Pages

Saturday, July 15, 2017

വേനല്‍പച്ചയുടെ താളുകള്‍ക്കപ്പുറത്തേക്ക് ഹരിതയാത്ര നടത്തണ്ടേ?

ഇത് ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകം. പരിഭാഷയാണ്. ജോയ് ഓഫ് ലേണിംഗ് എന്ന പേരിലുളള കൃതി പഠനം പാല്‍പ്പായസം എന്ന് മൊഴിമാറ്റം നടത്തി. ഇതാണ് ലോകബാങ്ക് പറഞ്ഞ ജോയ് ഓഫ് ലേണിംഗ് എന്ന ആശയം പരിഷത്ത് പ്രചരിപ്പിച്ചു എന്ന ആക്ഷേപത്തിനിടയാക്കിയ പുസ്തകം.(!) ഡി പി ഇ പി വരുന്നതിനും നാലഞ്ചു വര്ഷം മുന്പാണ് ഈ പുസ്തകം മലയാളത്തിലിറങ്ങിയത്. സെന്‍റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ അഹമ്മദബാദ് മൂലകൃതി പ്രസിദ്ധീകരിക്കുമ്പോള്‍ ജോംതീന്‍ ഉച്ചകോടി നടന്നിരുന്നില്ല.
ഈ പുസ്തകം ഇപ്പോഴും പ്രസക്തമാണ്. ഞാന്‍ പ്രൈമറി സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍ എന്നെ വഴികാട്ടിയ പുസ്തകമാണിത്. പാഠ്യപദ്ധതിക്ക് പുറത്ത് ഹരിതപാഠങ്ങള്‍ തീര്‍ക്കുവാന്‍  സഹായിച്ചത്. പ്രവര്‍ത്തനാധിഷ്ടിത പാഠ്യപദ്ധതിയിലേക്കുളള നടത്തത്തിന് വഴിവെട്ടം പകര്‍ന്ന പുസ്തകം.
ഇപ്പോള്‍ നാം ജൈവവൈവിധ്യ ഉദ്യാനം നിര്‍മിക്കലാണ്. അത് പ്രകൃതിയെ പാഠപുസ്തകമാക്കുന്നതിനുളള ധീരമായ ചുവടുവെയ്പാണ്. പരിസ്ഥിതിയ്ക് വേണ്ടി നിലപാടെടുക്കുന്ന ഭാവി തലമുറയെ വിഭാവനം ചെയ്യണം. അതിന് ശക്തമായ അനുഭവങ്ങള്‍ അവര്‍ക്ക് ലഭിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി നല്‍കാന്‍ ശ്രദ്ധിക്കുമല്ലോ. ചില സാധ്യതകള്‍ പുസ്കകത്തില്‍ നിന്നും പരിചയപ്പെടുത്തുന്നു.

Sunday, July 9, 2017

മലയാളത്തിളക്കത്തിന്റെ തിളക്കം , പ്രീതികുളങ്ങരയില്‍ തുടക്കം


 എല്ലാ കുട്ടികളേയും മലയാളം എഴുതാനും വായിക്കാനും കഴിവുളളവരാക്കുക എന്ന ലക്ഷ്യത്തോടെ സര്‍വശിക്ഷാ അഭിയാന്‍നടപ്പിലാക്കി വരുന്ന മലയാളത്തിളക്കത്തിന്റെ സവിശേഷതകള്‍ ഏറെയാണ്

  1.  കുറഞ്ഞ ദിവസങ്ങള്‍ക്കുളളില്‍ മാറ്റം സാധ്യമാണെന്നു പ്രായോഗികമായി തെളിയിക്കുന്നു
  2. കുട്ടികളുടെ മനസറിഞ്ഞുളള പഠനപ്രവര്‍ത്തനങ്ങള്‍. അവര്‍ മണിക്കൂറുകളോളം വിരസതയില്ലാതെ പഠനത്തില്‍ മുഴുകുന്നു
  3. യാന്ത്രികമായ പഠനരീതി അക്ഷരാവതരണരീതി,  ചിഹ്നം ഉറപ്പിക്കല്‍ , പ്രബലനത്തിനുളള വര്‍ക് ഷീറ്റ് എന്നിവയില്ല. 
  4. ആശയാവതരണരീതി ഫലപ്രദമായി ഉപയോഗിക്കുന്നു. കുട്ടികള്‍ക്ക് ആദ്യം മുതല്‍ വാക്യങ്ങളെഴുതാന്‍ അവസരം
  5. സ്വയം തെററു തിരിച്ചറിഞ്ഞ് തിരുത്താന്‍ അവസരം
  6. ഭാഷാപരമായ പ്രശ്നവിശകലനം നടത്തി അനുയോജ്യമായ തത്സമയ പാഠങ്ങള്‍ ഉപയോഗിക്കുന്നു
  7. വായനയും ഏഴുത്തും ഒപ്പത്തിനൊപ്പം. വാക്കുകളുടെ പുനരനുഭവ സാധ്യതയുളള പാഠങ്ങള്‍
  8. രക്ഷിതാക്കളുടെ പിന്തുണ ( സഹായവായന)

Friday, July 7, 2017

ആധുനിക പഠന സങ്കല്പങ്ങൾക്കിണങ്ങുന്ന ഇരിപ്പിടം

ആധുനിക പന സങ്കല്പങ്ങൾക്കിണങ്ങുന്ന  ഇരിപ്പിടം
പല സാധ്യതകളും അന്വേഷിച്ചു.
ഒടുവിൽ പ്രീതിക്കുളങ്ങര സ്കൂൾ അത് സാക്ഷാത്കരിച്ചത് കണ്ടപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം
ഈ ദൗത്യം ഏറ്റെടുത്ത സ്കൂളിനും അക്കാദമിക മനസോടെ ഉപകരണ നിർമിതിക്ക് ചുമതല ഏറ്റെടുത്ത കൂവപ്പടി ബി.ആർ സി യിലെ ശീ ഡാമി പോളിനും അഭിനന്ദനങ്ങൾ
ഡാമി പല തവണ ചർച്ച ചെയ്തിരുന്നു.
ഡമ്മി തയ്യാറാക്കി ഒരിക്കൽ കൊണ്ടുവന്നു
എസ് എം സി ചെയർമാൻ കാണിച്ച താല്ലര്യവും മാനിക്കണം