Pages

Tuesday, February 24, 2026

മൊഴിക്കിലുക്കം ക്ലാസ് പതിപ്പും വ്യക്തിഗത മികവ് പതിപ്പും

ഉഷടീച്ചര്‍ (  വി എൻ എം എ എം എൽ പി എസ് വെസ്റ്റ് ചാത്തല്ലൂര്‍) മൊഴിക്കിലുക്കം വ്യക്തിഗത മികവ് പതിപ്പിലേക്ക് പരിഗണിച്ച ഇനങ്ങളില്‍ നിന്നും തിരഞ്ഞെടുത്തവ ചേര്‍ത്ത് ക്ലാസ് തലമികവ് പതിപ്പും തയ്യാറാക്കി. സംയുക്തഡയറിപ്പതിപ്പാണ് ആദ്യം തയ്യാറാക്കിയത്. കുട്ടിയുടെ ചിത്രം, കൈയെഴുത്തിലുള്ള ഡയറി, ടൈപ്പ് ചെയ്ത രൂപം എന്നിവ ഉണ്ട്. ചിലര്‍ കുട്ടികളുടെ കൈയെഴുത്ത് മാത്രം ചേര്‍ത്ത് പതിപ്പാക്കും. സ്വന്തം രചന അച്ചടിച്ച് കാണുന്നത് കുട്ടികള്‍ കൂടുതലായി ഇഷ്ടപ്പെടും. ഇനങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ ടീച്ചര്‍  വളരെ ശ്രദ്ധിച്ചു. വൈവിധ്യം മാത്രമല്ല കുട്ടികളെങ്ങനെ ലോകത്തെ കാണുന്നു? അവരുടെ അനുഭവമെങ്ങനെ വേറിട്ടതാകുന്നു? കുട്ടിത്തം എങ്ങനെ മാനിക്കാം എന്നിവയും പരിഗണിച്ചു. നന്നായി ടീച്ചര്‍. മണ്ണ് കൊണ്ട് കോലുമുട്ടായി ഉണ്ടാക്കി അച്ഛനെ പറ്റിച്ച കുട്ടിയുടെ എഴുത്തും അനിയത്തി പൂവ് പറിക്കുന്നുണ്ടോ എന്ന് എന്നും നോക്കുന്ന ഏട്ടന്റെ കുറിപ്പുമെല്ലാം മനോഹരം.     മിക്ക ഡയറിത്താളുകളിലും ടീച്ചറുടെ പ്രതികരണക്കുറിപ്പുണ്ട്. 

  • കാർട്ടൂൺ ഡയറി
  • കുഞ്ഞുവർത്തമാനങ്ങൾ
  • കുട്ടിപ്പാട്ട്
  • കഥകൾ
  • ചിത്രവിവരണം
  • കഥാകുറിപ്പുകൾ
  • ചിത്രകഥ.... എന്നിവയുടെ ക്ലാസ് തല മികവ് പതിപ്പിന്റെ പണിപ്പുരയിലാണ് ടീച്ചര്‍.



ഇതെന്തൊരാനന്ദമിതെന്തു കൗതുകം "!

https://youtube.com/shorts/rh7EX6rXT8A?si=VPSAx5ZidrNVFWhc "
   ആദ്യം അവർ ക്ലാസ് മുറി  കുഞ്ഞ് അക്വേറിയങ്ങൾ കൊണ്ട് നിറച്ചു. പിന്നെയത് ഡയറിയിലേക്ക്! സർവ്വം സർഗ്ഗാത്മകം! സി വി എൻ എം എ എം എൽ പി എസ് വെസ്റ്റ് ചാത്തല്ലൂരിലെ ഉഷ ടീച്ചർക്കും ഒന്നാന്തരം കൂട്ടുകാർക്കും ടീം ഒന്നഴകിൻ്റെ ഹൃദയാഭിനന്ദനങ്ങൾ.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി