Pages

Tuesday, August 17, 2010

സ്പ്രേ പെയിന്റ് നിങ്ങളുടെ വിദ്യാലയത്തിനും ആവശ്യമുണ്ട്






വിദ്യാലയത്തില്‍ ഒത്തിരി ഒത്തിരി ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുക. അതൊക്കെ കുട്ടികള്‍ക്കും സ്കൂളിനും പ്രയോജന പ്രദമാവുക . കുട്ടികളുടെ പഠന താല്പര്യം വര്‍ധിപ്പിക്കുക സഹപ്രവര്‍ത്തകരെ പ്രചോദിപ്പിക്കുക പുതുമയുടെ ദിനങ്ങള്‍ സമ്മാനിക്കുക. സ്കൂളില്‍ ഉന്മേഷം. ചൈതന്യമുള്ള ക്ലാസ്സുകള്‍. ഇതൊക്കെ ആരാണ് ആഗ്രഹിക്കാത്തത്?
ഇന്ന് ഒരു കൊച്ചു കാര്യം. സ്പ്രേ പെയിന്റ് കിട്ടും.പല നിറം. നൂറ്റന്പതു രൂപ അല്ലങ്കില്‍ ഇരുനൂറ്. ഒരു ടിന്നിന് അത്രമാത്രം. അത് വാങ്ങുക. എന്നിട്ടോ ക്ലാസ് ചുവരുകള്‍ പഠനസാധ്യത നിറഞ്ഞതാക്കുക. ആവശ്യമുള്ള രൂപങ്ങള്‍ ചാര്‍ട്ടില്‍ വെട്ടി സ്റ്റെന്‍സില്‍ ഉണ്ടാക്കുക .അത് ചുമരില്‍ ചേര്‍ത്ത് വച്ചിട്ട് ആ രൂപവിടവിലേക്ക് പൈന്റു സ്പ്രേ ചെയ്യുക. ചാര്‍ട് മാറ്റുക.ഹായ്. ആ ചുമരില്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ . ഇതാ ഈ ചിത്രം നോക്ക്, മുറിയുടെ ബീമില്‍ ചന്ദ്രന്റെ വിവിധ ഭാവങ്ങള്‍ .രാവിന്‍ ഇരുള്‍ നീലിമയില്‍.. ചെതോഹരമായ് പെയിന്റ് ചെയ്തിരിക്കുന്നു.
ഇഷ്ടമുള്ള ജീവികള്‍,ഗണിതരൂപങ്ങള്‍,ഭൂപടങ്ങള്‍, സന്ദേശങ്ങള്‍..എഴുതാനും വരയ്ക്കാനും ഇനി ഈ സാധ്യത കൂടി ഉപയോഗിച്ചോളൂ. "ബാല " നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നോര്‍ക്ക് ഒരു ആശയ പിന്തുണ. (സംസാരിക്കുന്ന ഈ ചിത്രങ്ങള്‍ കൂടുതല്‍ പറയും)

2 comments:

  1. കലാധരന്‍
    ബ്ലോഗ്‌ നന്നായി. ഒരുപാട് കൊച്ചു കൌതുകങ്ങള്‍. പങ്കുവെക്കാന്‍ ഏറ്റവും കൂടുതല്‍ വിഭവങ്ങളും വിവരങ്ങളും നിങ്ങളുടെ അടുത്തു എത്തിച്ചേരുമല്ലോ. അത് ഇത്തരത്തില്‍ ഡോക്യുമെന്റ് ചെയ്യപ്പെടുന്നതിന് വലിയ പ്രാധാന്യമുണ്ട്.
    വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ഗൌരവത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു വേദിയുടെ അഭാവത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? വളര്‍ത്തിയെടുക്കാന്‍ കഴിയുമോ?
    എന്റെ ബ്ലോഗിന്റെ ലിങ്ക് അയക്കുന്നു.വട്ടേന്‍ തിരിപ്പ്

    ReplyDelete
  2. We watched the blog.We will try to spread the ideas. BPO and TRAINERS, BRC,KULAKADA

    ReplyDelete

പ്രതികരിച്ചതിനു നന്ദി