അഭിമാനമായി ഖുഷിരാജ്.. ബീഹാറുകാരിക്ക് മലയാളം വഴങ്ങിയത് സംയുക്ത ഡയറിയെഴുത്തിലൂടെ.. സന്തോഷം👍👍🙏
ഖുഷിരാജിന്റെ കുടുംബം കുറച്ചു വർഷമായി കിഴക്കമ്പലത്ത് താമസിക്കുന്നവരാണ്. ചേച്ചിമാർ രണ്ടു പേർ സെന്റ് ജോസഫ് HS (കിഴക്കമ്പലം) സ്കൂളിൽ പഠിക്കുന്നുണ്ട്.
കുടുംബത്തിലെ എല്ലാവരും മലയാളം സംസാരിക്കും. അച്ഛനും അമ്മയക്കും മലയാളം വായിക്കാനോ എഴുതാനോ അറിയില്ല, 7th ലും 11th ലും പഠിക്കുന്ന ചേച്ചിമാർക്ക് മലയാളം വായിക്കാനറിയാം.. എഴുതുന്നതിൽ നിറയെ അക്ഷരത്തെറ്റുണ്ട്. എങ്കിലും ഖുഷിയെ അവരാണ് ഡയറി എഴുതാൻ സഹായിക്കുന്നത്. ക്ളാസിൽ എല്ലാ ദിവസവും ഡയറി വായിക്കും അവൾ. തെറ്റുകൾ തിരുത്തിയെഴുതാൻ ഞാൻ സഹായിക്കും
ഇടക്ക് നാട്ടിൽ പോവാറുണ്ട്.സചിത്ര ബുക്കിൽ നന്നായി എഴുതിത്തുടങ്ങിയത് ഖുഷിയാണ്.അത് ജൂണിലാണ് എന്നതും അതിശയമാണ്. .
തെറ്റ് ക്ലാസ്സിൽ വെച്ചാണ് തിരുത്തിയെഴുതുന്നത്.
ഇപ്പോൾ അക്ഷരത്തെറ്റില്ലാതെ എഴുതുന്നു. എല്ലാ ദിവസവും ക്ലാസ്സിൽ കഥ വായിക്കുന്നു. അതിശയമാണ്, അഭിമാനമാണ് ഖുഷി.
മുഷിയുടെ മാത്രമായി ഡയറി പ്രകാശിപ്പിച്ചാണ് സ്കൂൾ ആ എഴുത്തിനെ മാനിച്ചത്
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി