Pages

Tuesday, November 5, 2024

ഒന്നാം ക്ലാസിൽ അഭിമാനാനുഭവങ്ങൾ

 ഒന്നാന്തരം ഒന്നുകാർ അസംബ്ലിയിൽ

ചേട്ടന്മാരുടെയും ചേച്ചിമാരുടെയും അസംബ്ലി കേട്ട് കേട്ട് നമ്മുടെ ഒന്നാംതരംക്കാർക്കുമൊരാഗ്രഹം... അങ്ങനെ അവർ ആഗ്രഹം പ്രകടിപ്പിച്ചു. ടീച്ചറേ നമ്മളും അവതരിപ്പിച്ചോട്ടെ അസംബ്ലി. കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഞാൻ ചെയ്യാനാഗ്രഹിച്ചത് എന്റെ മക്കൾ എന്നോട് വന്നു പറഞ്ഞു. പിന്നെയൊന്നും നോക്കിയില്ല.അടുത്തത് ഒന്നാന്തരം അസംബ്ലി ആയിരുന്നു.

31 കുട്ടികളുള്ള  എന്റെ ക്ലാസ്സിൽ 8പേർക് ആദ്യ അവസരം നൽകി.

ഇനി വരുന്ന ഓരോ മാസവും ഓരോ അസംബ്ലി നടത്തി എല്ലാവർക്കും തുല്യ അവസരം നൽകാനാണ് തീരുമാനിച്ചത്.

പിന്നോക്കക്കാരായ കുട്ടികളിൽ ആത്മവിശ്വാസം നൽകാൻ ഓരോ അസംബ്ലിയിലും ഒരു പിന്നോക്കക്കാരെ ഉൾപ്പെടുത്തും.

അസംബ്ലി കഴിഞ്ഞപ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം പ്രകടമായി. 

നന്നായി വായിക്കുന്നവരെ അടുത്ത അസംബ്ലിയിൽ ഉൾപ്പെടുത്തും എന്ന് പറഞ്ഞപ്പോൾ ഓരോരുത്തരും തെറ്റുകൂടാതെ വായിക്കാനുള്ള പ്രയത്നമായിരുന്നു.

കുട്ടികളിൽ പുത്തൻ പഠനാനുഭവം കാഴ്ചവെക്കാൻ അസംബ്ലിയിലൂടെ സാധിച്ചു.



കഥയെഴുത്തിലേക്ക്

അക്ഷരങ്ങൾ കൂട്ടിവായിച്ചും എഴുതിതുടങ്ങുകയും ചെയ്യുന്ന പ്രായത്തിൽ സ്വന്തമായി കഥ എഴുതി തുടങ്ങുകയാണ് മുഹമ്മദ്‌ എന്ന ഈ കൊച്ചു എഴുത്തുകാരൻ...

ചിത്രങ്ങൾ നൽകി

 കഥ എഴുതാൻ ആവശ്യപ്പെടുന്ന പ്രവർത്തനം ആഴ്ചയിലൊരിക്കൽ വീട്ടിലേക്ക് നൽകുന്ന പ്രവർത്തനമായിരുന്നു.കുട്ടികളിലെ താത്പര്യം കണ്ട് അത് ആഴ്ചയിൽ രണ്ട് എന്നാക്കി. എന്നാൽ മുഹമ്മദിന് വീട്ടിലെത്താനുള്ള ക്ഷമ ഇല്ലായിരുന്നു. അവന്റെ ഭാവനയിലെ കാര്യങ്ങൾ  അവനറിയും വിധം ഉടനടി അവനാ പേപ്പറിൽ പകർത്തും. സംയുക്ത ഡയറി എന്നാശയത്തിലൂടെ നേടിയ കാര്യങ്ങൾ ഗ്രഹിച്ചെഴുതാനുള്ള പാഠവം ഈ എഴുത്തിലൂടെ കാണാൻ സാധിച്ചു.

കുറുമ്പുക്കൽ മാപ്പിള എൽ പി സ്കൂൾ

മൂന്നാം പീടിക 

കൂത്തുപറമ്പ്‹സബ്ജില്ല)

 കണ്ണൂർ

Monday, November 4, 2024

പൂച്ചച്ചിത്രം കഥയായ കഥ

 പിന്നേം പിന്നേം ചെറുതായി പലപ്പം എന്ന പാഠത്തിലെ ചിത്രമാണിത്

ഈ ചിത്രം കൊടുത്ത് വായന കാർഡ് തയ്യാറാക്കാൻ പറഞ്ഞപ്പോൾ ഒന്നിലെ കുട്ടികൾ തയ്യാറാക്കിയത്



എന്തൊക്കെ രചനാ സാധ്യതകൾ ഉണ്ടോ അതൊക്കെ കണ്ടെത്തുന്ന ടീച്ചർ.

ടീച്ചർ ആഗ്രഹിക്കുന്നതിനപ്പുറത്തേക്ക് സർഗാത്മകമായി പ്രതികരിക്കുന്ന കുട്ടികൾ

ഒന്നാം ക്ലാസ് അടിച്ചു പൊളിക്കുകയാ

ഹഫ്‌സയുടെ ഡയറി ചിത്രകഥയിലൂടെ

ഹഫ്സ സ്വപ്നം കണ്ടത് ഡയറിയിലെഴുതി.

ടീച്ചർ നോക്കിയപ്പോൾ ഒരു കഥ പോലെയുണ്ട്.

എന്താണ് പിന്നെ സംഭവിച്ചത്?

ആ ഡയറിയെ മൂല്യവർധിതമാക്കി.

"ഡയറി എഴുതി വരാറുള്ള എന്റെ കുട്ടിയാണ് ഹഫ്സ. ആദ്യം ആദ്യം അവൾ ഒരു വരി അല്ലെങ്കിൽ രണ്ടു വരി മാത്രം ആണ് എഴുതിയിരുന്നത്. ക്ലാസ്സിൽ ഞാൻ എന്റെ ഡയറി മാതൃകകൾ പറയാൻ തുടങ്ങിയതോടെ അത് കുട്ടികളിൽ കൂടുതൽ കൗതുകം ഉണർത്തി. ദിനചര്യകൾ മാത്രം എഴുതി വന്നവർ പിന്നീട് അവരുടെ മനസിനെ തട്ടുന്ന അനുഭവങ്ങൾ എഴുതി തുടങ്ങി. സംയുക്ത ഡയറി ഗ്രൂപ്പിൽ ഡയറികൾ പങ്കിടാൻ തുടങ്ങിയതോടെ കൂടുതൽ മികവാർന്ന ഡയറികൾ എഴുതി തുടങ്ങി. കഴിഞ്ഞ ദിവസം ഹഫ്സ അവൾ കണ്ട സ്വപ്നം എഴുതി.

അത് ചിത്രകഥയാക്കിയാലോ. മറ്റൊരു സ്കൂളിലെ കുട്ടി തയ്യാറാക്കിയ ചിത്രകഥ ഗ്രൂപ്പിൽ വന്നത് പരിചയപ്പെടുത്തി. പിന്നെ സംഭവിച്ചത് നോക്കൂ 



അവൾ ചിത്രകഥ തയ്യാറാക്കിയാണ് വന്നത്. 

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ മനസ്സിൽ ഇത്രയും സർഗ്ഗത്മകത 😍🥰എന്നെ വളരെയേറെ അതിശയിപ്പിച്ചു.ഓരോ ദിവസവും ഡയറി എഴുതിയത് കാണിക്കാൻ അവൾ കാണിക്കുന്ന ഉത്സാഹം താല്പര്യം ഇവ പറഞ്ഞറിയിക്കാൻ കഴിയില്ല.. ഒരു ദിവസം ഞാൻ സ്കൂളിൽ ചെന്നില്ലെങ്കിൽ പോലും കുഞ്ഞുങ്ങൾക്ക് സങ്കടം ആണ്.


എന്റെ 19 വർഷത്തെ സർവീസ് ജീവിതത്തിൽ ആദ്യമായി ആണ് ഞാൻ ഒന്നാം ക്ലാസ്സ്‌ അദ്ധ്യാപിക ആകുന്നത്. ഞാൻ വളരെ വിഷമത്തോടെ ആണ് ക്ലാസ്സ്‌ ചാർജ് ഏറ്റെടുത്തത്. ഇപ്പോൾ ഞാൻ ഏറെ സന്തോഷത്തിൽ ആണ്. ഒന്നാം ക്ലാസ്സിലെ ടീച്ചർ ആയതിൽ കുറച്ചു അഭിമാനം ഒക്കെ തോന്നി തുടങ്ങി 😍. എന്റെ ഹഫ്‌സയുടെ 🥰💕കിനാവ് 💕ഞാൻ ഇവിടെ പങ്കിടുന്നു 😍🙏🏻

ശശി ബിന്ദു

MSMLPS

പന്തളം