Pages

Monday, November 4, 2024

ഹഫ്‌സയുടെ ഡയറി ചിത്രകഥയിലൂടെ

ഹഫ്സ സ്വപ്നം കണ്ടത് ഡയറിയിലെഴുതി.

ടീച്ചർ നോക്കിയപ്പോൾ ഒരു കഥ പോലെയുണ്ട്.

എന്താണ് പിന്നെ സംഭവിച്ചത്?

ആ ഡയറിയെ മൂല്യവർധിതമാക്കി.

"ഡയറി എഴുതി വരാറുള്ള എന്റെ കുട്ടിയാണ് ഹഫ്സ. ആദ്യം ആദ്യം അവൾ ഒരു വരി അല്ലെങ്കിൽ രണ്ടു വരി മാത്രം ആണ് എഴുതിയിരുന്നത്. ക്ലാസ്സിൽ ഞാൻ എന്റെ ഡയറി മാതൃകകൾ പറയാൻ തുടങ്ങിയതോടെ അത് കുട്ടികളിൽ കൂടുതൽ കൗതുകം ഉണർത്തി. ദിനചര്യകൾ മാത്രം എഴുതി വന്നവർ പിന്നീട് അവരുടെ മനസിനെ തട്ടുന്ന അനുഭവങ്ങൾ എഴുതി തുടങ്ങി. സംയുക്ത ഡയറി ഗ്രൂപ്പിൽ ഡയറികൾ പങ്കിടാൻ തുടങ്ങിയതോടെ കൂടുതൽ മികവാർന്ന ഡയറികൾ എഴുതി തുടങ്ങി. കഴിഞ്ഞ ദിവസം ഹഫ്സ അവൾ കണ്ട സ്വപ്നം എഴുതി.

അത് ചിത്രകഥയാക്കിയാലോ. മറ്റൊരു സ്കൂളിലെ കുട്ടി തയ്യാറാക്കിയ ചിത്രകഥ ഗ്രൂപ്പിൽ വന്നത് പരിചയപ്പെടുത്തി. പിന്നെ സംഭവിച്ചത് നോക്കൂ 



അവൾ ചിത്രകഥ തയ്യാറാക്കിയാണ് വന്നത്. 

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ മനസ്സിൽ ഇത്രയും സർഗ്ഗത്മകത 😍🥰എന്നെ വളരെയേറെ അതിശയിപ്പിച്ചു.ഓരോ ദിവസവും ഡയറി എഴുതിയത് കാണിക്കാൻ അവൾ കാണിക്കുന്ന ഉത്സാഹം താല്പര്യം ഇവ പറഞ്ഞറിയിക്കാൻ കഴിയില്ല.. ഒരു ദിവസം ഞാൻ സ്കൂളിൽ ചെന്നില്ലെങ്കിൽ പോലും കുഞ്ഞുങ്ങൾക്ക് സങ്കടം ആണ്.


എന്റെ 19 വർഷത്തെ സർവീസ് ജീവിതത്തിൽ ആദ്യമായി ആണ് ഞാൻ ഒന്നാം ക്ലാസ്സ്‌ അദ്ധ്യാപിക ആകുന്നത്. ഞാൻ വളരെ വിഷമത്തോടെ ആണ് ക്ലാസ്സ്‌ ചാർജ് ഏറ്റെടുത്തത്. ഇപ്പോൾ ഞാൻ ഏറെ സന്തോഷത്തിൽ ആണ്. ഒന്നാം ക്ലാസ്സിലെ ടീച്ചർ ആയതിൽ കുറച്ചു അഭിമാനം ഒക്കെ തോന്നി തുടങ്ങി 😍. എന്റെ ഹഫ്‌സയുടെ 🥰💕കിനാവ് 💕ഞാൻ ഇവിടെ പങ്കിടുന്നു 😍🙏🏻

ശശി ബിന്ദു

MSMLPS

പന്തളം


No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി