കോഴിക്കോട് ഫറോക്കില്‍ ഒരു സ്കൂള്‍ ഉണ്ട്. കെട്ടിടം മുഴുവന്‍ പഠനോപകരണം(ബാല-ബില്‍ടിംഗ് ആസ് എ ലേണിംഗ് എഇട് . ). ഗണിതവത്കരിച്ചു മാതൃക കാട്ടി. അവധിക്കാല പരിശീലനത്തില്‍ കേട്ടത് നടപ്പാക്കാന്‍ ഹെഡ് മാസ്റര്‍ തന്നെ മുന്‍കൈ എടുത്തു. കതകു പാളികളും ചുമരും പടികളും ഗണിതമയം.എന്റെ ഉയരം എത്രയുണ്ട്? ഞാന്‍ വളര്‍ന്നോ എന്നൊക്കെ അറിയാന്‍ ചുമരില്‍ പല ഇടങ്ങളില്‍ മീറ്റര്‍ അടയാളപ്പെടുത്തിയിരിക്കുന്നു പാറ്റെനും രൂപങ്ങളും ഭിന്നങ്ങളും . ഇനി തൂണുകള്‍ക്കു ഗണിതക്കുപ്പയം നല്‍കാനുള്ള ആലോചനയിലാണ് സ്കൂള്‍.
അല്ലെങ്കിലും ഈ സ്കൂള്‍ കുട്ടികളുടെ പ്രിയപ്പെട്ട വീടാണല്ലോ. ഓരോ ക്ലാസിന്റെയും പേര് അത് വിളിച്ചോതും .മുല്ല, തത്ത, കാവേരി എന്നൊക്കെ.. കുട്ടികള്‍ പറയും ഞങ്ങള്‍ തത്തക്ക്ലാസ്സിലാണ് പഠിക്കുന്നത്!ഞങ്ങള്‍ മുല്ലക്ലാസ്സില്‍....
അമ്മമാര്‍ എന്നുമെത്തും ടീച്ചര്‍മാരെ സഹായിക്കാന്‍. അവര്‍ക്കറിയാം ഇവിടുത്തെ ടീച്ചര്‍മാര്‍ കുട്ടികള്‍ക്ക് വേണ്ടി ഉള്ളവരാണെന്ന്. കാലിക്കറ്റ് ഓര്‍ഫനേജ് എല്‍ പി സ്കൂള്‍ ഒരു സ്നേഹ വിദ്യാലയം. പുതിയ സാധ്യതകളുടെ അന്വേഷണ ശാല.
ഈ പോസ്റ്റിലെ ആശയങ്ങള്‍ ഒരുപാടു വിദ്യാലയങ്ങള്‍ക്കു പ്രചോദനമാവും എന്ന കാര്യത്തില്‍ സംശയമില്ല. നാമെല്ലാം മാതൃകയാക്കേണ്ട ഈ ആശയം നടപ്പില്‍ വരുത്തുന്നതിന് മുൻകയ്യെടുത്ത കാലിക്കറ്റ് ഓര്‍ഫനേജ് എല്‍ പി സ്കൂളിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.....
ReplyDeleteഒപ്പം ഇത്തരം മാതൃകകള്‍ ബ്ലോഗിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മറ്റുള്ളവരുമായി പങ്കു വെക്കുന്ന ശ്രീ.കലാധരന്‍ സാറിനും എല്ലാ ആശംസകളും നേരുന്നു.....