ജൂലൈ15 ന് ആരംഭിച്ച സംയുക്ത ഡയറി നവംബർ 20 ആകുമ്പോഴേക്കും കുട്ടികളുടെ കൈയിൽ 115 ഡയറിക്കുറിപ്പുകൾ
ഓരോ കുട്ടിയുടെ ഡയറി എഴുത്തും വ്യത്യസ്തത പുലർത്തുന്നു. ചില വാക്കുകളുടെ ( കാഴ്ചകൾക്ക് പ്രാധാന്യം നൽകികൊണ്ട്,ഭക്ഷണത്തിന്റെ രുചികൾ , ക്ലാസ് അനുഭവങ്ങൾ, വീട്ടിലെ വിശേഷങ്ങൾ, സ്കൂളിലെ വിശേഷങ്ങൾ ) പ്രയോഗം സാവിശേഷത ഉണ്ട്.
ആദ്യത്തെ 25ദിവസത്തെ ഡയറിക്ക് ഒരു കപ്പ് സമ്മാനം
50 ദിവസം ഡയറികുറിപ്പിന് ഒരു വള സമ്മാനം
100 ദിന ഡയറിക്ക് ജീവനുള്ള അലങ്കാര മത്സ്യം സമ്മാനം
ഡയറി എഴുത്ത് മലയാളം അക്ഷരങ്ങളുടെ പുനരനുഭവം നൽകുന്നു.
കുട്ടികൾ പത്രം വായന ആരംഭിക്കുന്നു
കൂട്ടുകാരുടെ വിശേഷങ്ങൾ അറിയാൻ ഡയറി കൈമാറി വായിക്കുന്നു
അദ്ധ്യാപികയുടെ ഇടപെടൽ ഇല്ലാതെ തന്നെ
ഇവിടെ മലയാളം വായിക്കാനുള്ള താല്പര്യം എഴുത്ത് അനുഭവങ്ങൾ നൽകുന്നു
18 കുട്ടികളിൽ 18 പേരും ഒരുപോലെ സർഗാത്മക രചനയിൽ മുന്നിൽ.
ഓരോ കുട്ടിയുടെയും 2ഡയറിക്കുറിപ്പുകൾ വെച്ച് പ്രിന്റ് ചെയ്തു. പുസ്തക മാക്കി
സംയുക്ത ഡയറി - രക്ഷിതാക്കളുടെ വിലയിരുത്തൽ 4 പേജിൽ അവതരിപ്പിച്ചു
40 പേജുള്ള പുസ്തകം പ്രകാശിപ്പിക്കുമ്പോൾ ഒന്നാം ക്ലാസിലെ രക്ഷിതാക്കൾ മാത്രം സദസ്സിൽ നിറയാതെ വിവിധ രാഷ്ട്രീയ, പ്രാദേശിക പ്രതിനിധികളെ ഉൾപെടുത്താൻ തീരുമാനിച്ചു.
പ്രാദേശിക നേതാക്കളെ, നാട്ടുകാരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. മാക്സിമം ആളുകളെ അതിൽ ചേർത്തു.
പ്രചരണം ( നോട്ടീസ് /ക്ഷണക്കത്ത് /) നൽകി
എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ പ്രകാശനം വൈകുന്നേരം 5.30 ന് ആക്കുകയും ചെയ്തു.7 മണിക്ക് നാട്ടിൽ ഉള്ള എല്ലാവരും സ്കൂളിലെ ലൈറ്റ് & സൗണ്ട് കേട്ടും കണ്ടും പരിപാടിയിൽ എത്തി.
പരിപാടിയുടെ ഫോട്ടോസ് whatsapp ഗ്രൂപ്പിൽ ഓരോ ഘട്ടവും അയച്ചു
🛑ഒന്നാം ക്ലാസ് അധ്യാപികയ്ക്ക് വലിയ സാമ്പത്തികപ്രയാസം ഇല്ലാതെ എങ്ങനെ കുട്ടികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാം
🛑ജൂൺ മാസം ഒരു പ്രിൻറർ വാങ്ങിയത് കൊണ്ട് ഇന്ന് സംയുക്ത ഡയറി പ്രകാശനത്തിന് ആകെ ചെലവായത് 200 രൂപ മാത്രം.✌🏼
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി