*ലേഖനത്തിലെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനുമുള്ള സന്ദർഭം കൂടിയാണ് സംയുക്ത ഡയറി, രചനോത്സവം, കുഞ്ഞെഴുത്തിലെ തനിച്ചെഴുത്ത് എന്നിവ. സ്വതന്ത്രരചനാ സന്ദർഭങ്ങളിൽ നിന്നാണ് ഓരോ കുട്ടിയുടെയും പ്രശ്നങ്ങൾ കൃത്യമായി നിർണയിക്കാനാവും. മുൻ പോസ്റ്റിൽ അതിൻ്റെ രീതി ചർച്ച ചെയ്തിരുന്നു. ഇനി നമ്മൾക്ക് കുട്ടിക്ക് ഫീഡ്ബാക്ക് നൽകുന്നത് എങ്ങനെ എന്ന് ആലോചിക്കാം
1️⃣
കുട്ടികൾ എഴുതുമ്പോൾ തെറ്റു വരും.
കുഞ്ഞെഴുത്ത് നോക്കൂ
👉ഈ കുട്ടിക്ക് ല അറിയാം. അവസാന വാക്യം നോക്കുക.
✅എഴുതിയ വാക്കിലേക്ക് കുട്ടിയുടെ ശ്രദ്ധ കൊണ്ടുവരണം.
👉അതിന് ഒരു വഴി തെറ്റു വന്ന വാക്കൊഴികെ എല്ലാ വാക്കുകൾക്കും ശരി നൽകലാണ്.
കുട്ടിക്ക് ഒരു ശരി കൂടി കിട്ടുമായിരുന്നു.
👉രണ്ടാമത്തെ മാർഗം തെറ്റിപ്പോയ വാക്കിൻ്റെ അടിയിൽ പെൻസിൽ വച്ച് വരയിടുകയാണ്
👉മൂന്നാമത്തെ മാർഗം പരസ്പരം വിലയിരുത്തലും സഹായിക്കലുമാണ്.
👉എഴുതിക്കഴിഞ്ഞാൽ സാവധാനം ഓരോ വാക്കും വായിച്ച് പൂർണമായും ശരിയാണോ എന്ന് പരിശോധിക്കാൻ രണ്ട് മിനിറ്റ് അനുവദിക്കാവുന്നതാണ്.
✅
*വേണോ* എന്ന വാക്ക് ബോധപൂർവ്വം ഉൾപ്പെടുത്തിയതാണ്.
👉ഏ, ഓ ചിഹ്നങ്ങൾ മാറിപ്പോകുന്ന കുട്ടികൾ ഉണ്ടാവും.
👉അവർ എങ്ങനെ എഴുതി എന്ന് പരിശോധിക്കണം.
👉തെളിവ് നൽകണം
✅
പേജിൽ അവസാനം കുട്ടികൾ പൂരിപ്പിച്ച വരികളാകട്ടെ ബോർഡെഴുത്തിൽ.
👉 അംഗീകാരം നൽകണം
👉എഡിറ്റിംഗും നടത്താം.
👉അപ്പോഴും കുട്ടികളും ടീച്ചറും ചിഹ്നം പരിഗണിക്കണം
👉 ചാർട്ടിൽ കുട്ടികളുടെ വരികൾ എഴുതി പാട്ട് നീട്ടാം.ഒത്തു ചൊല്ലാം
👉 കൂടുതൽ വരികൾ ചേർക്കാൻ പറയാം. (നമ്മൾ ചിഹ്നങ്ങൾ ലക്ഷ്യമിടുന്ന കാര്യം കുട്ടികൾ അറിയണ്ട )
-2️⃣
ഇന്ന് വാക്കുകൾ വരികളിൽ ഒടുക്കത്തിലും തുടക്കത്തിലും എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാം.
👉 ചിഹ്നം മാത്രം മുറിച്ചെഴുതിയിരിക്കുന്നത് കണ്ടോ? ചെറിയ നിർദ്ദേശം ക്ലാസിൽ പൊതുവായി നൽകിയാൽ മതി. കുട്ടികളുടെ രചനകൾ സൂക്ഷ്മമായി വിശകലനം ചെയ്യാതെ പ്രശ്ന പരിഹാരം സാധ്യമല്ല
👉 രണ്ടാമത്ത പ്രശ്നം ഒരു അക്ഷരം മാത്രമായി വരിയുടെ തുടക്കത്തിലോ ഒടുക്കത്തിലോ വരുന്നതാണ്. ഓ ഒരിടത്ത്. ടി മറ്റൊരിടത്ത്!
പൂ ഒരിടത്ത് ച്ച മറ്റൊരിടത്ത്! ൾ, ൻ ഇവയൊക്കെ ഒറ്റപ്പെട്ട്. ഇതും ശ്രദ്ധയിൽ കൊണ്ടുവരണം.
👉 തക്കാളി പനി വന്നു എന്നത് പറയിക്കണം തക്കാളിപ്പനി എന്ന് ഉച്ചരിക്കണം. ചില ടീച്ചർമാർ ടൈപ്പ് ചെയ്തപ്പോഴും ഇരട്ടിപ്പ് വേണ്ടിടത്ത് അത് നൽകിയിട്ടില്ല. ചേർത്തുച്ചരിച്ച് തീരുമാനിക്കണം.
വർത്തമാനകാലം, വേനൽക്കാലം ഇവ നോക്കുക. പറയുമ്പോൾ വ്യത്യാസം അറിയാം. ഉച്ചാരണസ്വാധീനത്താൽ വരുന്ന തെറ്റുകൾ പരിഹരിക്കാൻ ശരിയായ ഉച്ചാരണം പരിശീലിക്കണം. ചുവന്ന മഷി പോര.
3
കുട്ടികൾക്കെങ്ങനെ ഫീഡ്ബാക്ക് നൽകും?
ഞാൻ ഒന്നഴകിൻ്റെ 12 ഗ്രൂപ്പുകളിലും ഈ മാറ്റർ പങ്കിട്ടു. വാക്യതലത്തിലെ എഡിറ്റിംഗ് എന്നായിരുന്നു തലക്കെട്ട്. എന്ത് ഫീഡ്ബാക്ക് നൽകും എന്നാണ് ആരാഞ്ഞത്
ആദ്യം പ്രതികരണങ്ങൾ നോക്കാം. ഫീഡ്ബാക്ക് അങ്ങനെയാണോ വേണ്ടത് എന്ന് പരിശോധിക്കണം.
ഒന്നഴക് 4
1. full stop ഇട്ടിട്ടില്ല.
2. മുറിച്ചെഴുത്ത്
3. വാക്കകലം
4. വാക്യഘടന
5. ഇന്ന് വൈകുന്നേരം എന്റെ കാക്ക നെല്ലിക്കമരത്തിൽ നിന്ന്..... ( ഞാൻ, എനിക്ക് വേണ്ട)
6. full stop ഇല്ല
7. കഴിച്ചപ്പോൾ, താഴെനിന്ന്
ഒന്നഴക് 2
1. നെല്ലിക്ക മരം നെല്ലി ആണെന്ന് പരിചയ പ്പെടുത്താം
2. ഉ ചിഹ്നം സ്ട്രോക് ശരിയല്ല
3. ഇ എഴുതിയതിലും പ്രശ്നമുണ്ട്.
4. എഴുതി തുടങ്ങിയത് തന്നെ തെറ്റായ വാക്യ ഘടനയിൽ ആണ്. അകലം പാലിച്ചിട്ടില്ല. ഇരട്ടിപ്പ് വരുന്നത് ഇട്ടിട്ടില്ല. പൂർണ്ണ വിരാമം ഇട്ടിട്ടില്ല.
5. Date എഴുതുമ്പോൾ ശ്രദ്ധിക്കണം. ഇന്ന് വൈകുന്നേരം എന്ന് മതി (വാക്യ ഘടന ചിലതൊക്കെ അപൂർണവുമാണ് ).
6. *ന്റെ* എഴുതിയത് മാറിയിട്ടുണ്ട്.
ഒന്നഴക് 7
7. ഞാൻ / എൻ്റെ/ എനിക്ക് എന്നിങ്ങനെയുള്ള പദങ്ങൾ ആവർത്തിക്കേണ്ടതില്ല.ചിലയിടത്ത് ഒഴിവാക്കാം.
8. കഴിച്ചു + അപ്പോൾ = കഴിച്ചപ്പോൾ എന്ന് പ ഇരട്ടിപ്പിച്ച് പ്പ ആക്കണം.
9. വാക്കകലം പാലിക്കണം.
10. കഴിച്ചപ്പോൾ
കഴിച്ചപോൾ
ഇവ രണ്ടും ബോർഡിൽ എഴുതി പറയിച്ചു നോക്കി തെറ്റ് ശ്രദ്ധയിൽ പെടുത്താം
ഒന്നഴക് 9
11. ഇന്ന് വൈകുന്നേരം എൻ്റെ ഇക്ക എനിക്ക് നെല്ലി മരത്തിൽ നിന്ന് നെല്ലിക്ക പറിച്ചു തന്നു
12. ഇന്ന് വൈകന്നേരം എന്ന് കേൾക്കുമ്പോൾ വരാൻ പോകുന്ന ഒരു ഫീൽ ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. വൈകുന്നേരമായപ്പോൾ എന്നായാൽ ഒന്നുകൂടി നന്നാകില്ലേ.
13. വാക്കകലം പാലിച്ചെഴുത്ത് , മാർജിനിൽ എഴുത്ത്
ഇരട്ടിപ്പ് ...
14. വാക്കുകൾ മുറിക്കുന്നത്, വാക്കകലം, " യ്പ്" യുടെ പുതിയ ലിപി
15. ഒന്നാമത്തെ വാക്യം എല്ലാ കുട്ടികളും കേൾക്കുന്ന വിധത്തിൽ വായിക്കാം.കുട്ടികളുടെ അഭിപ്രായം ആരായാം .
16. ഈ എഴുതിയതിൽ എന്തെങ്കിലും പ്രശ്നം നിങ്ങൾക്ക് തോന്നുന്നുണ്ടോ ?
ഇവിടെ നെല്ലിക്ക പറിച്ചത് ആരാണ് ?
ഞാനാണോ ഇക്ക യാണോ ?
എങ്കിൽ ഈ വാക്യം എങ്ങനെ പറയാം ?
17. അങ്ങനെയങ്ങനെ പറഞ്ഞു പറഞ്ഞ് *ഞാൻ* ഒഴിവാക്കി *തന്നു* കൂട്ടിച്ചേർത്ത് ....
ഒന്നഴക് 3
18.. വാക്കുകൾ മുറിച്ചെഴുതി.
വൈകുന്നേരം
നിന്ന്.
പെറുക്കി.
കഴിച്ചപോൾ അല്ല കഴിച്ചപ്പോൾ ആണ്. പ ഇരട്ടിച്ചു പ്പ.
19. നല്ല കുറിപ്പ് 👍
20. കുട്ടി പറയുന്ന വാക്യം എന്താണ് എന്ന് പറയിപ്പിച്ച് അതിൽ വിട്ടു പോയത് എന്താണ് എന്ന് ചോദിക്കണം.
ഇതിൽ കൂടുതലായി വന്ന വാക്ക് കണ്ടെത്താൻ പറയണം.
തുടർന്ന് കുട്ടി തന്നെ അത് എഡിറ്റിംഗ് ചെയ്യണം
ഒന്നഴക് 5
21. വാക്കുകൾ മുറിച്ചു (നി ന്ന്, പെറുക്കി ) പിന്നെ ചെറിയ അക്ഷര തെറ്റ് (താഴെ,
കഴിച്ചപ്പോൾ, കയ്പ്പായിരുന്നു
22 രം ഒറ്റക്ക് എഴുതി
വ്യക്തിപരമായി അയച്ചു തന്നവ
23
ഡയറി നന്നായിട്ടുണ്ട് കുഞ്ഞേ...... എഴുതുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം ട്ടോ.... വാക്കകലം... മുറിച്ചെഴുതുന്നത് എഴുതുന്ന രീതി...... നെല്ലിക്കതിന്നുമ്പോൾ കയ്പ് ആണേലും ... തിന്നിട്ട് വെള്ളം കുടിച്ചാൽ നല്ല മധുരം ആയിരിക്കും ട്ടോ.......
24
ഇന്ന് ഞാൻ വൈകുന്നേരം എന്റെ കാക്ക എനിക്ക് എന്ന വാക്യത്തിൽ ഞാൻ എന്നത് ആവശ്യമില്ല. ആ വാക്യം കുട്ടിയെക്കൊണ്ട് ഒരിക്കൽ കൂടി വായിപ്പിച്ചു അത് ശ്രദ്ധയിൽ പെടുത്താം
25
ഇ എന്ന അക്ഷരം വരയുടെ താഴേക്ക് കൂടി വരണം.
ഞാൻ എന്ന വാക്ക് അവിടെ ആവശ്യമില്ല.
നെല്ലിക്ക പറിച്ചു എന്നു മാത്രമാകുമ്പോൾ അവിടെ വാക്യം പൂർത്തിയാകുന്നില്ല.
പറിച്ചു തന്നു എന്നു കൂടി വേണം.
വൈകുന്നേരം എന്നതിൽ രം എന്നു മാത്രം താഴെ എഴുതിയിരിക്കുന്നു.
പെറുക്കി എന്നതിൽ 'ക്കി ' എന്നത് മാർജിൻ്റെ പുറത്താണ് എഴുതിയിട്ടുള്ളത്.
' കഴിച്ചപ്പോൾ' എന്നതിൽ, പ മാത്രമേ എഴുതിയിട്ടുള്ളൂ.
Full stop ശ്രദ്ധിക്കണം.
വാക്കകലം ചിലയിടങ്ങളിൽ പാലിച്ചിട്ടില്ല.
26
വളരെ നല്ല രചന. സർഗ്ഗാത്മകതയുണ്ട്.
എന്റെ, ഞാൻ, എനിക്ക് എന്നതിനെ കുറിച്ച് ധാരണക്കുറവുണ്ട്.
എ ചിഹ്നം(താഴെ ), പ്പ (കഴിച്ചപ്പോൾ )എന്നിവയിൽ പ്രശ്നം ഉണ്ട്.
വാക്കുകൾ അകലം പാലിച്ചു എഴുതിയില്ല.
വാക്യതല എഡിറ്റിംഗ്
വിശകലനാത്മകമായി സമീപിക്കാൻ ശ്രമിച്ചു
1. വാക്കകലം പാലിക്കാതെ കുട്ടികൾ ഇപ്പോഴും എഴുതുന്നത് ക്ലാസിൽ അത് മുഖ്യ അജണ്ട അല്ലാതെ വരുന്നതിനാലാണ്. വാക്കകലത്തിന് സ്റ്റാർ നിശ്ചയിച്ചാൽ മതി.
2. ആശയതലത്തിൽ പ്രധാന കാര്യങ്ങളെല്ലാം വന്നിട്ടുണ്ട്
3. വാക്യതലത്തിൽ പ്രശ്നങ്ങൾ ഉണ്ട്. 4,7,11,15, 16,17, 20, 24 ,25 നമ്പരുകളിലെ പ്രതികരണങ്ങൾ നോക്കുക. ഇവിടെ എങ്ങനെയാണ് ഫീഡ്ബാക്ക് നൽകുക?
ആരുടെ രചന എന്ന് പറയാതെ ടീച്ചർ ആദ്യത്തെ വാക്യം ബോർഡിൽ എഴുതുന്നു.
നെല്ലിക്ക മരത്തിൽ നിന്ന് എന്നതു വരെ അടി വരയിടുന്നു
ഈ ഭാഗത്ത്ഏതെങ്കിലും വാക്ക് ഒഴിവാക്കേണ്ടതുണ്ടോ? എന്ന് ചോദിക്കാം. (ഈ വാക്ക് വേണോ എന്നല്ല ചോദ്യം )
കുട്ടികൾ ആരും കണ്ടെത്തിയില്ലെങ്കിൽ ഓരോ വാക്കും ചൂണ്ടി ചോദിക്കാം
എന്നിട്ടും കണ്ടെത്തിയില്ലെങ്കിൽ മാത്രം ഞാൻ എന്ന വാക്ക് ഒഴിവാക്കിയാലെന്താ എന്ന് ചോദിക്കാം.
വാക്യത്തിൻ്റെ അടുത്ത ഭാഗത്ത് ചോദിക്കേണ്ട ചോദ്യം ഏതെങ്കിലും വാക്ക് കൂട്ടിച്ചേർക്കാനുണ്ടോ / വിട്ടു പോയോ എന്നാണ്.
കുട്ടികൾ കണ്ടെത്തിയില്ലെങ്കിൽ ആ ഭാഗം ഉച്ചത്തിൽ വായിപ്പിച്ച് പൂർണതയുണ്ടോ എന്ന് ചോദിക്കാം.
എന്നിട്ടും കണ്ടെത്തിയില്ലെങ്കിൽ മാത്രം
പറിച്ചു .......?
എന്ന് ഡാഷിടാം
വാക്യതല എഡിറ്റിംഗ് ആരംഭിക്കേണ്ടതുണ്ട്
4 ചോദ്യങ്ങൾ
1. കൂടുതലായി വാക്കുണ്ടോ?/ ഒഴിവാക്കേണ്ട വാക്കുണ്ടോ?
2. ഒരേ വാക്ക് ആവർത്തിച്ചിട്ടുണ്ടോ?
3. ഏതെങ്കിലും വാക്ക് ഒഴിവാക്കേണ്ടതുണ്ടോ?
4 വാക്കിൻ്റെ സ്ഥാനം മാറ്റേണ്ടതുണ്ടോ?
ഇത് രചനയുടെ പുനർവായന നടത്തുമ്പോഴാണ് ശ്രദ്ധയിൽ പെടുക
എല്ലാവരും എഴുതിയത് വീണ്ടും വായിച്ചു നോക്കി എന്ന് ഉറപ്പാക്കാൻ അവരവർ പേജിൻ്റെ മുകളിൽ ഒരു കൊച്ചുസൂര്യനെ വരയ്ക്കണം എന്ന് നിർദ്ദേശിക്കാവുന്നതാണ്.
ഈ ചർച്ചകൾക്ക് ശേഷം അവരവർ എഴുതിയ ഇന്നത്തെ ഡയറി വീണ്ടും വായിച്ച് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് സൂര്യനെ വരപ്പിക്കണം.
കുറിപ്പ്
അധ്യാപകരെ തെറ്റിക്കുന്ന കോമകൾ
ഇംഗ്ലീഷ് വാക്കുകൾ എഴുതുമ്പോൾ കോമ ഇടുന്ന ശീലം വച്ച് മലയാളം എഴുതുമ്പോഴും അധ്യാപകർ കോമകൾ വാരി വിതറുകയാണ്.
ചുവടെയുള്ള 3 വാക്യങ്ങൾ നോക്കുക, വായനക്കാർഡിലെയും
1. പശു, പട്ടി, ആട്, കോഴി എന്നിവ വളർത്തുമൃഗങ്ങളാണ്
2.പശുവും, പട്ടിയും, ആടും, കോഴിയും വളർത്തു ജീവികളാണ്..
3.പശുവാണോ, പട്ടിയാണോ, ആടാണോ, കോഴിയാണോ വളർത്തു മൃഗമല്ലാത്തത്?
ഇവയിൽ കോമ വേണ്ടത് ഏത്?
എന്തുകൊണ്ട്?
കണ്ടെത്തുക
പങ്കിടുക
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി