്

4. കൂട്ടെഴുത്ത് ( സഹായ രചന) കരട് - 10 മിനിറ്റ്

5. അസ്സലെഴുത്ത് 8 മിനിറ്റ്

6. ഗ്രൂപ്പുകൾ കൈമാറി വായന (10 മിനിറ്റ് )

7. ഒട്ടിക്കൽ (3 മിനിറ്റ് )

8. തലക്കെട്ട് നൽകൽ (2 മിനിറ്റ് )

9. പ്രകാശനം, വായന (10 )


13

അഞ്ച് ഗ്രൂപ്പുകൾ 5 വാർത്തകൾ

 കുട്ടികളുള്ള ക്ലാസ്സിൽ 30 കുട്ടികൾ പത്രം നിർമ്മാണത്തിൽ പങ്കെടുത്തു. 5 ഗ്രൂപ്പുകൾ ആയിട്ടാണ് ക്ലാസിലെ സദ്യ, ഷെസിൻ (ക്ലാസിലെ കുട്ടി )വീണ് പരിക്കേറ്റത്, സ്കൂളിൽ പെരുമഴ പെയ്തത്, ശിശുദിന റാലി സംഘടിപ്പിച്ചത്, ക്ലാസ്സിൽ ഫ്രൂട്ട് സലാഡ് ഉണ്ടാക്കിയത് ഇങ്ങനെ വ്യത്യസ്ത വിഷയങ്ങൾ കുട്ടികൾ തന്നെ കണ്ടെത്തി. ഗ്രൂപ്പിലുള്ള എല്ലാ അംഗങ്ങളും അവർക്കറിയാവുന്ന രീതിയിലുള്ള ആശയങ്ങൾ പറഞ്ഞു. എഴുതുന്ന സമയത്ത് കുട്ടികൾക്ക് ചില ആശയങ്ങളിൽ സംശയങ്ങൾ ഉണ്ടായി അധ്യാപികയുടെ ഇടപെടലുകളിലൂടെ അവർക്ക് തിരുത്താനും സാധിച്ചു.

അമുപ്സ് പാറക്കൽ


14

ഓരോ വാക്യങ്ങൾ ഓരോരുത്തർ 

ആകെ കുട്ടികൾ 11. ഇന്ന് 10 പേർ വന്നു. 3 ഗ്രൂപ്പാക്കി. സംയുക്ത ഡയറി, ഓണാഘോഷം. പലഹാരങ്ങൾ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. പത്രങ്ങളിൽ വരുന്ന വാർത്തകൾ ചർച്ച .അനുസരിച്ച് മുൻനോക്കക്കാരുടെ കൂടെ പിൻനോക്കക്കാരെയും ഇരുത്തി. ആദ്യം റഫ് ആയി എഴുതി. ഒരക്ഷരം പോലും തിരിച്ചറിയാൻ കഴിയാത്ത ഒരാൾ. അവൾക്ക് എഴുതാൻ ഗ്രൂപ്പിന്റെ സഹായം. പിന്തുണയുമായി കൂടെ ഇരുന്നു. തുടർന്ന് A4 ഷൂസിൽ സ്കെച്ച് വെച്ച് എഴുതി. ഓരോ വാക്യങ്ങൾ ഓരോരുത്തർ എഴുതി. തുടർന്ന് പേര് കുട്ടികൾ തന്നെ കണ്ടുപിടിച്ചു. ചാർട്ടിൽ ഒട്ടിച്ചു. സീനിയർ അസിസ്റ്റന്റ് ടീച്ചറെ കൊണ്ട് പ്രകാശനം ചെയ്തു. സ്കൂൾ നോട്ടീസ് ബോർഡിൽ തൂക്കി. മക്കൾക്കും എനിക്കും ഒത്തിരി സന്തോഷം. റീന സി.എ.ജി.എച്ച്.എസ്. അതിരാറ്റു കുന്ന് വയനാട്.👍👍👍👍:


15

സന്തോഷത്തോടെയാണ് മക്കൾ പത്രം തയ്യാറാക്കിയത് .

 Gmlps പെരിങ്ങോട്ടുകര സ്കൂളിലെ ഒന്നാം ക്ലാസ് മഴവില്ല് എന്ന പത്രം നിർമ്മിച്ചു. അസംബ്ലിളിയിൽ H. M പ്രകാശനം ചെയ്തു. 23കുട്ടികളാണ് ക്ലാസിൽ ഉള്ളത് അതിൽ 16 കുട്ടികൾ ഉണ്ട്. 6 ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ചു. വളരെ സന്തോഷത്തോടെയാണ് മക്കൾ പത്രം തയ്യാറാക്കിയത്.

തിരഞ്ഞെടുത്ത വിഷയങ്ങൾ

ഇന്നത്തെ ദിവസത്തിൽ ഇഷ്ടപ്പെട്ട സംഭവം

ഉത്സവ കാഴ്ചകൾ


16

രണ്ടു ദിവസത്തെ വിശേഷങ്ങൾ പത്രത്തിൽ

 പത്തനംതിട്ട വടശ്ശേരിക്കര ഗവൺമെന്റ്. ന്യൂ. യു. പി. സ്കൂളിലെ ഒന്നാം ക്ലാസ്സ് കുട്ടികൾ ഇന്ന് ക്ലാസ്സ്‌ പത്രമായ തേനെഴുത്തുകൾ തയ്യാറാക്കി..14 കുട്ടികളുള്ള ക്ലാസ്സിൽ 8 കുട്ടികൾ ഇന്ന് വന്നു. 4 ഗ്രൂപ്പുകളാക്കി... ഇന്നലെയും ഇന്നുമായി അവർ കണ്ട കാര്യങ്ങൾ ചർച്ച ചെയ്തു..

വാർത്തയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ അവർ തന്നെ പറഞ്ഞു... തലക്കെട്ട് എഴുതാൻ ചെറിയ സഹായം നൽകേണ്ടി വന്നു.

വാർത്തക്കായി തിരഞ്ഞെടുത്തവ

* നീലക്കിളികളെ കണ്ടു.

*പേപ്പർ നക്ഷത്രം നിർമ്മിച്ചു

*ചിരട്ടച്ചെണ്ട നിർമ്മിച്ചു.

* ആറ്റിൽ മീൻ പിടിക്കാൻ പോയി.


17

ചില കുട്ടികൾ പറഞ്ഞു “ഇനി സ്വന്തം വിഷയങ്ങൾ കണ്ടെത്തി എഴുതും”

 മലപ്പുറം ജില്ലയിലെ എംഎൽപിഎസ് പാലക്കാട് സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപിക. എന്റെ ക്ലാസ്സിൽ ഇന്ന് 26 കുട്ടികൾ ഹാജരായി. നാല് ഗ്രൂപ്പുകൾ ആക്കി. വിഷയം നറുക്കിട്ടു. അവരുടെ എല്ലാ കുട്ടികളും ചേർന്ന് വാക്യങ്ങൾ എഴുതി. അറിയാത്ത കുട്ടികളെ മറ്റുള്ളവർ സഹായിച്ച് എഴുതി. എല്ലാ കുട്ടികൾക്കും വളരെ സന്തോഷമായി. ഇന്ന് സ്കൂളിൽ വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിൽ പിടിഎ പ്രസിഡണ്ടും എച്ച് എം പത്രം പ്രകാശനം ചെയ്തു. കുട്ടികൾക്ക് പത്രം ഉണ്ടാക്കാൻ വളരെ താല്പര്യമുണ്ട്. ഏതു ഗ്രൂപ്പ് എഴുതിയതാണ് ഉഷാറ് എന്നാണ് അവർ നോക്കുന്നത്. ചില കുട്ടികൾ പറഞ്ഞു ഇനി സ്വന്തം വിഷയങ്ങൾ കണ്ടെത്തി എഴുതും. എല്ലാ കുട്ടികളും വളരെ സന്തോഷത്തിലാണ്


18


ആഴ്ചയിൽ ഒരു പത്രം തയ്യാറാക്കാം എന്നു തീരുമാനിച്ചു

ഗവൻമെന്റ്. യു. പി. സ്കൂൾ കൂത്താട്ടുകുളം

പത്തനംതിട്ട.

ഒന്നാം ക്ലാസിലെ കുട്ടികൾ പുലരി എന്ന പേരിൽ ക്ലാസ് പത്രം തയ്യാറാക്കി.. കുട്ടികളെ 4 ഗ്രൂപ്പുകളാക്കി... ഓരോ ഗ്രൂപ്പിലും അവർ കണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ അവസരം നൽകി. അതിൽ നിന്നും ഒരു കാര്യം വാർത്തയാക്കാനും തീരുമാനിച്ചു. കുട്ടികൾ വരച്ച ചിത്രങ്ങളും ഉൾപ്പെടുത്തി. ചർച്ചയിൽ എല്ലാവരും ഉത്സാഹത്തോടെ പങ്കെടുത്തു. എഴുത്തിലേക്കു വന്നപ്പോൾ കുറച്ചു പ്രയാസം അനുഭവപ്പെട്ടു

ആഴ്ചയിൽ ഒരു പത്രം തയ്യാറാക്കാം എന്നു തീരുമാനിച്ചു

ഞങ്ങൾ തിങ്കളാഴ്ചയാണ് പത്രം തയ്യാറാക്കിയത്, തുടർന്നുള്ള രണ്ട് ദിവസവും കുട്ടികൾ പത്രത്തിലേക്കുള്ള ഒരു വാർത്തയാണ്.

എല്ലാവരുടെയും വാർത്തകൾ പത്രത്തിൽ വരണം എന്ന് കുട്ടികൾ ആഗ്രഹിക്കുന്നു.

ആഴ്ചയിൽ ഒരു പത്രം തയ്യാറാക്കാം എന്നു തീരുമാനിച്ചു.

പത്രത്തിലെ വിശേഷങ്ങൾ

.സ്കൂളിനടുത്തു മയിൽ വന്നത് 

.സ്കൂൾ പരിസരം വൃത്തിയാക്കിയത്

.ബസ് സ്റ്റോപ്പിനടുത്തു പാമ്പിനെ കണ്ടത്

.റോഡിൽ മറിഞ്ഞുവീണ അമ്മുമ്മയെക്കുറിച്ച്.


19


നാലാമത്തെ വാർത്ത എല്ലാവരും സ്വന്തമായി എഴുതി.

അതിയടം. എൽ.പി.സ്കൂളിലെ ഒന്നാം തരത്തിലുള്ള ഏഴ് കുട്ടികളും ചേർന്ന് പത്രം തയ്യാറാക്കി. മൂന്ന് ഗ്രൂപ്പുകളായി മൂന്ന് വാർത്തകൾ തയ്യാറാക്കി. നാലാമത്തെ വാർത്ത എല്ലാവരും സ്വന്തമായി എഴുതി. ഏറ്റവും നന്നായത് അവർ തിരഞ്ഞെടുത്തു. ചിത്രം തയ്യാറാക്കിയത് ഏഴു പേരും ചേർന്നായിരുന്നു. എഴുത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടി പറയാൻ കൂടി. അക്ഷരങ്ങളിലും ചിഹ്നങ്ങളിലും ചില പ്രയോഗങ്ങളിലും വന്ന തെറ്റ് അവർ തന്നെ കണ്ടെത്തി തിരുത്തിയത് ഏറെ സന്തോഷകരമായിരുന്നു. വിഷയം ടീച്ചർ നൽകി. അടുത്ത തവണ അവർ തന്നെ കണ്ടെത്താം എന്നു പറഞ്ഞു.


20


ഓരോ ഘട്ടത്തിലും അധ്യാപിക വേണ്ട നിർദ്ദേശങ്ങൾ നൽകി

 ആകെ കുട്ടികൾ 7.

രണ്ട് ദിവസങ്ങളിലെ കുട്ടികളെ 2 ഗ്രൂപ്പുകൾ ആക്കി തിരിച്ചു

വിഷയങ്ങൾ അവർ മുമ്പത്തെ ദിവസം സ്കൂളിൽ നടന്ന സംഭവം തിരഞ്ഞെടുത്തു.

⭐ പായസവിതരണം

⭐ ചെറുപുഴ മൈതാനം - കളിക്കാൻ കൊണ്ടു പോയത്

⭐ സ്കൂളിലെ വാർപ്പ്

⭐ പച്ചക്കറി ഉച്ചഭക്ഷണത്തിലേക്ക്

☘️ ജാലകം ☘️ എന്ന് പേര് നൽകി 

2ഗ്രൂപ്പിൽ ഉള്ളവരും നല്ല രീതിയിൽ എഴുതി. ഉത്സാഹത്തോടെ പ്രവർത്തനത്തിൽ ഏർപ്പെട്ടു.എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു.

വാർത്തക്കു പുറമെ ചിത്രങ്ങളും ഉൾപ്പെടുത്തി.

7 മക്കളിൽ 2 പേര് അതിഥി തൊഴിലാളികളുടെ മക്കൾ ആണ്

അവർ ചിത്രം വരക്കാൻ സഹായിച്ചു 

ഗ്രൂപ്പിൽ പരസ്പരം, അറിയുന്നവർ അറിയാത്തവർക്ക് പറഞ്ഞ് കൊടുത്ത് എഴുതുന്നുണ്ടായിരുന്നു

ഓരോ ഘട്ടത്തിലും അധ്യാപിക വേണ്ട നിർദ്ദേശങ്ങൾ നൽകി

പത്രം സ്കൂൾ അസംബ്ലിയിൽ പി ടി ഐ പ്രസിഡൻറ് മനോജേട്ടന് പ്രകാശനം ചെയ്തു.

ആയിഷ സൻബക്ക്

ജിഎൽപിഎസ് ചേനോത്ത്

കോഴിക്കോട്


21


ഓരോ ഗ്രൂപ്പും എഴുതിയത് അവരവർ തന്നെ വായിച്ചവതരിപ്പിച്ചു.

ജിഎംഎൽപിഎസ് തിരൂരങ്ങാടി

പരപ്പനങ്ങാടി

മലപ്പുറം

എന്റെ ക്ലാസ്സിൽ 35 കുട്ടികൾ ഉണ്ട്. 4 പേർ absent ആയിരുന്നു.

31 കുട്ടികളെ 4 ഗ്രൂപ്പായി തിരിച്ചു.

വിഷയങ്ങൾ കുട്ടികൾ തന്നെ തിരഞ്ഞെടുത്തു.

1. സ്വാതന്ത്ര

ദിനാഘോഷം

2. ഓണസദ്യ

3. ശിശുദിനം

4. പൂക്കളം

കുട്ടികൾ പരസ്പര സഹകരണത്തോടെ പത്രം പൂർത്തിയാക്കി.

രചനയുടെ ഓരോ ഘട്ടത്തിലും അധ്യാപിക നിർദ്ദേശങ്ങൾ നൽകി സഹായിച്ചു.

ക്ലാസ് പത്രത്തിന് "മഞ്ചാടി " എന്ന് പേര് നൽകി. ക്ലാസ് പിടിഎ യിൽ എച്ച്എം പത്മജ ടീച്ചറും രക്ഷാകർതൃ പ്രതിനിധിയും ചേർന്ന് പത്രം പ്രകാശനം ചെയ്തു. ഓരോ ഗ്രൂപ്പും എഴുതിയത് അവരവർ തന്നെ വായിച്ചവതരിപ്പിച്ചു..


22


PTCM നാരായണേട്ടനാണ് തന്റെ ജീവിതത്തിലെ അവസാന ദിവസം, വളരെ സംതൃപ്തിയോടെ ഒന്നാം ക്ലാസ് തയ്യാറാക്കിയ പത്രം കുട്ടികളിൽ നിന്ന് ഏറ്റുവാങ്ങിയത്


ജി എൽ പി എസ് മാതമംഗലം പയ്യന്നൂർ .ഇന്ന് ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ കുഞ്ഞെഴുത്ത് എന്ന പത്രം പ്രസിദ്ധീകരിച്ചു.

ഒന്നാം ക്ലാസിലെ കുട്ടികൾ തന്നെ അസംബ്ലിയിൽ ആയിരുന്നു ചടങ്ങ്. ഇന്ന് റിയേഡ് ആയ PTCM നാരായണേട്ടനാണ് തന്റെ ജീവിതത്തിലെ അവസാന ദിവസം വളരെ തൃപ്തിയോടെ കുട്ടികളിൽ നിന്ന് ഏറ്റുവാങ്ങിയത്. അദ്ദേഹം പത്രം അവിടെ വച്ചുതന്നെ മറ്റു കുട്ടികൾക്ക് വായിച്ചു കേട്ടു.വളരെ സന്തോഷം തോന്നിയ നിമിഷം ആയിരുന്നു അത്. സ്കൂളിൽ രണ്ടു ഡിവിഷനുകളിൽ 54 കുട്ടികളുണ്ട്. അതിൽ 50 കുട്ടികൾ ഇന്നലെ ഉണ്ടായിരുന്നു .രണ്ട് ക്ലാസിലെയും കുട്ടികളെ ഒരേസമയം ഗ്രൂപ്പുകൾ ആയി തിരിച്ച് വാർത്തകൾ തയ്യാറാക്കി.ഓരോ ഗ്രൂപ്പിനും സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയ വാർത്തകൾ തയ്യാറാക്കാനായി നൽകി. ഗ്രൂപ്പിലെ ഓരോരുത്തരും ഓരോ വരികൾ എഴുതി പത്രവാർത്ത തയ്യാറാക്കി. ആദ്യം റഫ് നോട്ട് ബുക്കിലും പിന്നീട് ഫോർ തീയിലേക്കും കുട്ടികൾ മാറ്റി എഴുതി.അനുസരിച്ച് ചാർട്ട് പേപ്പറിലേക്ക് ഒട്ടിച്ച് പത്രം തയ്യാറാക്കി.


23


പരസ്പര സഹകരണത്തോടെ ഓരോ ഗ്രൂപ്പും വാർത്തകൾ തയ്യാറാക്കി

ജി.എൽ.പി.എസ് 

അറന്തക്കുളങ്ങര

പത്തനംതിട്ട

കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ചു.സ്കൂളിൽ നടന്ന പ്രധാന സംഭവങ്ങൾ ചർച്ച ചെയ്തു. വിഷയങ്ങൾ കുട്ടികൾ തന്നെ പറഞ്ഞു.

▪️ വാകമരത്തിലെ തേനീച്ച കൂട്

▪️ ക്ലാസിൽ നടത്തിയ ഉത്സവമേളം

▪️ സ്കൂൾ മുറ്റത്തെ വെള്ളത്തിൽ കളിവള്ളം ഒഴുക്കി കളിച്ചത്

▪️ ജെ സി ബി വന്ന് മണ്ണെടുത്തത്

▪️ അടുക്കളത്തോട്ടത്തിലെ ചീരയില തിന്ന പുഴുക്കൾ

തുടർന്ന് ഓരോ ഗ്രൂപ്പും കിട്ടിയ വിഷയം ചർച്ച ചെയ്തു. ടീച്ചർ രചനയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.കുട്ടികളുടെ പരസ്പര സഹകരണത്തോടെ ഓരോ ഗ്രൂപ്പും വാർത്തകൾ തയ്യാറാക്കി ചിത്രീകരണവും നടത്തി.

എല്ലാ ഗ്രൂപ്പും വാർത്തകൾ വായിച്ചവതരിപ്പിച്ചു.അസംബ്ലിയിൽ

 ( തേൻ മധുരം) പത്രപ്രകാശനം നടത്തി.


24


ചങ്ങാതിക്കൂട്ടം

എംടിഎൽപി സ്കൂൾ കടവുപുഴ

ചങ്ങാതിക്കൂട്ടം എന്ന തലക്കെട്ട് നൽകി ഒരു പത്രം തയ്യാറാക്കി. അന്നേ ദിവസങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കുട്ടികൾ വാർത്ത തയ്യാറാക്കിയത്.


25


GUPS AR NAGAR മലപ്പുറം ഒന്നാം ക്ലാസ്സിലെ രണ്ടു ഡിവിഷനിൽ 64 കുട്ടികൾ ഉണ്ടായിരുന്നു.8ഗ്രൂപ്പുകളായി തിരിച്ചു. വിഷയങ്ങൾ കുട്ടികൾ തന്നെ ചർച്ച ചെയ്തു തിരഞ്ഞെടുത്തു. 1. പലഹാരമേള 2. പഠനയാത്ര 3. കരാട്ടേ ക്ലാസ്സ്‌ 4. പേപ്പർ നക്ഷത്രം നിർമ്മിച്ചു 5. ജനച്ചിൽ പൊട്ടി 6. കാണാനില്ല (ബൈക്ക് ചാവി ) 7. ഒപ്പന കളിച്ചു 8. സമ്മാനം നൽകി അവർ കണ്ടെത്തിയ വിഷയങ്ങൾ. പരസ്പര സഹകരണത്തോടെ കുട്ടികൾ വാർത്തകളും ചിത്രങ്ങളും തയ്യാറാക്കി. ചില അക്ഷരതെറ്റുകൾ തിരുത്താനും അവസാന ഘട്ട മിനുക്കുപണിയിലും മാത്രമേ അധ്യാപകരുടെ സഹായം ലഭിക്കൂ.. കുട്ടികൾ നിർദ്ദേശിച്ച പേരുകളിൽ നിന്ന് ഭൂരിപക്ഷം നോക്കി 'മഞ്ചാടി' എന്ന പേര് പത്രത്തിനു വേണ്ടി തിരഞ്ഞെടുത്തു.സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും ചേർന്ന് പത്രം പ്രകാശനം ചെയ്തു..

26

മലർവാടി എന്ന പേരിൽ ഒരു പത്രം തയ്യാറാക്കി 2 പേരടങ്ങിയ ഗ്രൂപ്പായി തിരിഞ്ഞ് ഇന്നത്തെ ദിവസം നടന്ന കാര്യങ്ങൾ വെച്ച് പത്രവാർത്ത തയ്യാറാക്കി.കുട്ടികൾ വളരെയധികം ഉത്സാഹത്തോടെ പ്രവർത്തനം ഏറ്റെടുത്തു

GFLPS ഹൊസ്ദുർഗ് കടപ്പുറം

27

ഗവ. ജെ. ബി. എസ്. മംഗലം. ചെങ്ങന്നൂർ, ആലപ്പുഴ. ആകെ കുട്ടികൾ 8. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ ജീവിതാനുഭവങ്ങൾ അവർ വാർത്തയാക്കി. മഞ്ചാടി എന്ന പേര് കുട്ടികൾ നിർദ്ദേശിച്ചതാണ്. 4 ഗ്രൂപ്പ് ആക്കി ചെയ്തു. 2 പേർക്ക് തനിയെ ചെയ്യണമെന്ന് പറഞ്ഞു. അവർ തനിയെ എഴുതി.

29

സരിഗ പബ്ലിക് സ്കൂൾ, കരിയൻകോട്, പാലക്കാട്

  ആകെ കുട്ടികൾ 23, അവരെ 6 ഗ്രൂപ്പുകൾ ആക്കി, ഓരോരുത്തരും കണ്ടെത്തിയ വിഷയം ചർച്ച നടത്തി, എഴുതി. സഹായം ആവശ്യമായ സ്ഥലത്ത് ഇടപെടുകയും ചെയ്തു. അത് പൂർണതയിൽ എത്തിയത് ഇന്നായിരുന്നു. കുട്ടികൾ വളരെയധികം സന്തോഷവാനായിരുന്നു. "തളിർ" എന്ന പേര് പത്രത്തിനു ഇട്ടു.

ഓണം, ഉത്സവം, മഴ, ഡയറി, പൂമ്പാറ്റ, വിജയാഘോഷം എന്നിവയായിരുന്നു വിഷയങ്ങൾ.

30

*ആത്മ എ യു പി സ്കൂൾ കാരപ്പറമ്പ്* കുട്ടികളെ 4 ഗ്രൂപ്പ് ആയി തിരിച്ചു സ്കൂളിൽ നടന്ന കാര്യങ്ങൾ ചർച്ച ചെയ്തു പ്രധാന സംഭവങ്ങൾ തിരഞ്ഞെടുത്തു 🌹 ഉച്ചഭക്ഷണം 🌹 ക്ലാസിലെ പ്രിയപ്പെട്ട ദിവസം 🌹കളികൾ 🌹ഡയറിക്കുറിപ്പുകൾ എന്നിവയൊക്കെ ആയിരുന്നു കണ്ടെത്തിയ വിഷയങ്ങൾ . പരസ്പര സഹകരണത്തോടെ കുട്ടികൾ വാർത്താ കുറിപ്പുകൾ തയ്യാറാക്കുകയും അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചു ചേർക്കുകയും ചെയ്തു. ടീച്ചർ ആവശ്യമായ സ്ഥലത്ത് ഇടപെടുകയും അത് പൂർണ്ണതയിൽ എത്തിക്കുകയും ചെയ്തു. പത്രത്തിന് നൽകാവുന്ന കുറച്ചു പേരുകൾ കണ്ടെത്തുകയും അതിൽ നിന്ന് നല്ലൊരു പേര് കുട്ടികൾ തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു.കുഞ്ഞു വാർത്ത എന്ന ഒന്നാംക്ലാസിന്റെ പത്രം എച്ച്എം ശ്രീമതി ദീപ പി വിയുടെയും പി ടി എ പ്രസിഡണ്ട് ശ്രീ അഫ്സൽ ന്റെയും സാന്നിദ്ധ്യത്തിൽ മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ജിനിഷ പ്രകാശനം ചെയ്തു.


31

**പത്മ എ എൽ പി എസ് പൊന്നേമ്പാടം* * കുട്ടികളെ ആറ് ഗ്രൂപ്പ് ആയി തിരിച്ചു സ്കൂളിൽ നടന്ന കാര്യങ്ങൾ ചർച്ച ചെയ്തു പ്രധാന സംഭവങ്ങൾ തിരഞ്ഞെടുത്തു. 📌ഉത്സവം 📌 പൂന്തോട്ടം 📌പൂമ്പാറ്റ 📌ഉച്ച ഭക്ഷണം 📌കളികൾ 📌ഡയറിക്കുറിപ്പുകൾ എന്നിവയൊക്കെ ആയിരുന്നു കണ്ടെത്തിയ വിഷയങ്ങൾ . പരസ്പര സഹകരണത്തോടെ കുട്ടികൾ വാർത്താ കുറിപ്പുകൾ തയ്യാറാക്കുകയും അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചു ചേർക്കുകയും ചെയ്തു. ടീച്ചർ ആവശ്യമായ സ്ഥലത്ത് ഇടപെടുകയും അത് പൂർണ്ണതയിൽ എത്തിക്കുകയും ചെയ്തു. പത്രത്തിന് നൽകാവുന്ന കുറച്ചു പേരുകൾ കണ്ടെത്തുകയും അതിൽ നിന്ന് നല്ലൊരു പേര് കുട്ടികൾ തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. അക്ഷര മിഠായി എന്ന ഒന്നാംക്ലാസിന്റെ പത്രം HM സജിനി ടീച്ചർ പ്രകാശനം ചെയ്തു.


അനുബന്ധം

വിവിധവിധ വിദ്യാലയങ്ങളിലെ പത്രപ്രവർത്തനം












































No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി