ക്ലാസ് : ഒന്ന്
യൂണിറ്റ് : 4
പാഠത്തിൻ്റെ പേര് : പിറന്നാള് സമ്മാനം
ടീച്ചറുടെ പേര് : ഷീന കെ , പൈങ്ങോട്ടുപുരം എ ൽ പി സ്കൂൾ , കുന്ദമംഗലം ബി ആർ സി
കുട്ടികളുടെ എണ്ണം :.......
ഹാജരായവർ : .......
തീയതി : ....../ 2025
|
പ്രവർത്തനം 1 - സംയുക്ത ഡയറി , കഥാവേള , വായനക്കൂടാരം . വായനപാഠം , ക്ലാസ് എഡിറ്റിംഗ്
പഠനലക്ഷ്യങ്ങൾ :
കഥാവേലകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .
കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .
തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു .
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങൾ
പ്രതീക്ഷിത സമയം - 40 മിനുട്ട്
കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ ,
പ്രകൃതിവിശദാംശങ്ങൾ
സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്
വായനപാഠമാക്കാൻ തിരഞ്ഞെടുത്ത ഡയറി ചാർട്ടിൽ എഴുതുന്നു . സംയുക്ത രീതി
അക്ഷരബോധ്യചാർട്ടിലൂടെ കൂടുതൽ പിന്തുണ ആവശ്യമുള്ളവരായി കണ്ടെത്തിയവരുടെ സഹായ വായന നടത്തുന്നു .
ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ .
മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ . ശ്രദ്ധേയമായ ഡയറികൾ വായനപാഠങ്ങളാക്കൽ
വായനപാഠം വായിക്കൽ 5+5 മിനുട്ട്
കഴിഞ്ഞ ദിവസം നൽകിയ രണ്ട് വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ
ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ
ഇന്നലെ ഹാജരാകാത്ത കുട്ടികൾ ചാർട്ടിലെ വാക്യങ്ങൾ ഉപയോഗിച്ച് വായിക്കണം .
വായനക്കൂടാരത്തിലെ പുസ്തകവായന 5 മിനുട്ട്
വായനച്ചാർട്ടിൽ രേഖപ്പെടുത്തലുകൾ നടത്തുന്നു
കഥാവേളയിൽ ഇതുവരെ കഥ അവതരിപ്പിക്കാത്തവർക്ക് അവസരം .
കഥാവേല പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു
പിരീഡ് രണ്ട് |
പ്രവർത്തനം : പകരം ചേർത്തു പാടാം ( എഴുത്ത് )(ടിബി പേജ് 26)
പഠന ലക്ഷ്യങ്ങൾ :
മലയാളം ലിപികൾ അംഗീകൃത രീതിയിൽ സഹായത്തോടെ എഴുതി ( അക്ഷരങ്ങളുടെ വലുപ്പവും ആലേഖന ക്രമവും പാലിച്ച് ) തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു .
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങളിൽ തെളിവെടുത്ത് എഴുതുന്നു.
പ്രതീക്ഷിത സമയം : 60 മിനിറ്റ്
കരുതേണ്ട സാമഗ്രികൾ: പൂമ്പാറ്റ വിരിയുന്നതിന്റെ വീഡിയോ
പ്രക്രിയ വിശദാംശങ്ങൾ
കഴിഞ്ഞ ദിവസത്തെ കഥ ഓർമ്മിപ്പിക്കുന്നു. ക്രമമായി പറയിപ്പിക്കുന്നു
ഒരാൾ ഒരു കാര്യം അടുത്ത ആൾ അടുത്തത്
ആശയ ക്രമീകരണം പാലിച്ച് പറയാൻ ശീലിക്കൽ
ആട് മുത്തിലേക്ക് നോക്കി…….. അത്ഭുതം. അതാ മുത്തിന് ഒരു അനക്കം!
മുത്തിന് എന്ത് സംഭവിച്ചു?
പാഠപുസ്തകത്തിലെ പേജ് 26 നോക്കൂ
കുട്ടികൾ ചിത്രം നോക്കി പറയുന്നു
പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ
മുത്തു പൊട്ടി
മുത്തു പൊട്ടുന്നു
കോഴി പറഞ്ഞിട്ടുണ്ട്. അത് വായിച്ച് കണ്ടെത്തുക.
അതാ മുത്തു പൊട്ടുന്നു
ടീച്ചർ വാക്യം ബോർഡിൽ എഴുതണം. വായിപ്പിക്കണം.
അവർ പൂമ്പാറ്റയെ നോക്കി
കുട്ടികളോട് പാഠഭാഗത്തിലെ പൂമ്പാറ്റയെ നോക്കാൻ ആവശ്യപ്പെടുന്നു.
പൂമ്പാറ്റയെ കുറിച്ച് നിങ്ങൾ കണ്ട കാര്യങ്ങൾ പറയാമോ?
പൂമ്പാറ്റ
കുഞ്ഞു ചിറകുകൾ
പുള്ളിച്ചിറകുകൾ
പൂമ്പാറ്റ വിരിഞ്ഞിറങ്ങുന്നതിന്റെ വീഡിയോ പ്രദർശിപ്പിക്കണം. ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലും വീഡിയോ പങ്കിടാം. പങ്കിടുമ്പോൾ പാട്ടും ചേർക്കാം
കണ്ട കാര്യത്തെക്കുറിച്ച് സംസാരിക്കണം
പൂമ്പാറ്റയെ കുറിച്ച് കൂട്ടുകാർ പാട്ടുപാടി.
ആട് പാടി കൊടുത്തു. മറ്റുള്ളവർ ഏറ്റുപാടി.
ചേലുള്ള പൂമ്പാറ്റ വട്ടമിട്ട് പറന്നല്ലോ
മുത്തമൊന്നു കൊടുത്തല്ലോ
അമ്മുവിനുമ്മ തേനുമ്മ
നമ്മൾക്കും പാടിയാലോ?
ഗ്രൂപ്പ് ആകുന്നു. ഒരാൾ ആട്.
പാഠപുസ്തകത്തിലെ പകരം ചേർത്ത് പാടാം എന്ന പാട്ട് പഠനക്കൂട്ടത്തിൽ സഹവർത്തിത വായന നടത്തിയ ശേഷം പൊതുവായി അവതരിപ്പിക്കണം.
സഹവര്‍ത്തിത വായന
ഒന്നാം വരിയിലെ ആദ്യ വാക്ക് ഒരാള്‍ വായിക്കണം?
അടുത്ത വാക്ക് മറ്റൊരാള്‍ ?
മൂന്നാമത്തെ വാക്ക് വേറൊരാള്‍?
നാലാമത്തെ വാക്ക് നാലമത്തെയാള്‍ ?
നാല് വാക്കും ചേര്‍ത്ത് ആര് വായിക്കും? അടുത്തയാള്‍
ഇതേ പോലെ മറ്റ് വരികളും വാക്കുകളായും ചേര്‍ത്തും വായിക്കണം.
വായനയില്‍ പ്രയാസമനുഭവപ്പെടുന്നവരെ സഹായിക്കണം.
തുടര്‍ന്ന് എല്ലാവരികളും സാവധാനം പറഞ്ഞ് ഓരോരുത്തരും വിരല്‍ ചൂണ്ടി വായിക്കണം
പാട്ടിന് ഈണവും കണ്ടെത്തണം.
ഗ്രൂപ്പ് പ്രവർത്തനം നടക്കുമ്പോൾ ടീച്ചർ പിന്തുണ നൽകണം.
കണ്ടെത്തല്‍ വായന
അക്ഷരബോധ്യ ചാര്‍ട്ടിലെയും ചിഹ്നബോധ്യച്ചാര്‍ട്ടിലെയും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍
ഏ, ഒ, ഓ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ക്ക് പരിഗണന വരുന്ന വായന.
പഠനക്കൂട്ടത്തിലാണ് കണ്ടെത്തലുകള്‍ നടത്തേണ്ടത്യ ടീച്ചര്‍ പറയുന്ന സൂചന അനുസരിച്ച് വാക്ക് കണ്ടെത്തി അടിയില്‍ വ്യക്തിഗതമായി വരയിടണം. പരസ്പരം പരിശോധിക്കണം. സഹായിക്കണം.
ഓ എന്നതിന്റെ ചിഹ്നം ചേര്‍ത്ത് നീട്ടി ഉച്ചരിക്കാവുന്ന ഏത് വാക്കാണ് പാട്ടിലുള്ളത്?
ഒ എന്നതിന്റെ ചിഹ്നം ചേര്‍ന്ന് രണ്ട് വാക്കുകള്‍ ഒരു വരിയിലുണ്ട്? ഏതാണ് അത്?
ഏ എന്നതിന്റെ ചിഹ്നം ചേര്‍ന്ന രണ്ട് വാക്കുകളുണ്ട് അവയ്ക് വട്ടം വരയ്കാമോ?
പൂരിപ്പിച്ച് പാടാം
പൂമ്പാറ്റയുടെ പാട്ട് അടുത്ത പേജിലും ഉണ്ട് (പാഠപുസ്തകം പേജ് 27)
പക്ഷേ പകരം പദം ചേർത്ത് പൂരിപ്പിച്ചാണ് എഴുതേണ്ടത്.
……………………. പൂമ്പാറ്റ വട്ടമിട്ട് പറന്നല്ലോ
…………………… കൊടുത്തല്ലോ
അമ്മുവിനുമ്മ തേനുമ്മ
ചേലുള്ള എന്നതിന് പകരം അതേ അർത്ഥമുള്ള മറ്റൊരു വാക്ക് പറയാമോ? (കുട്ടികൾക്ക് ചിന്തിക്കാൻ അവസരം കൊടുക്കണം)
ഭംഗിയുള്ള പൂമ്പാറ്റ/ചന്തമുള്ള പൂമ്പാറ്റ/അഴകുള്ള പൂമ്പാറ്റ
ഇങ്ങനെ പല ഉത്തരം വരാം. അവയെല്ലാം അംഗീകരിക്കണം.
ഭ,ഗ എന്നിവ പരിചയപ്പെട്ടിട്ടില്ല. അതിനാൽ മറ്റു രണ്ടു വാക്കുകളിൽ നിന്നും ഇഷ്ടമുള്ളത് ചേർത്ത്
തനിച്ചെഴുത്ത്
കുട്ടികൾക്ക് പൂരിപ്പിച്ചെഴുതണം. ഈ സമയം പിന്തുണ നടത്തം. പഠനക്കൂട്ടത്തില്‍ പരസ്പരം സഹായിക്കാം.
തുടർന്ന് ടീച്ചർ ബോർഡിൽ ചന്തമുള്ള പൂമ്പാറ്റ/ അഴകുള്ള പൂമ്പാറ്റ എന്ന് എഴുതണം.
കുട്ടികൾ പൊരുത്തപ്പെടുത്തണം. മെച്ചപ്പെടുത്തണം
…………….. കൊടുത്തല്ലോ
എന്നാണ് അടുത്തത്. എന്തെല്ലാം സാധ്യതകൾ
ഉമ്മയൊന്നു കൊടുത്തല്ലോ (ഊ എന്ന അക്ഷരം പരിചയിച്ചിട്ടില്ല. ആറാം പാഠത്തിലാണ്)
മുത്തമൊന്നു കൊടുത്തല്ലോ/ അമ്മുവിനുമ്മ കൊടുത്തല്ലോ/ നല്ല മുത്തം കൊടുത്തല്ലോ…..
രണ്ടാമത്തെയോ മൂന്നാമത്തെയോ സാധ്യത നോക്കൂ. മുത്തം ഒന്ന് എന്നത് പകരം പദം ആകില്ല. അതിനാൽ അമ്മുവിനുമ്മ എന്നത് ആകാം. പങ്കാളിത്ത ചർച്ച നടത്തി വേണം തെരഞ്ഞെടുപ്പ്.
തനിച്ചെഴുത്ത്, ടീച്ചറെഴുത്ത്, പൊരുത്തപ്പെടുത്തൽ, മെച്ചപ്പെടുത്തൽ നടത്തിയശേഷം പാട്ട് മുഴുവനും പാടുന്നു
വിലയിരുത്തൽ
പകരം വാക്ക് കണ്ടെത്തുവാൻ കുട്ടികൾക്ക് കഴിഞ്ഞുവോ?
തനിയെ വായിക്കുവാനും എഴുതാനുമുള്ള സന്നദ്ധത കൂടിവരുന്നുണ്ടോ?
ഓരോ വാക്കിനും അംഗീകാരം,ഓരോ കുട്ടിക്കും അംഗീകാരം-നൽകുന്നതിന് സ്വീകരിച്ച തന്ത്രം എന്തായിരുന്നു.
|
പ്രവര്‍ത്തനം പാട്ടരങ്ങ്
പഠന ലക്ഷ്യങ്ങൾ -
വൈവിധ്യമുള്ള പ്രമേയങ്ങളുമായി ബന്ധപ്പെട്ട പാട്ടുകൾ കഥാ ഗാനങ്ങൾ എന്നിവ ശ്രദ്ധയോടെ കേട്ട് വിവിധ രീതികളിൽ പ്രതികരിക്കുന്നു (അഭിനയം താളമിടൽ ഏറ്റുചൊല്ലിൽ മുതലായവ )
പാട്ടരങ്ങുകളിൽ താളത്തിനനുസരിച്ച് ശരീര ചലനങ്ങളിലൂടെ ആകർഷകമായി അവതരിപ്പിക്കുന്നു
ചെറു സദസ്സുകളിൽ കഥകൾ, പാട്ടുകൾ, കവിതകൾ, അഭിനയ ഗാനങ്ങൾ എന്നിവ സംഘമായും ഒറ്റയ്ക്കും കൂട്ടായി രൂപപ്പെടുത്തിയ മാനദണ്ഡങ്ങൾ പ്രകാരം ഭാവാത്മകമായി അവതരിപ്പിക്കുന്നു.
കൂട്ടപ്പാട്ട്, പ്രദർശനം, പ്രകൃതി നടത്തം, കൂട്ടായി ചെയ്യേണ്ട മറ്റു പ്രവർത്തനങ്ങൾ എന്നിവകളിൽ ചുമതലകൾ ഏറ്റെടുക്കുന്നു.
കളികൾ, പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിന് ആവശ്യമായ നിയമങ്ങളും മാനദണ്ഡങ്ങളും കൂട്ടായി വികസിപ്പിക്കുന്നതിനും പാലിക്കുന്നതിനും കഴിയുന്നു
പ്രതീക്ഷത സമയം: 30 മിനിറ്റ്
കരുതേണ്ട സാമഗ്രികൾ: ചിരട്ട, കുപ്പി, കമ്പി, മഞ്ചാടി തുടങ്ങിയ വസ്തുക്കൾ (ഗ്രൂപ്പുകളുടെ എണ്ണം അനുസരിച്ച്)
പ്രക്രിയ വിശദാംശങ്ങൾ
പാട്ട് എല്ലാവർക്കും ആട് ചൊല്ലിക്കൊടുത്തു. എല്ലാവരും ഏറ്റുപാടി. ആട് പാടി കൊടുത്തപോലെ നമ്മൾക്കും പാടിയാലോ.
ഗ്രൂപ്പ് ആകാം. ഗ്രൂപ്പിൽ ഒരാൾ ആട് ആകണം. പാടി നോക്കണം.
താളം ഇടാനുള്ള വസ്തുക്കൾ വിതരണം ചെയ്യുന്നു
ഗ്രൂപ്പുകളായി തിരിക്കുന്നു
ഈണം കണ്ടെത്തി ചൊല്ലാൻ അവസരം നൽകുന്നു
ചിരട്ട, കുപ്പി, കമ്പ്, മഞ്ചാടി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് താളം കൊടുത്ത പാടണം
ഗ്രൂപ്പുകളുടെ അവതരണം
ഗ്രൂപ്പുകളുടെ അവതരണത്തിനു ശേഷം ടീച്ചർ പാട്ട് താളത്തിൽ പാടുന്നു
കുട്ടികൾ ഏറ്റുപാടുന്നു
പ്രതീക്ഷിത ഉൽപ്പന്നം: കുട്ടികൾ പാടുന്ന വീഡിയോ
വിലയിരുത്തൽ
ഉപകരണങ്ങൾ ഉപയോഗിച്ച് താളം ഇടുന്നതിന് എല്ലാവർക്കും അവസരം ലഭിച്ചുവോ?
ചൊല്ലിക്കൊടുക്കുന്ന റോൾ മാറിമാറി വരുന്നതിന് സ്വീകരിച്ച തന്ത്രങ്ങൾ?
|
പ്രവർത്തനം: വരികൾ വ്യാഖ്യാനിക്കാം ( TB 26)
പഠന ലക്ഷ്യങ്ങൾ:
സചിത്ര പുസ്തകങ്ങൾ വായിച്ച കഥ മറ്റുള്ളവരുമായി പങ്കിടുന്നു.
പരിചിത അക്ഷരങ്ങൾ ഉള്ള ലഘുവാക്യങ്ങൾ പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.
കഥാപാത്രങ്ങൾ, സംഭവങ്ങൾ എന്നിവ അടങ്ങിയ ചിത്രങ്ങൾ വ്യാഖ്യാനിച്ച് സ്വതന്ത്രഭാഷണം നടത്തുന്നു.
പ്രതീക്ഷിതസമയം: 10 മിനിറ്റ്
പ്രക്രിയ വിശദാംശങ്ങൾ:
വരികളിൽ നേരിട്ട് പറയാത്ത കാര്യം സന്ദർഭം വ്യാഖ്യാനിച്ച് കണ്ടെത്താനുള്ള കഴിവ് വളർത്താനാണ് ഈ പ്രവർത്തനം. അവരുടെ ചിന്തയെ തടസ്സപ്പെടുത്തരുത്. കഥ ആദ്യം മുതൽ ആലോചിച്ച് ഉത്തരം പറയാനാണ് ആവശ്യപ്പെടേണ്ടത്.
ചേലുള്ള പൂമ്പാറ്റ എന്ന പാട്ട് ചാർട്ടിൽ പ്രദർശിപ്പിക്കുന്നു.
പൂമ്പാറ്റ അവിടെ നിന്നവർക്കൊന്നും ഉമ്മ കൊടുക്കാതെ അമ്മു കിടാവിനു മാത്രം ഉമ്മ കൊടുക്കാൻ കാരണമെന്താകും?
എന്താണ് അമ്മു കിടാവിനെ പൂമ്പാറ്റ കൊടുത്ത പിറന്നാൾ സമ്മാനം?
തേനുമ്മ എന്ന് വിശേഷിപ്പിച്ചു പറഞ്ഞിരിക്കുന്നു. എന്താ അങ്ങനെ പറഞ്ഞത്?
വിലയിരുത്തൽ
ആരൊക്കെയാണ് വ്യാഖ്യാനിക്കുന്നത് മികവ് പുലർത്തിയത്
വായനയുടെ ഉയർന്ന തലത്തിലെ ഈ പ്രവർത്തനം ക്ലാസ് പിടിഎ യിൽ പങ്കിടേണ്ടതുണ്ടോ?
വായനപാഠം
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി