Pages

Tuesday, November 5, 2024

ഒന്നാം ക്ലാസിൽ അഭിമാനാനുഭവങ്ങൾ

 ഒന്നാന്തരം ഒന്നുകാർ അസംബ്ലിയിൽ

ചേട്ടന്മാരുടെയും ചേച്ചിമാരുടെയും അസംബ്ലി കേട്ട് കേട്ട് നമ്മുടെ ഒന്നാംതരംക്കാർക്കുമൊരാഗ്രഹം... അങ്ങനെ അവർ ആഗ്രഹം പ്രകടിപ്പിച്ചു. ടീച്ചറേ നമ്മളും അവതരിപ്പിച്ചോട്ടെ അസംബ്ലി. കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഞാൻ ചെയ്യാനാഗ്രഹിച്ചത് എന്റെ മക്കൾ എന്നോട് വന്നു പറഞ്ഞു. പിന്നെയൊന്നും നോക്കിയില്ല.അടുത്തത് ഒന്നാന്തരം അസംബ്ലി ആയിരുന്നു.

31 കുട്ടികളുള്ള  എന്റെ ക്ലാസ്സിൽ 8പേർക് ആദ്യ അവസരം നൽകി.

ഇനി വരുന്ന ഓരോ മാസവും ഓരോ അസംബ്ലി നടത്തി എല്ലാവർക്കും തുല്യ അവസരം നൽകാനാണ് തീരുമാനിച്ചത്.

പിന്നോക്കക്കാരായ കുട്ടികളിൽ ആത്മവിശ്വാസം നൽകാൻ ഓരോ അസംബ്ലിയിലും ഒരു പിന്നോക്കക്കാരെ ഉൾപ്പെടുത്തും.

അസംബ്ലി കഴിഞ്ഞപ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം പ്രകടമായി. 

നന്നായി വായിക്കുന്നവരെ അടുത്ത അസംബ്ലിയിൽ ഉൾപ്പെടുത്തും എന്ന് പറഞ്ഞപ്പോൾ ഓരോരുത്തരും തെറ്റുകൂടാതെ വായിക്കാനുള്ള പ്രയത്നമായിരുന്നു.

കുട്ടികളിൽ പുത്തൻ പഠനാനുഭവം കാഴ്ചവെക്കാൻ അസംബ്ലിയിലൂടെ സാധിച്ചു.



കഥയെഴുത്തിലേക്ക്

അക്ഷരങ്ങൾ കൂട്ടിവായിച്ചും എഴുതിതുടങ്ങുകയും ചെയ്യുന്ന പ്രായത്തിൽ സ്വന്തമായി കഥ എഴുതി തുടങ്ങുകയാണ് മുഹമ്മദ്‌ എന്ന ഈ കൊച്ചു എഴുത്തുകാരൻ...

ചിത്രങ്ങൾ നൽകി

 കഥ എഴുതാൻ ആവശ്യപ്പെടുന്ന പ്രവർത്തനം ആഴ്ചയിലൊരിക്കൽ വീട്ടിലേക്ക് നൽകുന്ന പ്രവർത്തനമായിരുന്നു.കുട്ടികളിലെ താത്പര്യം കണ്ട് അത് ആഴ്ചയിൽ രണ്ട് എന്നാക്കി. എന്നാൽ മുഹമ്മദിന് വീട്ടിലെത്താനുള്ള ക്ഷമ ഇല്ലായിരുന്നു. അവന്റെ ഭാവനയിലെ കാര്യങ്ങൾ  അവനറിയും വിധം ഉടനടി അവനാ പേപ്പറിൽ പകർത്തും. സംയുക്ത ഡയറി എന്നാശയത്തിലൂടെ നേടിയ കാര്യങ്ങൾ ഗ്രഹിച്ചെഴുതാനുള്ള പാഠവം ഈ എഴുത്തിലൂടെ കാണാൻ സാധിച്ചു.

കുറുമ്പുക്കൽ മാപ്പിള എൽ പി സ്കൂൾ

മൂന്നാം പീടിക 

കൂത്തുപറമ്പ്‹സബ്ജില്ല)

 കണ്ണൂർ

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി