അച്ചടിച്ച പത്രങ്ങള്‍ സ്കൂളില്‍ നിന്നും എല്ലാ മാസവും അല്ല എല്ലാ ദിവസവും .. അതും കുറഞ്ഞ ചിലവില്‍ മറ്റാരെയും ആശ്രയിക്കാതെ.എന്താ വിശ്വാസം വരുന്നില്ലേ. സ്കൂളില്‍ കമ്പ്യൂട്ടര്‍ ഉണ്ടോ സന്നദ്ധതയുള്ള ഒരു മനസ്സുണ്ടോ താല്പര്യമുള്ള ഒരു ടീച്ചര്‍ ഉണ്ടോ പഠനവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകുന്നുണ്ടോ എങ്കില്‍ എളുപ്പമായി. നമ്മള്‍ക്ക് ഒരു പത്രം പ്രസിദ്ധീകരിക്കാം. ഒറ്റ കോപ്പി മതി. ഇത്തിരി വലുപ്പത്തില്‍ പ്രിന്റ് എടുത്തു ചുമരില്‍ ഒട്ടിച്ചാല്‍ എല്ലാവര്‍ക്കും വായിക്കാം. ഓ എങ്ങനെ എന്നറിയാന്‍ തിടുക്കമായോ .പാലക്കാട്ട് ബി ആര്‍ സിയിലെ ഹരിസെന്തില്‍ മിനിട്ടിനുള്ളില്‍ മിനിട്സ് എന്നൊരു പത്രം ഇറക്കി. സംഗതി നിസ്സാരം. കംപ്യുട്ടര്‍ തുറക്കുക.ആള്‍ പ്രോഗ്രാം ...മൈക്രോസോഫ്ട് ഓഫിസ്... പബ്ലിഷേര്‍ ക്ലിക്ക് ചെയ്യുക .പല പ്രസിദ്ധീകരണ ഓപ്ഷനുകള്‍. അതില്‍ ന്യുസ് ലെറ്റര്‍ ക്ലിക്ക് ചെയ്‌താല്‍ പത്രത്തിന്റെ പലതരം ലേ ഔട്ട് .ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുക .ക്ലിക്ക് ചെയ്യൂ. അത് വലുപ്പത്തില്‍ വരും. ഇംഗ്ലീഷില്‍ ഉള്ളതൊക്കെ ഓരോന്നായി കട്ട് ചെയ്തു മാറ്റുക. പേജ് മേക്കറില്‍ മുന്‍കൂട്ടി ടൈപ് ചെയ്തുവച്ച വാര്‍ത്തകള്‍ കോളങ്ങളില്‍ പേസ്റ്റ് ചെയ്യൂ. ഫോട്ടോകളും ചേര്‍ക്കാം. പത്രം റെഡി. ജെ പി ജി ഓപ്ഷനില്‍ സേവ് ചെയ്തോളു. പിന്നെ ഇഷ്ടമുള്ള സൈസില്‍ പ്രിന്റ് ചെയ്തു പ്രസിദ്ധീകരിക്കാന്‍ ഒരു ഡി ടി പി സെന്ററിന്റെ സഹായം കൂടി തേടുക. വളരെ വളരെ നിസ്സാരം . ഞാന്‍ തന്നെ സാക്ഷ്യം. ചിത്രത്തില്‍ കാണുന്ന പത്രം ഉണ്ടാക്കാം എന്ന പത്രം ഞാന്‍ രൂപകല്‍പന ചെയ്തു നോക്കിയതാ . എങ്ങനെയുണ്ട് ? പത്രത്തിലെ ഫോട്ടോ ചെറുവത്തൂരിലെ സ്കൂളുകള്‍ തയ്യാറാക്കിയ പത്രം വായിക്കുന്ന കുട്ടികളുടെതും .
ചുമര്‍ മാസിക നിര്‍മിക്കാനും പറ്റുമേ. ആവിഷ്കാരത്തിന്റെ പുതിയ പുതിയ വഴികളിലൂടെ സ്കൂള്‍ സഞ്ചരിക്കാന്‍ പിന്തുണ.
ചുമര്‍ മാസിക നിര്‍മിക്കാനും പറ്റുമേ. ആവിഷ്കാരത്തിന്റെ പുതിയ പുതിയ വഴികളിലൂടെ സ്കൂള്‍ സഞ്ചരിക്കാന്‍ പിന്തുണ.
Thankyou for giving such agood idea.
ReplyDeleteThankz........
ReplyDeletethank U verymuch sir.very useful...
ReplyDelete