Pages

Wednesday, August 18, 2010

ചൈതന്യമുള്ള ക്ലാസ് ചുമരുകള്‍


ക്ലാസ് മുറി എന്നത് വെളുത്ത ചുമരുകള്‍ തരിശിട്ട നഗ്നമായ പശ്ചാത്തലമാണോ . അല്ല എന്നാണു കുട്ടികള്‍ തെളിയിക്കുന്നത്. ചുമര്‍ മാസികകളും പതിപ്പുകളും നിരീക്ഷണ കുറിപ്പുകളും ഒക്കെ ഒട്ടിക്കാനും തൂക്കാനും തുടങ്ങിയതോടെ ചുമരുകള്‍ ജീവനുള്ളതായി.അവ കുട്ടികളുടെ ശ്രദ്ധ ഏറ്റുവാങ്ങി. ഇപ്പോള്‍ അധ്യാപകര്‍ ചുമരുകളുടെ സാധ്യത കണ്ടെത്തുകയാണ്. നാല് ചുമരും കുട്ടികള്‍ക്ക് വേണ്ടി ലെ ഔട്ട് ചെയ്തു ആകര്‍ഷകവും മൂല്യവര്‍ധിതവും ആക്കി മാറ്റുന്നു. കുട്ടികളുടെ ഉല്പന്നങ്ങളും ടീച്ചറുടെ കുറിപ്പുകളും റിസോഴ്സ് റഫറന്‍സ് സാമഗ്രികളും ചിത്രങ്ങളും പട്ടികകളും ഗ്രാഫിക് പ്രതിനിധീകരണങ്ങളും ബിഗ്‌ പിക്ചര്‍ പോലുള്ള പഠനോപകരണങ്ങളും ടീച്ചര്‍ വേര്ഷനും പതിക്കാന്‍ ചുമരുകള്‍ ഉപയോഗിക്കപ്പെടുന്നു. ഈ ആശയം നടപ്പില്‍ വരുത്തിയ മാഷാണ് ശ്രി ഗോപാലകൃഷ്ണന്‍.ഫറോക്ക് ഉപജില്ലയിലെ കടലുണ്ടി ശ്രീദേവി സ്മാരക യു പി സ്കൂളിലെ രണ്ടാം ക്ലാസ്സിന്റെ ചൈതന്യം നോക്കൂ. സ്കൂള്‍ ഗ്രാന്റും ടീച്ചര്‍ ഗ്രാന്റും പ്രതിബദ്ധമായ ഒരു മനസ്സും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ പാത സ്വീകരിക്കാം.(വാര്‍ത്ത നല്‍കിയത് ശ്രി അബ്ദുറഹ്മാന്‍, DIET ,കോഴിക്കോട് )

1 comment:

  1. സംസാരിക്കുന്ന ചുമരുകള്‍ സംസ്ഥാനത്ത് ഒരു അപൂര് വ കാഴ്ചയേ അല്ല. എന്നാല്‍ സ്കൂള്‍ ചുമരുകളെ ശ്രി ഗോപാലകൃഷ്ണന്‍ വൃത്തിയായും വെടിപ്പായും പരിപാലിച്ചു കുട്ടികളുടെ പൂന്തോപ്പായി മാറ്റിയിരിക്കുന്നു. അദ്ദേഹത്തിനും വാര്‍ത്ത കണ്ടെത്തിയ ശ്രി അബ്ദുറഹ്മാനും (ഡയറ്റ്) അനുമോദനങ്ങള്‍!

    ReplyDelete

പ്രതികരിച്ചതിനു നന്ദി