Pages

Friday, July 30, 2010

വളരുന്ന പഠനോപകരണം




ബത്തേരി പി ഇ സിയുടെ പാത മറ്റു പി ഇ സികളും പിന്തുടരുന്നു. .പൂതാടിയില്‍ ശില്പശാല കഴിഞ്ഞു. ഈ മാസം എല്ലാ പി സികളും ശില്പശാല പൂര്‍ത്തിയാക്കും. -രണ്ടു ദിവസത്തെ ശില്പശാല. അതില്‍ ഒന്ന് അവധി ആയിരിക്കണമെന്ന് അധ്യാപകര്‍ക്ക് നിര്‍ബന്ധം.
പ്രക്രിയ ഇങ്ങനെ:
-പി ഇ സിയില്‍ ആവശ്യം ഉന്നയിക്കും.
-സാമഗ്രികള്‍ പഞ്ചായത്ത് വാങ്ങി നല്‍കും. റിസോസ്ഴ്സ് പേഴ്സനെയും ഏര്‍പ്പാടാക്കും .
-പുസ്തകം നോക്കി ഏതൊക്കെ ചിത്രങ്ങള്‍ വേണമെന്ന് അധ്യാപകര്‍ തീരുമാനിക്കും.
-അത് പരിഗണിച്ചു ആര്‍ടിസ്റ്റ് കട്ടൌട്ടുകള്‍ ഉണ്ടാക്കുന്ന രീതി പരിചയപ്പെടുത്തും.
-പിന്നെ സര്‍ഗാത്മകമായ അന്തരീക്ഷത്തിലേക്ക് ഉണരുകയായി.
-മുറിക്കല്‍, വെട്ടല്‍, കീറല്‍, ഒട്ടിക്കല്‍, നിറം നല്‍കല്‍, പോരുത്തപ്പെടുത്തല്‍ , ചെത്തിമിനുക്കല്‍ ,
ഡിസൈനിംഗ്, ക്ലാസ്സില്‍ എങ്ങനെ ക്രമീകരിക്കണമെന്നു ആലോചിക്കല്‍, മറ്റു സാധ്യതകള്‍ ആരായാല്‍...
ഒരു ഉത്സവം തന്നെ .
ഓരോ രൂപം സ്വന്തംമാക്കുംപോഴും നിഷ്കളങ്കമായ ആഹ്ലാദം വിരിയുന്ന മുഖങ്ങള്‍ .
ഒന്നും രണ്ടും ക്ലാസ്സുകളെ മാറ്റിയെടുക്കുന്നതിനുള്ള വഴിവെട്ടം തെളിയുകയാണ് വയനാടന്‍ മനസ്സുകളില്‍.

Wednesday, July 28, 2010

big picture workshop


വയനാട് ജില്ലയിലെ ബത്തേരി പഞ്ചായത്ത് വിദ്യാഭ്യാസസമിതി മാതൃകാപരമായ ഒരു പ്രവര്‍ത്തനം നടത്തി.
പഞ്ചായത്തിലെ വിദ്യാലയത്തിലെയും അധ്യപികമാര്ക്‌ വളരുന്ന പഠനോപകരനനിര്മാനത്തില്‍ ട്രെയിനിംഗ്  നല്‍കി .
ഫോട്ടോകള്‍ നോക്കുക.
മറ്റു പി ഇ സികള്‍ക്കും ഇത് ഏറ്റെടുക്കാം.