Pages

Wednesday, August 4, 2010

പാഠം ൮ സിന്ധു ടീച്ചറാണ് താരം.




പ്രതിബദ്ധ സ്നേഹത്തിന്റെ വിശുദ്ധമായ നിറ സാന്നിധ്യം കളിവീടിനെ ധന്യമാക്കുന്നു. അവിടെയുള്ള ചെല്ലക്കിളികള്‍ക്ക് മറ്റെങ്ങും കിട്ടാത്ത സൌഭാഗ്യമാണ് -അവരുടെ ടീച്ചര്‍.
അട രുചിയുള്ള പാഠം അവിടെ മാത്രം. ക്ലാസ്സില്‍ മാവു കുഴച്ചു മധുരവും തേങ്ങയും ചേര്‍ത്ത് ഇലയട ഉണ്ടാക്കുന്നതും കുട്ടികള്‍ക്ക് ഒരു പാഠമാണ്. സംഖ്യാ ബോധത്തിന്റെ രുചിയും വീതം വെക്കലിന്റെ സ്നേഹവും അടകളുടെ താരതമ്യവും ഉറുമ്പിനു തീറ്റ കൊടുക്കുന്ന കാരുണ്യവും ടീച്ചര്‍ക്കൊപ്പം ഇരുന്നു അട തിന്നലും ഈ കളിവീട്ടില്‍.
മൂന്നു ചിത്രങ്ങള്‍. അധ്യാപിക ആരെന്നു നിര്‍വചിക്കുന്നവ. സിന്ധു ടീച്ചര്‍ തൃക്കരിപ്പൂര്‍ north എ എല്‍ പി എസില്‍ ഹൃദയ ബന്ധം നൂലിഴ പാകുന്ന പുതിയ പാഠങ്ങള്‍ തീര്‍ക്കുന്നു

2 comments:

  1. സിന്ധു ടീച്ചറിന്റെ അമ്മ മനസ്സ് ഉണ്ടാവട്ടെ എല്ലാ ടീച്ചര്‍മാര്‍ക്കും !!!!!

    ReplyDelete
  2. ഇത്തരം എത്രയോ താരങ്ങള്‍ നമ്മുടെ വിഹായസ്സില്‍ ജ്വലിച്ചു നില്‍ക്കുന്നു. സ്വന്തം പള്ളിക്കൂടത്തില്‍ ,പിള്ളാരുടെ ഇടയില്‍ മാത്രം ജീവിക്കുന്നവര്. ഇവരുടെ പ്രതിഭാവിലാസം പലപ്പോഴും പുറം ലോകം അറിയാറില്ലെന്നു മാത്രം. ബ്ലോഗിന്റെ പ്രസക്തിയെ സാധൂകരിക്കാന് ഇത് മാത്രം മതി

    ReplyDelete

പ്രതികരിച്ചതിനു നന്ദി