Pages

▼

Wednesday, September 17, 2025

222. ആസൂത്രണക്കുറിപ്പ് 7 പിറന്നാള്‍ സമ്മാനം

ക്ലാസ് : ഒന്ന്

യൂണിറ്റ് : 4

പാഠത്തിൻ്റെ പേര് : പിറന്നാള്‍ സമ്മാനം

ടീച്ചറുടെ പേര് :സുസ്മിത

കുട്ടികളുടെ എണ്ണം  :.......

ഹാജരായവർ : .......

തീയതി : ..…../ 2025


പിരീഡ്:1

പ്രവർത്തനം 1 - സംയുക്ത ഡയറി, കഥാവേള, വായനക്കൂടാരം. വായനപാഠം.

പഠനലക്ഷ്യങ്ങൾ:   

  1. കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .
  2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .
  3. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .
  4. തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.
  5. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം - 40  മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ ,

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്

തെരഞ്ഞെടുത്ത ഒരു ഡയറി ചാര്‍ട്ടില്‍ പരിചയപ്പെടുത്തുന്നു

ഇന്ന് കുഞ്ഞാവ എന്നെ ടാട്ട ടാട്ട വിളിച്ചു

ആ വിളി കേട്ടപ്പോള്‍ സന്തോഷം തോന്നി

അക്ഷരബോധ്യച്ചാര്‍ട്ടിലെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ വിളിക്കുന്നു

ഇ, ന്ന, ട, ട്ട, ള എന്നീ അക്ഷരങ്ങളില്‍ പിന്തുണ വേണ്ടവരാണ് ആ അക്ഷരമുള്ള വാക്കുകള്‍ വായിക്കേണ്ടത്.

ഓ, ഏ, ഇ, എ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങളില്‍ പിന്തുണ വേണ്ടവര്‍ ആ ചിഹ്നങ്ങള്‍ വരുന്ന വാക്കുകളും വായിക്കണം.

തുടര്‍ന്ന് വാക്യം മുഴുവന്‍ വായിക്കണം.. വരച്ച ചിത്രങ്ങൾ എല്ലാവരെയും കാണിക്കുന്നു

ഡയറിയിലെ സവിശേഷതകൾ ചൂണ്ടിക്കാട്ടി അഭിനന്ദിക്കുന്നു . ആ സവിശേഷതകൾ ഗുണാത്മകമായി ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കിടുന്നു

ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ .

മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ. ശ്രദ്ധേയമായ ഡയറി വായനപാഠമാക്കല്‍

വായനപാഠം വായിക്കൽ 5+5 മിനുട്ട്

കഴിഞ്ഞ ദിവസം നൽകിയ രണ്ട് വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ

ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ

ഇന്നലെ ഹാജരാകാത്ത കുട്ടികൾ ചാർട്ടിലെ വാക്യങ്ങൾ ഉപയോഗിച്ച് വായിക്കണം.

സംയുക്ത ഡയറിയില്‍ നിന്നുളള വായനപാഠം വായിക്കാം.

വീട്ടിലെ കിളിക്കൂടില്‍ കിളി നാല് മുട്ടയിട്ടു

അവ വിരിഞ്ഞു. നാല് കുഞ്ഞുങ്ങള്‍

ഇന്ന് അവര്‍ കൂട്ടില്‍ നിന്നും താഴേക്ക് വീണു

രണ്ട് കുഞ്ഞുങ്ങള്‍ ചത്തുപോയി

എനിക്ക് വിഷമമായി

ഓരോ വരിയായി വായിക്കണം

അക്ഷരബോധ്യച്ചാര്‍ട്ടില്‍ നിന്നുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ വിളിക്കുകം

  • ല – ഒന്നാം വാക്യത്തില്‍ ല വരുന്ന വാക്കുകള്‍ വായിക്കുക

  • ന്ന്- രണ്ടാം വാക്യത്തില്‍ ന്ന വരുന്ന വാക്കുകള്‍ വായിക്കുക

  • മ- മ വരുന്ന വാക്കുകള്‍ വായിക്കുക

  • …………………

  • ഒന്നാം വാക്യം വായിക്കാമോ? പഠനക്കൂട്ടം-ഒന്ന്

  • രണ്ടാം വാക്യം പഠനക്കൂട്ടം രണ്ട്

  • മൂന്നാം വാക്യം പഠനക്കൂട്ടം മൂന്ന്

  • നാലാം വാക്യം പഠനക്കൂട്ടം നാല്

വായനക്കൂടാരത്തിലെ പുസ്തകവായന 5 മിനുട്ട്

വിലയിരുത്തൽ

വായന പാഠങ്ങൾ ക്ലാസിലെ മുഴുവൻ കുട്ടികൾക്കും വായിക്കാൻ കഴിഞ്ഞോ?

പിരീഡ് :  2

പ്രവർത്തനം- ആര് പറിക്കും, മേലെ മേലെ (വായന ) പ്രവർത്തന പുസ്തകം: പേജ് 28, 29

പഠന ലക്ഷ്യങ്ങൾ:

  1. സചിത്ര പുസ്തകങ്ങൾ വായിച്ച് കഥ മറ്റുള്ളവരുമായി പങ്കിടുന്നു

  2. പരിചിതാക്ഷരങ്ങളുള്ള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം 30 മിനിറ്റ്

സാമഗ്രികൾ -പാഠപുസ്തകം,സചിത്ര പ്രവർത്തന പുസ്തകം

പ്രവർത്തന വിശദാംശങ്ങൾ:

അക്ഷരബോധ്യച്ചാര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കി ഊന്നല്‍ നല്‍കേണ്ട അക്ഷരങ്ങളും ചിഹ്നങ്ങളും

  • ട, ആ, പ, ട്ടി, കോ, ഴി, താ, റാ, വ്, ലെ, യ, മേ,

പാഠത്തില്‍ ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങള്‍

  • ന്ത, ഷ, സ, ള്‍, ഓയുടെ ചിഹ്നം

നാം ഇന്ന് രണ്ട് ഡയറികള്‍ പരിചയപ്പെട്ടു. സന്തോഷവും വിഷണവും ഉള്ള കാര്യങ്ങളാണ് അതിലുള്ളത്. തലക്കെട്ട് ആര്‍ക്കൊക്കെ വായിക്കാം?

സന്തോഷം, വിഷമം എന്നിവ വായിക്കുന്നു. ( സന്നദ്ധ വായന)

കണ്ടെത്തല്‍ വായന വാക്യങ്ങള്‍.

കുഞ്ഞെഴുത്തിലെ വാക്യങ്ങള്‍ നോക്കൂ. ( വാക്യക്രമം തെറ്റിച്ച് എഴുതിയ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു) നാം എഴുതിയ ക്രമത്തിലല്ല. ശരിയായ ക്രമത്തില്‍ വായിക്കണം. പഠനക്കൂട്ടങ്ങള്‍ ആലോചിച്ച് ക്രമം കണ്ടെത്തി വന്ന് ചങ്ങല വായന നടത്തുക.

  1. അടിയിൽ ആട്      

  2. പട്ടിയുടെ മുകളിൽ കോഴി 

  3. എല്ലാവരും മേലെ മേലെ കയറി

  4. ആടിനു മുകളിൽ പട്ടി 

  5. കൊച്ചു പൂച്ച കയറിയില്ല.

  6. കോഴിയുടെ മുകളിൽ താറാവ് 

കണ്ടെത്തൽ വായന (വാക്കുകൾ):

  • മുള്ള് കൊണ്ടു എത്രാമത്തെ വരിയിലാണ്?

  • പൂച്ച എന്നത് എത്ര തവണ ആവർത്തിക്കുന്നു?

  • ഷ വരുന്ന വാക്യം ഏത് ?

  • മേലെ മേലെ കയറി എന്ന വാക്യം എത്രാമത്തെ വരിയിലാണ് ഉള്ളത് ?

  • കോഴി എന്ന് എത്ര തവണ എഴുതിയിട്ടുണ്ട് ?

  • ല്ല എന്ന അക്ഷരം ഏത് വരിയിലാണ് ഉള്ളത് ?

കണ്ടെത്തൽ വായന (വാക്കുകൾ) (പാഠപുസ്തകം പേജ് 24 )

  • പാഠ പുസ്തകത്തിലെ രണ്ടു പേജുകൾ നോക്കൂ.

  • ഒരേപോലെ ആവർത്തിക്കുന്ന വാക്കുകൾ കണ്ടെത്താമോ ?( വീണു )

  • തട്ടിമുട്ടി എന്നത് എത്രാമത്തെ വരിയിലാണ് ?

  • തടിനോ പുടിനോ എന്നത് എവിടെയാണ് ?

  • കണ്ടെത്തൽ വായന (ഊന്നൽ നൽകുന്ന അക്ഷരങ്ങൾ)

  • ള്ള വരുന്ന വാക്കുകൾക്ക് അടിയിൽ വര ഇടാമോ?

  • ഷ  ഏതു വാക്കിലാണ് ?

  • ഏത് അക്ഷരമാണ് കൂടുതൽ തവണ വരുന്നത് ?

ചിഹ്നമുള്ള അക്ഷരം കണ്ടെത്തൽ (സചിത്ര പ്രവർത്തന പുസ്തകം പേജ് 28,29)  

  • കൊ എന്ന് ഏതെല്ലാം വാക്കിലുണ്ട് ?

  • മേ  എന്ന് എവിടെല്ലാം എഴുതിയിട്ടുണ്ട് ?

ക്രമത്തിൽ വായിക്കൽ (സചിത്ര പുസ്തകം രണ്ടു പേജുകൾ )

  • ഒരു വരി ഒരാൾ.

  • ഒരാൾ നിർത്തിയെടുത്ത് നിന്ന് അടുത്തയാൾ.

ക്രമത്തിൽ വായിക്കൽ (പാഠപുസ്തകം പേജ് 24)

  • പൂച്ച നാരകത്തിൽ കയറി................ പൂച്ച വിഷമിച്ചു.

  • സന്നദ്ധതയുള്ളവർ മൊത്തം വായിക്കൽ.

  • ഗ്രൂപ്പായി വായിക്കൽ 

പിരീഡ് മൂന്ന്

പ്രവർത്തനം - ആര് പറിക്കും, മേലെ മേലെ (എഡിറ്റിംഗ് )

പഠന ലക്ഷ്യം

  • ഒറ്റയ്ക്കും കൂട്ടായും രേഖപ്പെടുത്തലുകൾ ക്ലാസ്സിൽ രൂപീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് രചനകളിലെ തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നു.

പ്രതീക്ഷിത സമയം 30 മിനിറ്റ്

സാമഗ്രികൾ -സചിത്ര പ്രവർത്തന പുസ്തകം

പ്രവർത്തന വിശദാംശങ്ങൾ

  • അക്ഷരബോധ്യച്ചാര്‍ട്ടില്‍ കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ വരുന്നു

  • ജീവികളുടെ ചിത്രം വരച്ച് അടിയില്‍ പേരെഴുതണം

  • അത് എഡിറ്റ് ചെയ്യണം

  • പഠനക്കൂട്ടങ്ങള്‍ വാക്കുകള്‍ നിര്‍ദേശിക്കുന്നു

  • പിന്തുണ ആവശ്യമുള്ളവര്‍ എഴുതുന്നു

  • പഠനക്കൂട്ടങ്ങളുടെ സഹായത്തോടെ എഴുതിയവര്‍ എഡിറ്റ് ചെയ്യിക്കുന്നു.

വിലയിരുത്തൽ 

  • പരസ്പരം വിലയിരുത്തി മെച്ചപ്പെടുത്താനുള്ള കഴിവ് കുട്ടികളിൽ വളർന്നുവരുന്നുണ്ടോ ?

  • എഡിറ്റിങ്ങിനു ശേഷം സ്വന്തം ബുക്കിലെ രേഖപ്പെടുത്തൽ ഒത്തു നോക്കിയപ്പോൾ മെച്ചപ്പെടുത്തൽ വേണമെന്ന് തിരിച്ചറിഞ്ഞവരുണ്ടോ?

  • ബോർഡിൽ വലിപ്പത്തിൽ എഴുതാൻ എത്രപേർ ശ്രദ്ധിച്ചു ?

  • ആർക്കൊക്കെയാണ് കൂടുതൽ സഹായം തുടർ പ്രവർത്തനങ്ങളിൽ വേണ്ടത് ?



No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി