പ്രവർത്തനങ്ങളിൽ രക്ഷിതാക്കളും ഒപ്പം
ഇന്നത്തെ പ്രവർത്തനങ്ങൾ എല്ലാം മനോഹരമായി പൂർത്തിയാക്കാൻ കഴിഞ്ഞു.
- കൊക്കരക്കോ ..കോ എന്ന കഥ ആസ്വദിച്ച് കേട്ടിരുന്നു.
- കഥാപാത്രങ്ങളുടെ ശബ്ദമനുഭവിച്ചു കഥാസന്ദർഭങ്ങൾ മനോഹരമായി അഭിനയിച്ചത് കൂട്ടിച്ചേർത്ത് വീഡിയോ തയ്യാറാക്കി ,ക്ലാസ് ഗ്രൂപ്പിൽ നൽകി.
- കൂടാതെ ഈ കഥയുമായി ബന്ധപ്പെട്ട് വിരൽ പാവ ഉപയോഗിച്ച് അധ്യാപിക തയ്യാറാക്കിയ വീഡിയോ ക്ലാസ്സിൽ കാണിച്ചു.
- എന്റെ കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടമായി.🥰 ടീച്ചറുടെ ശബ്ദം സൂപ്പറാന്ന് എന്റെ സൗരവ്❤️
- വിരൽ പാവ ഉണ്ടാക്കാനായി ആദ്യം കുഞ്ഞുങ്ങളുമായി ചേർന്ന് പേപ്പർ ഉറകൾ തയ്യാറാക്കി. ജീവികളുടെ ചിത്രങ്ങൾ വരച്ചത് നൽകി ,അവർ അതിന് നിറം നൽകി. വിരൽപ്പാവയും തയ്യാറാക്കി വിരലിട്ടപ്പോൾ ഫോട്ടോ എടുക്ക് ടീച്ചറേ എന്നായി. ഫോട്ടോ ഫോണിൽ കാണാനും ബഹളം🥰.
- പാട്ടു നടത്തം പ്രവർത്തനത്തിൽ താളത്തിനൊത്ത് പാടി .
- ഇലകൾ വേർതിരിച്ച് കൂട്ടങ്ങൾ ആക്കുന്ന പ്രവർത്തനവും ഉത്സാഹത്തോടെയാണ് ചെയ്തത്.
- ഞാനും കുഞ്ഞുങ്ങളും ചേർന്ന് സ്കൂൾ പരിസരത്തു നിന്നും വിവിധതരത്തിലുള്ള ഇലകൾ ശേഖരിച്ചു . ചിലർ വലിയ ഇലകൾ മാത്രം ശേഖരിച്ചു.
- കമ്പുകൾ വച്ച് അളക്കാൻ കണ്ടെത്താം എന്ന പ്രവർത്തനവും ഉത്സാഹപൂർവ്വം ചെയ്തു .രണ്ടു ഗ്രൂപ്പായി തിരിച്ചായിരുന്നു പ്രവർത്തനം നൽകിയത്.
- ഇംഗ്ലീഷിലെ പ്രവർത്തനങ്ങളും കുഞ്ഞുങ്ങൾക്ക് വളരെ രസകരമായിരുന്നു. ജീവികളുടെ ശബ്ദം ചെവിയിൽ പറയുമ്പോൾ ഭയങ്കര സന്തോഷമായിരുന്നു..❤️
പ്രവർത്തനങ്ങളിൽ രക്ഷിതാക്കളും ഒപ്പം നിൽക്കുന്നു.
- ഓരോ ദിവസവും സ്കൂളിലെ വിശേഷങ്ങൾ വീട്ടിൽ ചെന്ന് പറയുന്നുണ്ട്.
- രക്ഷിതാക്കൾ ചോദിച്ചറിയുന്നുണ്ട്. കൂടാതെ വിശദാംശങ്ങൾ ക്ലാസ് ഗ്രൂപ്പിലും നൽകുന്നു.
- വീട്ടിൽ ചെന്നിട്ട് കഥകളും പാട്ടുകളും വീഡിയോ ആയി ക്ലാസ് ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നുണ്ട്.
വിജില വർഗ്ഗീസ്
ഗവ. യു പി എസ് ആഞ്ഞിലിപ്ര
2
എല്ലാ വിഭാഗം കുട്ടികൾക്കും പങ്കാളികൾ ആകാൻ പറ്റുന്ന നല്ല പ്രവർത്തനങ്ങൾ
ഒന്നൊരുക്കം അഞ്ചാം ദിവസം..
പാട്ട് നടത്തം.
- റയാന്റെ നടത്തം കണ്ടപ്പോ ഏറെ കൗതുകം തോന്നി.. കൊട്ടിനൊപ്പം ഇങ്ങനെ താളത്തിൽ സ്റ്റെപ് വക്കാറുണ്ട് എന്ന്.. നല്ല താളം. 🥰
- ഇന്നത്തെ കഥ കേട്ടിരിക്കാൻ വളരെ ഇഷ്ടം ഉണ്ടായിരുന്നു..നിർത്തി നിർത്തി കഥ പറഞ്ഞു നിങ്ങളെന്റെ അമ്മയാണോ? എന്ന് ചോദിച്ചപ്പോ ഏയ് ഞാനല്ല..എന്ന് കുട്ടികൾ അറിയാതെ പറഞ്ഞു.
- വിരൽ പാവ വച്ചു അധികം റിഹേഴ്സൽ ഇല്ലാതെ തന്നെ സംഭാഷണം അവതരിപ്പിക്കുകയും ചെയ്തു..
- സ്കൂൾ പരിസരത്തു ഒരു പാട് മരങ്ങളും ചെടികളും ഉള്ളത് കൊണ്ട് ഇലകൾ ശേഖരണവും പ്രകൃതി നടത്തവും നന്നായി ആസ്വദിച്ചു.. ഇടക്കൊന്നു ഓടി കളിക്കുകയും ആവാലോ. 🙂ഇലകളുടെ പേരുകൾ ചോദിച്ചു കൊണ്ടാണ് ശേഖരിച്ചത്..
- എല്ലാ വിഭാഗം കുട്ടികൾക്കും പങ്കാളികൾ ആകാൻ പറ്റുന്ന നല്ല പ്രവർത്തനങ്ങൾ ഒന്നോര്ക്കത്തിൽ ഉള്ളത് വളരെ ഉപകാര പ്രദമായി.
ശ്രീജ
GLPS Kunnamkulam.
3
ഓരോ ഗ്രൂപ്പുംഎല്ലാ അംഗങ്ങളെയും പങ്കാളികളാക്കിക്കൊണ്ട്പ്രവർത്തനം ചെയ്തു.
സിംഹത്തിനെ മഴവില്ലിലുണ്ടാക്കാൻ സഹായിച്ചുകൊണ്ടുള്ള പ്രവർത്തപ്രവർത്തനത്തിലൂടെയാണ് ക്ലാസ് ആരംഭിച്ചത്. ഉത്സാഹത്തോടുകൂടി തന്നെ കുട്ടികൾ പ്രവർത്തനത്തിൽ പങ്കെടുത്തു.ആദ്യ പ്രവർത്തനങ്ങളിൽ നിന്ന് മെച്ചപ്പെട്ട രീതിയിൽ പശ ഉപയോഗിക്കുവാൻ കുഞ്ഞുങ്ങൾ ക്ക് കഴിഞ്ഞു.
കൂടുതൽ *പശ* ഉപയോഗിച്ചാൽ പേപ്പർ ഒട്ടിക്കുമ്പോൾ കീറി പോകുമെന്ന് ഗ്രൂപ്പിലുള്ള അംഗങ്ങൾക്ക് പറഞ്ഞുകൊടുത്ത കുഞ്ഞുങ്ങളും ഉണ്ടായിരുന്നു😊
മഴവില്ലിന്റെ ചിത്രം ഒട്ടിച്ചു കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങൾക്ക് മഴവില്ല് വരയ്ക്കണം എന്ന് പറഞ്ഞു. തുടർന്ന് കുഞ്ഞുങ്ങൾക്ക് എല്ലാവർക്കും പേപ്പർ നൽകി..എല്ലാവരും മഴവില്ല് വരച്ചു നിറം കൊടുത്തു.
**സ്പോഞ്ചിന് ദാഹം*
എന്ന പ്രവർത്തനം കുട്ടികൾ വളരെ ഇഷ്ടത്തോടുകൂടിയാണ് ചെയ്തത്. ഓരോ ഗ്രൂപ്പുംഎല്ലാ അംഗങ്ങളെയും പങ്കാളികളാക്കിക്കൊണ്ട്പ്രവർത്തനം ചെയ്തു. ഓരോ ഗ്രൂപ്പുംഎത്ര അടപ്പ് വെള്ളമാണ് ഈർക്കിൽ വെച്ച്കൃത്യമായി പറഞ്ഞു .
**പെറുക്കാം അടുക്കാം*
ക്ലാസിലെ മുഴുവൻ കുഞ്ഞുങ്ങളുടെയും പൂർണ്ണ പങ്കാളിത്തത്തോടെയും ഏറെ ഉത്സാഹത്തോടെയും കുഞ്ഞുങ്ങൾ പ്രവർത്തനത്തിൽ നന്നായി പങ്കെടുത്തു.ഏത് ഗ്രൂപ്പാണ് കൂടുതൽ ക്ലാസുകൾ അടക്കിയത് എന്ന് കുട്ടികൾ തന്നെ കണ്ടെത്തി പറഞ്ഞു.വീണ്ടും വീണ്ടും ഗ്ലാസ് അടിക്കി വെക്കൽ പ്രവർത്തനം പെയ്യാൻ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചു.
Attendance Chart Activity , Rhythmic Movements , തുടങ്ങിയ ഇംഗ്ലീഷ് പ്രവർത്തനങ്ങളിലും കുട്ടികൾ നന്നായി പങ്കെടുത്തു.
കുഞ്ഞുങ്ങൾ ക്ലാസ് റൂം പ്രവർത്തനങ്ങൾ എല്ലാം തന്നെ വീടുകളിൽ ചെന്ന് പറയു എന്നതിൻ്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾഗ്രൂപ്പിലൂടെയും അല്ലാതെയും ചോദിക്കുന്നുണ്ട്. മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പൂർണ്ണസഹായം ഉണ്ടാകുമെന്ന് ഒന്നു കൂടി ഉറപ്പിക്കാൻ സാധിച്ചു.
ജി.എച്ച് എസ് എസ്
വലിയഴീക്കൽ'
4
വളരെ സന്തോഷത്തോടെ അവർ ഓരോന്നും ചെയ്യുന്നത്
ഇന്നു ഞാനും എന്റെ കുഞ്ഞുമക്കളും ഒന്ന് പ്രകൃതിയിലേക്ക് ഇറങ്ങി ചുറ്റി സഞ്ചരിച്ചു അവരുuടെ കൈയിൽ ഒതുങ്ങുന്ന അത്രയും വിത്യസ്ത ഇലകൾ ശേഖരിച്ചു ക്ലാസ്സിൽ കൊണ്ടുവന്നു, വളരെ സന്തോഷത്തോടെ അവർ ഓരോന്നും ചെയ്യുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു, കാരണം അവർ ടീച്ചർ പറയുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുവാൻ പഠിച്ചു എന്ന് എനിക്ക് മനസ്സിലായി 🥰👍
- വളരെ ആക്റ്റീവ് ആയി ഇലകളെ ചെറുതും വലുതുമായി തിരിച്ചു വെച്ചു.....
- വിരൽ പാവകൾ നിർമ്മിക്കയും,പാട്ടിന്റെ താളത്തിന് ചലിക്കയും ചെയ്തു,,
- കൊക്കരക്കോ എന്ന കഥ വളരെ നന്നായി അവർ ആസ്വദിച്ചു എന്റെ ഒപ്പം തന്നെ കഥാപാത്രങ്ങൾ കഥാസന്ദർഭങൾ പറയുവാനും ശ്രെമിച്ചു,....
- പിന്നീട് ഇംഗ്ലീഷ് ആക്ടിവിറ്റി അവർ വളരെ രസകരമായി പൂർത്തിയാക്കി... ഓരോ ജീവികളുടെ സൗണ്ട്, പേരുകൾ പാസ്സ് ചെയ്തു രസകരമായ പ്രവർത്തനം നടത്തി,,,,
- ഇന്നു പൂർത്തിയാക്കേണ്ട എല്ലാ പ്രവർത്തങ്ങളും വളരെ ഭംഗി ആയി പൂർത്തിയാക്കുവാന് എനിക്കും എന്റെ കുസൃതി കുരുന്നുകൾക്കും സാധിച്ചു 🥰🥰👍👍
സുഭി സുരേന്ദ്രൻ
MDUPS വെള്ളാറ മേമല
പത്തനംതിട്ട
വെണ്ണികുളം sub
ഉച്ച ഭക്ഷണശേഷവും ഗ്രൂപ്പായി വായ്ത്താരി പാടുന്നത് കണ്ടു
പാട്ടിൻ്റെ താളത്തിനൊത്ത് ടീച്ചറും കുട്ടികളും ചേർന്നുള്ള പാട്ട് നടത്തവുമായാണ് ക്ലാസ് തുടങ്ങിയത് . രണ്ടാം മല മാമല മേലെ തുടങ്ങിയ വരികളിൽ 2 പേർ ഗ്രൂപ്പായി തുടർന്നു വരുന്ന വരികളിലും വളരെ ആവേശത്തോടെ കൈ പിടിച്ച് ചുവടുകൾ വെച്ചു താളത്തിനൊത്ത് നടന്നു. ഉച്ച ഭക്ഷണശേഷവും ഗ്രൂപ്പായി വായ്ത്താരി പാടുന്നത് കണ്ടു.
തരം തിരിച്ച് കൂട്ടങ്ങളാക്കുന്ന പ്രവർത്തനത്തിൽ രക്ഷിതാക്കളും ഇല കൊടുത്തയച്ചതിനാൽ വ്യത്യസ്ത ഇലകൾ ക്ലാസ് റൂമിൽ ക്രമീകരിച്ചു. പല ഇലകളും മക്കൾക്ക് പരിചിതമായിരുന്നു. മരുന്നുണ്ടാക്കുന്ന ഇല,
ഉപ്പേരി ഉണ്ടാക്കുന്ന ഇല
സദ്യ കഴിക്കുന്ന ഇല ചേമ്പിലയാണ് തൊടേണ്ട ചൊറിയും '
തുടങ്ങിയ കാര്യങ്ങൾ എന്നെ പഠിപ്പിച്ചു തന്നു.
അളക്കാം കണ്ടെത്താം
സഹായം ഗ്രൂപ്പിൽ ചോദിച്ചു. അളവ് റെഡിയാക്കൾ ചിലർ കമ്പ് ഒടിച്ചു
കൊക്കരക്കോ..... കഥ വളരെ ഇഷ്ട്ടപെട്ടു. വിരൽ പാവ -കളർ തനിയെ കൊടുത്തു. കൃത്രിക ഉപയോഗിച്ച് മുറിച്ചു. വിരൽ ആ കൃതി നിർമ്മിക്കാൻ ഞാൻ സഹായിച്ചു. തനിയെ ഒട്ടിച്ചു .എല്ലാം സെറ്റാക്കി പക്ഷേ ഗ്രൂപ്പിൽ റോൾപ്ലേ നടത്താൻ കഴിഞ്ഞില്ല കാരണം . ചിത്രം വെട്ടിയെടുക്കാൻ അവർക്ക് സമയം വേണ്ടി വന്നു.
സാരല്യ 😎നാളെ ഞങ്ങൾ പൊളിക്കും🤝
govt സ്കൂളിൽ ചേർക്കുവാൻ ഉള്ള തീരുമാനം വളരെ ശരിയായിരുന്നു എന്ന് പറയുക കൂടി ചെയ്തപ്പോൾ ഒരുപാട് സന്തോഷം
യമുന ശേഖർ Gups വെള്ളംകുളങ്ങര ഹരിപ്പാട്.
ഇന്നലെ മുതൽ ആണ് സന്നദ്ധത പ്രവർത്തനങ്ങൾ ക്ലാസ്സിൽ ചെയ്യാൻ തുടങ്ങിയത്. 12കുട്ടികൾ ആയിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്. മഴപ്പാട്ട് പ്രവർത്തനം കുഞ്ഞുങ്ങൾക് വളരെ അധികം ഇഷ്ടപ്പെട്ടു. വൈകിട്ടു വീട്ടിൽ ചെന്നിട്ടും പാട്ട് പാടി എല്ലാവരെയും കേൾപ്പിച്ചു. ഇന്നലെ ക്ലാസ്സിൽ നടന്ന പ്രവർത്തനങ്ങൾ എല്ലാം തന്നെ വീട്ടിൽ ചെന്ന് കുഞ്ഞുങ്ങൾ പറഞ്ഞു. ക്ലാസ്സ് ഗ്രൂപ്പിൽ ഞാൻ വീഡിയോസ് ഷെയർ ചെയ്യുകയും നടത്തിയ പ്രവർത്തങ്ങളെ കുറിച്ച് വോയിസ് ഇട്ടു രക്ഷ കർത്താക്കൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.കഴിഞ്ഞു വർഷത്തെ പോലെ രക്ഷ കർത്താക്കളിൽ നിന്നും വളരെ മികച്ച പിന്തുണ കിട്ടും എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. സിബിഎസ്ഇ സ്കൂളിൽ നിന്നും വന്ന കുട്ടിയുടെ രക്ഷകർത്താവു ഇന്നലെ വൈകുന്നേരം എന്നെ വിളിച്ചു ക്ലാസ്സ് ഗ്രൂപ്പിൽ ഇട്ട വീഡിയോ അതുപോലെ കുട്ടിയുടെ വൈകിട്ടു വീട്ടിൽ ചെന്ന് കഴിഞ്ഞുള്ള ആവേശത്തോടെ ക്ലാസ്സിൽ നടന്ന കാര്യങ്ങൾ പറയുന്നതൊക്കെ അവരിൽ ഒരുപാട് സന്തോഷവും അതിൽ ഉപരി കുട്ടിയെ govt സ്കൂളിൽ ചേർക്കുവാൻ ഉള്ള തീരുമാനം വളരെ ശരിയായിരുന്നു എന്ന് പറയുക കൂടി ചെയ്തപ്പോൾ ഒരുപാട് സന്തോഷം തോന്നി. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ വർഷം നടത്തിയ പ്രവർത്തനങ്ങൾ കണ്ടും കഴിഞ്ഞ വർഷത്തെ കുഞ്ഞുങ്ങളുടെ രക്ഷ കർത്താക്കളിൽ നിന്നും കേട്ടറിഞ്ഞ കാര്യങ്ങളും വെച്ചാണ് കുട്ടിയെ സ്കൂളിൽ ചേർത്തത്. എന്റെ ഒന്നഴക് യാത്രയുടെ ഒരു മുതൽക്കൂട്ടായി ഞാൻ അതിനെ കാണുന്നു
5
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി