Pages

Sunday, January 14, 2024

ഒന്നാം ക്ലാസിലെ ഡിജിറ്റൽ ഡയറി സ്കാൻ ചെയ്യൂ വായന കാണൂ

പാനൂർ സബ് ജില്ലയിലെ സരസ്വതി വിജയം യുപി ചെണ്ടയാട്

കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സചിത്ര ബുക്ക്,സംയുക്ത ഡയറി എന്നിവ കുട്ടികളിൽ പഠനം രസകരമാക്കാൻ സഹായിച്ചു. അവധിക്കാല പരിശീലനം കഴിഞ്ഞ് വളരെ ആശങ്കയോടെയാണ് ക്ലാസ്സിൽ എത്തിയത്. പക്ഷേ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് സചിത്ര പാഠപുസ്തകം ക്ലാസിൽ തുടങ്ങി. കുട്ടികൾ രസകരമായ പഠനത്തിൽ പങ്കാളികളായി. എന്റെ ക്ലാസിൽ 34 കുട്ടികളാണ് ഉള്ളത്. ജൂലായ് മുതൽ സംയുക്ത ഡയറി എഴുതാൻ തുടങ്ങി.

   തുടക്കത്തിൽ മിക്ക ബുക്കുകളിലും പേനയെഴുത്താണ് കൂടുതൽ. ക്രമേണ അത് കുറയുകയും 34 പേരിൽ 22 പേർ അക്ഷര തെറ്റില്ലാതെ ഡയറി എഴുതി വായിക്കുന്നുണ്ട്. രക്ഷിതാക്കൾക്ക് സംയുക്ത ഡയറിയെ കുറിച്ച് നല്ല അഭിപ്രായമാണ്. ആഴ്ചയിൽ മൂന്ന് ദിവസം മിക്ക കുട്ടികളും ഡയറി എഴുതുന്നുണ്ട്.


ഈ പ്രവർത്തനത്തിന്റെ ഉൽപന്നമായി ഓരോ കുട്ടിയുടെയും തിരഞ്ഞെടുക്കപ്പെട്ട ഒരു ഡയറി വീതം എടുത്ത് ഡിജിറ്റൽ ഡയറി രൂപത്തിൽ തയ്യാറാക്കുക . കുട്ടിയുടെ ഡയറി കുട്ടി സ്വയം വായിക്കുന്ന വീഡിയോ ക്യൂ ആർ കോഡ് രൂപത്തിൽ പേജിൽ ഉൾപ്പെടുത്തിയത് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗതുകമായി. ക്യൂ ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ കുട്ടി ഡയറി വായിക്കുന്ന വീഡിയോ കാണാൻ കഴിയും. ഒന്നാം തരത്തിലെ അധ്യാപികയായ അജിത ടീച്ചർ നടത്തിയ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഇപ്പോൾ ഡയറി എഴുതാനും വായിക്കാനും കഴിയുന്നു എന്നത് നമ്മുടെ അക്കാദമിക നിലവാരം സൂചിപ്പിക്കുന്നുണ്ട്.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി