Pages

Tuesday, February 24, 2026

മൊഴിക്കിലുക്കം വേറിട്ടൊരു മാതൃക

 ഓരോ ടീച്ചറും വ്യത്യസ്തയാണ്. എങ്ങനെ സര്‍ഗാത്മകമായി ഓരോ പ്രവര്‍ത്തനത്തെയും സമീപിക്കാം എന്ന് ആലോചിക്കുന്നവരാണ് മാതൃക സൃഷ്ടിക്കുന്നത്. ഗവ യു പി എസ് ആലപ്രയിലെ വിജില ടീച്ചർ മൊഴിക്കിലുക്കം തയ്യാറാക്കിയപ്പോള്‍ സ്വയം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

  • മുഖചിത്രം എങ്ങനെ വേണം?
  • ഉള്ളടക്കപേജ് എങ്ങനെ കമനീയമാക്കാം?
  • കുട്ടികളുടെ എഴുത്ത് മാത്രം ആയാല്‍ മതിയോ? ആ ഉള്ളടക്കം ടൈപ്പ് ചെയ്ത് ചേര്‍ത്താലോ? 
  • ഇടതും വലതും പേജുകളില്‍ കൈയെഴുത്തും ടൈപ്പ് ചെയ്തതുമായി ക്രമീകരിച്ചാലോ?
  • കുട്ടികളുടെ വരകളെ മാനിക്കാന്‍ കഴിയുന്നതെങ്ങനെ?
  • എല്ലാ പേജുകള്‍ക്കും പൊതുലേഔട്ട് ആയാലെന്താ? അതെ സൂക്ഷ്മ തലത്തിലുള്ള ആലോചനയുടെ ഫലമാണ് എന്നും കുട്ടികള്‍ മയില്‍പ്പീലി പോലെ സൂക്ഷിക്കാവുന്ന അതിമനോഹരമായ മൊഴിക്കിലുക്കം. പതിനാല് കുട്ടികളാണ് ക്ലാസില്‍ ഓരോരുത്തര്‍ക്കും അഭിമാനിക്കാം. തങ്ങളുടെ പ്രിയപ്പെട്ട ടീച്ചര്‍ വര്‍ഷാന്ത്യവും ഗംഭീരാനുഭവം ഒരുക്കിയതിന്. സ്നേഹത്തിന്റെ ആഴം പ്രതിഫലിക്കുന്ന ഉല്പന്നം. 



















 

മൊഴിക്കിലുക്കം ക്ലാസ് പതിപ്പും വ്യക്തിഗത മികവ് പതിപ്പും

ഉഷടീച്ചര്‍ (  വി എൻ എം എ എം എൽ പി എസ് വെസ്റ്റ് ചാത്തല്ലൂര്‍) മൊഴിക്കിലുക്കം വ്യക്തിഗത മികവ് പതിപ്പിലേക്ക് പരിഗണിച്ച ഇനങ്ങളില്‍ നിന്നും തിരഞ്ഞെടുത്തവ ചേര്‍ത്ത് ക്ലാസ് തലമികവ് പതിപ്പും തയ്യാറാക്കി. സംയുക്തഡയറിപ്പതിപ്പാണ് ആദ്യം തയ്യാറാക്കിയത്. കുട്ടിയുടെ ചിത്രം, കൈയെഴുത്തിലുള്ള ഡയറി, ടൈപ്പ് ചെയ്ത രൂപം എന്നിവ ഉണ്ട്. ചിലര്‍ കുട്ടികളുടെ കൈയെഴുത്ത് മാത്രം ചേര്‍ത്ത് പതിപ്പാക്കും. സ്വന്തം രചന അച്ചടിച്ച് കാണുന്നത് കുട്ടികള്‍ കൂടുതലായി ഇഷ്ടപ്പെടും. ഇനങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ ടീച്ചര്‍  വളരെ ശ്രദ്ധിച്ചു. വൈവിധ്യം മാത്രമല്ല കുട്ടികളെങ്ങനെ ലോകത്തെ കാണുന്നു? അവരുടെ അനുഭവമെങ്ങനെ വേറിട്ടതാകുന്നു? കുട്ടിത്തം എങ്ങനെ മാനിക്കാം എന്നിവയും പരിഗണിച്ചു. നന്നായി ടീച്ചര്‍. മണ്ണ് കൊണ്ട് കോലുമുട്ടായി ഉണ്ടാക്കി അച്ഛനെ പറ്റിച്ച കുട്ടിയുടെ എഴുത്തും അനിയത്തി പൂവ് പറിക്കുന്നുണ്ടോ എന്ന് എന്നും നോക്കുന്ന ഏട്ടന്റെ കുറിപ്പുമെല്ലാം മനോഹരം.     മിക്ക ഡയറിത്താളുകളിലും ടീച്ചറുടെ പ്രതികരണക്കുറിപ്പുണ്ട്. 

  • കാർട്ടൂൺ ഡയറി
  • കുഞ്ഞുവർത്തമാനങ്ങൾ
  • കുട്ടിപ്പാട്ട്
  • കഥകൾ
  • ചിത്രവിവരണം
  • കഥാകുറിപ്പുകൾ
  • ചിത്രകഥ.... എന്നിവയുടെ ക്ലാസ് തല മികവ് പതിപ്പിന്റെ പണിപ്പുരയിലാണ് ടീച്ചര്‍.



ഇതെന്തൊരാനന്ദമിതെന്തു കൗതുകം "!

https://youtube.com/shorts/rh7EX6rXT8A?si=VPSAx5ZidrNVFWhc "
   ആദ്യം അവർ ക്ലാസ് മുറി  കുഞ്ഞ് അക്വേറിയങ്ങൾ കൊണ്ട് നിറച്ചു. പിന്നെയത് ഡയറിയിലേക്ക്! സർവ്വം സർഗ്ഗാത്മകം! സി വി എൻ എം എ എം എൽ പി എസ് വെസ്റ്റ് ചാത്തല്ലൂരിലെ ഉഷ ടീച്ചർക്കും ഒന്നാന്തരം കൂട്ടുകാർക്കും ടീം ഒന്നഴകിൻ്റെ ഹൃദയാഭിനന്ദനങ്ങൾ.

വി.ജെ. പള്ളി. എ.എം.യു.പി സ്കൂളില്‍ 204 മൊഴിക്കിലുക്കം

 "മൊഴിക്കിലുക്കത്തിലെ എല്ലാ പ്രവർത്തനങ്ങളും ഒന്നിനൊന്ന് മെച്ചമാണ്. മക്കളുടെ വായനയും രചനകളും വളരെയധികം മെച്ചപ്പെടുത്താൻ കഴിയുന്നു. മക്കളുടെ ഈ വളർച്ചയിൽ ഏറെ സന്തോഷിക്കുന്നു. അതിലുപരി അഭിമാനിക്കുന്നു." ഒന്നാം ക്ലാസ് അധ്യാപിക 

പഠനോത്സവത്തോടൊപ്പം ഒന്നാം ക്ലാസിലെ കുരുന്നുകൾ തയ്യാറാക്കിയ മൊഴി കിലുക്കത്തിന്റെ പ്രകാശനം സ്കൂൾ മാനേജർ നടത്തി. ചടങ്ങിൽ HM , PTA പ്രസിഡണ്ട് , MTA പ്രസിഡണ്ട് , പഞ്ചായത്ത് മെമ്പർമാർ ,രക്ഷിതാക്കൾ, അധ്യാപകർ എന്നിവരും പങ്കെടുത്തു.

ആമിയുടെ മൊഴിക്കിലുക്കങ്ങള്‍ 

"ഒന്നാം ക്ലാസിലെ മൊഴിക്കിലുക്കം വളരെ ഭംഗിയായി ചെയ്ത എന്റെ ആമി. സ്വന്തമായി വരയ്ക്കാനും, വായിക്കാനും , എഴുതാനും കഴിയുന്ന എന്റെ മുത്ത്. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ കഴിയട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.'

                        ടീച്ചർ.

 

ഒരിടത്ത് ഒരിടത്ത്....ചിത്രകഥ 

 

 

 

ചിത്രവിവരണം

 
കഥ ( രചനോത്സവം) 

യാത്രാവിവരണം 

സംയുക്ത ഡയറി
കാര്‍ട്ടൂണ്‍ ഡയറി 

കഥാക്കുറിപ്പ്