Pages

Wednesday, August 11, 2010

ഹായ്. മാധുര്യമുള്ള ഇംഗ്ലീഷ് ക്ലാസുകള്‍..


ഗീത ടീച്ചര്‍ കഥ പറയുന്നത് (ആഖ്യാനം അവതരിപ്പിക്കുന്നത്‌)മലയാളത്തിലായാലും ഇംഗ്ലീഷിലായാലും അതൊരു അപൂര്‍വ അനുഭവമാണ്. ടീച്ചറും കുട്ടികളും ആ കഥയില്‍ ലയിച്ചു പോകും. ആ ഭാവം ആ അവതരണം ഒന്നാം ക്ലാസിന്റെ വസന്തം.
ഭാഷാ പഠനത്തിന്റെ പുതിയസമീപനത്തില്‍ ടീച്ചര്‍ വെള്ളം ചേര്‍ക്കാറില്ല. ഉറച്ച വിശ്വാസം. കുട്ടികളുടെ കഴിവിലും പഠന രീതിയിലും.
അതുകൊണ്ടാണല്ലോ സ്കൂള്‍ തുറന്നപ്പോള്‍ രക്ഷിതാക്കള്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചില്ലെങ്കില്‍ ടി സി വാങ്ങി പ്പോകുമെന്നു ഭീഷണി മുഴക്കിയിട്ടും പതറാതെ അവരോടു മൂന്നു മാസത്തെ സാവകാശം ചോദിച്ചത്.
ടീച്ചര്‍മാരുടെ വാക്കിനു പൊന്നു വിലയല്ലേ. ജൂണ്‍ജൂലൈ.... ആഗസ്റ്റ്‌ ...മൂന്നുമാസം കഴിഞ്ഞപ്പോള്‍ മറക്കാതെ ക്ലാസ് പി ടി എ വിളിച്ചു. അവരുടെ മുമ്പാകെ ക്ലാസ് എടുത്തു കാണിച്ചു. കുട്ടികള്‍ മലയാളത്തിലും ഇംഗ്ലീഷിലും എഴുതുകയും വായിക്കുകയും ചെയ്യുന്നത് അമ്മമാര്‍ കണ്ടു മനസ്സ് കുളിര്‍ത്തു.
ഇരുപത്തിമൂന്ന് കുട്ടികളുടെയും അമ്മമാര്‍ക്ക് ആനന്ദിക്കാം. ഗീതടീച്ചറിന്റെ ഒന്നാം ക്ലാസിലാണ് എന്റെ കുട്ടി പഠിക്കുന്നതെന്നതില്‍ അഭിമാനിക്കാം.
അക്ഷര രാജന്റെ അമ്മ ഇങ്ങനെ പറഞ്ഞു." ഇംഗ്ലീഷ് മീഡിയം വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഇവിടുത്തെ പഠനത്തില്‍ എല്ലാം ഉണ്ട്. ഇത് മറ്റു രക്ഷിതാക്കളും മനസ്സിലാക്കണം.."

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ബി ആര്‍ സി യുടെ ലാബ് സ്കൂളാണ് ആലപ്ര സര്‍ക്കാര്‍ വിദ്യാലയം. അവിടെയാണ് ഗീത ടീച്ചര്‍ .
ബി ആര്‍ സി യുടെ പിന്തുണയും ടീച്ചറിന് കരുത്തു പകരുന്നു. മിനിടീച്ചറുടെ സഹായവും.
ഇടയ്കിടെ ടീം ടീച്ചിംഗ് അവിടെ നടക്കും. ഗവേഷണ സ്വഭാവമുള്ള അധ്യയനം അവിടെ ഏറ്റെടുത്തിരിക്കുന്നു. മറ്റു സ്കൂളിലേക്കുമത് വ്യാപിക്കട്ടെ.

8 comments:

  1. ഇംഗ്ലീഷ് ഭാഷാപഠനം എല്‍.പി.ക്ലാസില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു ബാലികേറാമലയാണ് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവാന്‍ ഇടയില്ല. പരമ്പരാഗത രീതിയില്‍ നിന്നും ഒരു വ്യതിചലനം ഉണ്ടാവാത്തത് തന്നെ പ്രധാന കാരണം. പുതിയ രീതിയിലൂടെ ഗീത ടീച്ചര്‍മാര്‍ വിപ്ലവം സൃഷ്ടിക്കുമ്പോള്‍ അതു കേരളത്തിലെ മുഴുവന്‍ അധ്യാപക സമൂഹത്തിനും പ്രചോദനമേകുന്നു

    ReplyDelete
  2. പ്രിയ കലാധരന്‍ മാഷേ...

    ഒരിക്കല്‍ കുട്ടിക്കാനത്തുവച്ച് നടന്ന എസ്ആര്‍ജിയില്‍ വച്ച് ഞാന്‍ സാറിന്റെ ക്ലാസില്‍ പങ്കെടുത്തിട്ടുണ്ട്. സര്‍വീസിന്റെ ആരം ഭത്തില്‍ തന്നെ എനിക്ക് കിട്ടിയ മികച്ച അനുഭവങ്ങളിലൊന്ന്....

    എന്റെ പേര് നിധിന്‍ ഞാന്‍ കുറവിലങ്ങാട് ഉപജില്ലയിലെ മാഞ്ഞൂര്‍ ഗവ. ഹൈസ്കൂളില്‍ പ്രൈമറി അധ്യാപകനാണ്. ( ഇപ്പോള്‍ ലീവെടുത്ത് എം എസ് സി ഫിസിക്സ് പഠിക്കുന്നു.)
    ബൂലോകത്ത് സാറിനെ പോലുള്ള വ്യക്തിത്വങ്ങളെ കണ്ടു മുട്ടാന്‍ കഴിഞ്ഞത് വളരെ സന്തോഷം നല്‍കുന്നു.
    ഞങ്ങളുടെ സ്കൂള്‍ ബ്ലേഗിങ്ങുമായി മുന്നോട്ടിറങ്ങിയിട്ട് 2 വര്‍ഷങ്ങള്‍ കഴിഞ്ഞു.
    http://ghsmanjoor.blogspot.com
    ഇതാണ് അഡ്രസ്. സന്ദര്‍ശിച്ച് അഭിപ്രായങ്ങല്‍ കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    എന്റെ അധ്യാപന അനുഭവങ്ങള്‍ കുറിച്ചിടാന്‍ ഞാനും ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്
    http://schooldinangal.blogspot.com/

    ഇതാണ് അഡ്രസ്. സന്ദര്‍ശിച്ച് ഇവിടെയും വിലപ്പെട്ട അഭിപ്രായങ്ങല്‍ കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    എനിക്ക് പങ്കാളിത്തമുള്ള രണ്ട് വിദ്യാഭ്യാസ സംബന്ധിയായ ബ്ലോഗുകളുടെ അഡ്രസ് കൂടി ചേര്‍ക്കുന്നു...
    1.http://mathematicsschool.blogspot.com/
    2.http://malayalaratham.blogspot.com//


    കുടുതല്‍ ചര്‍ച്ചകള്‍ക്കായി വീണ്ടും കണ്ടുമുട്ടാം....

    ReplyDelete
  3. ഗീത ടീച്ചര്‍ക്ക് ആയിരമായിരം ആഭിന്ദനങ്ങളും ആശംസകളും....

    ഒപ്പം ഇവയെല്ലാം പങ്കുവയ്ക്കുന്നതിന് കലാധരന്‍ മാഷിനും....

    അല്ലപ്ര സ്കൂള്‍ ഞാന്‍ അറിയും അതിനടുത്തുള്ള വെങ്ങോല സ്കൂളില്‍ ഞാന്‍ ടീച്ചിംഗ് പ്രാക്ടീസ് നടത്തിട്ടുണ്ട്. അന്ന് (2001-2003, ഡയറ്റ് കുറുപ്പംപടിയില്‍ പഠിച്ചിരുന്ന കാലഘട്ടം) അവിടെ അധ്യാപനകാര്യങ്ങളില്‍ സമര്‍ദ്ധയായ ഒരു മിനിടീച്ചര്‍ ഉണ്ടായിരുന്നു. ആ മിനിടീച്ചറാണന്ന് ഈ മിനിടീച്ചര്‍ എന്ന് കരുതുന്നു. ടിച്ചര്‍ എന്നെ ഒര്‍ക്കാനിടയുണ്ട്...

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഗീത ടീച്ചര്‍മാര്‍ തെളിയിക്കുന്ന ഈ പ്രകാശം മറ്റുള്ളവര്‍ക്കും വഴിവിളക്കാകട്ടെ ..... ആശംസകള്‍

    ReplyDelete
  6. how can i show this to teachers in my school!

    ReplyDelete
  7. ഗീത ടീച്ചര്‍ക്ക് ആയിരമായിരം ആഭിന്ദനങ്ങളും ആശംസകളും

    ReplyDelete
  8. ഗീത ടീച്ചര്‍ക്ക് ആശംസകള്‍

    ReplyDelete

പ്രതികരിച്ചതിനു നന്ദി