Pages

Wednesday, January 7, 2026

301മൊഴിക്കിലുക്കം കഥാക്കുറിപ്പ്

 മൊഴിക്കിലുക്കം

കഥാക്കുറിപ്പ് എന്താണ്?

വായിച്ച കഥയെ ആസ്പദമാക്കി ചിത്രം വരയ്കലും എഴുതലും.

  • കുട്ടി ഒന്നാം ക്ലാസില്‍ വായനോത്സവത്തിന്റെ ഭാഗമായി ധാരാളം കഥകള്‍ വായിച്ചുകേട്ടിട്ടുണ്ടാകും

  • വായനക്കൂടാരത്തില്‍ നിന്നും ലഘുബാലസാഹിത്യ കൃതികള്‍ തനിയെ വായിച്ചിട്ടുണ്ടാകും.

  • ഇങ്ങനെ വായിച്ചതും വായിച്ചുകേട്ടതുമായ കഥകളില്‍ ഇഷ്ടപ്പട്ടവയാണ് നോട്ട് ബുക്കിൽ ചിത്രീകരിക്കേണ്ടത്.

  • രണ്ടാഴ്ച കൂടുമ്പോള്‍ ഒരു പുസ്തകത്തിന്റെ കഥാക്കുറിപ്പ് എഴുതിയാല്‍ മതി.

  • കഥയിലെ ഇഷ്ടപ്പെട്ട രംഗം, ഇഷ്ടപ്പെട്ട കഥാപാത്രം എന്നിവ വരയ്കണം. ( ഒരു പേജില്‍. ഒരു ചിത്രം മതി)

  • ചിത്രം വരച്ചതിന് ശേഷം ആ ചിത്രത്തിന് അടിക്കുറിപ്പ് എഴുതണം. എന്താണോ വരച്ചത് ആ കഥാസന്ദര്‍ഭത്തെക്കുറിച്ച് ഒന്നോ രണ്ടോ വാക്യങ്ങള്‍. ആ കഥാപാത്രത്തെക്കുറിച്ച് രണ്ടോ മൂന്നോ വാക്യങ്ങള്‍ അത്രയും മതിയാകും

  • ഒരു മാതൃക ചുവടെ



നീലബലൂണുമായി കുട്ടി നടന്നു.

അപ്പോള്‍ മീനുകള്‍ ബലൂണ്‍ ചോദിച്ചു.

കുട്ടി പുഴയില്‍ ബലൂണ്‍ ഇട്ടു.

മീനുകള്‍ തട്ടിക്കളിച്ചു.

കഥയുടെ പേര് -നീലബലൂണ്‍









No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി