മക്കളെപ്പോലെ ക്ലാസിലെ എല്ലാ കുട്ടികളെയും സ്നേഹിക്കുന്ന, അവരുടെ കഴിവുയര്‍താന്‍ സ്വയം സമര്‍പ്പിക്കുന്ന നിരവധി അധ്യാപകര്‍ ഉണ്ട്. അവരില്‍ ഓരോരുത്തരെയും കണ്ടു മുട്ടുന്നതാണ് ധന്യമുഹൂര്‍ത്തം .
ഞാനും പത്തനംതിട്ട ബി ആര്‍ സിയിലെ ഷിജുരാജും കൂടി കോട്ടയം ജില്ലയിലെ മുണ്ടക്കയം ട്രൈബല്‍ എല്‍ പി സ്കൂളില്‍ കഴിഞ്ഞ ദിവസം പോയി..
അവിടെ മൂന്നാം ക്ലാസിലെ ടീച്ചറാണ് അന്നമ്മ സാമുവേല്‍- വിശുദ്ധ അധ്യാപനത്തിന്റെ ഉദാഹരണം.
ടീച്ചര്‍ എന്നും അഖിലിനു ഓരോ പുസ്തകം കൊടുക്കും.അവന്‍ അത് വീട്ടില്‍ കൊണ്ടുപോകും. വീട്ടുകാര്‍ അവനു അത് വായിച്ചു കേള്‍പ്പിക്കും. പിറ്റേ ദിവസം മനം നിറയെ പ്രകാശവുമായി സന്തോഷത്തോടെ അവന്‍ എത്തും. കേട്ട കഥ ടീച്ചറോട് പറയും.
സൂര്യന്‍ ഒളിച്ചിരുന്നതും. പശു വിളിച്ചിട്ട് പുറത്ത് വരാഞ്ഞതും ഒടുവില്‍ കൊക്കര കോ കേട്ടപ്പോള്‍ അതെന്തേ എന്നു അറിയാന്‍ എത്തി നോക്കിയതും പൂവന്‍ കോഴിക്ക് സമ്മാനം കൊടുത്തതും ... അവന്റെ ഭാഷയില്‍ ടീച്ചര്‍ അവന്റെ ബുക്കില്‍ അതെല്ലാം എഴുതിക്കൊടുക്കും.കഥ മാത്രമല്ല ക്ലാസില്‍ കേട്ടതും പഠിച്ചതുമെല്ലാം അവന്‍ ടീച്ചറോട് പങ്കിടും. ആ വാമൊഴികള്‍ ഒട്ടും ചോര്‍ച്ചയില്ലാതെ ടീച്ചര്‍ വരമൊഴിയാക്കും. ബുക്കുകള്‍ നിറയാറായി ..അഖിലിന്റെ ബുക്കില്‍ മറ്റു കുട്ടികളുടെ ബുക്കിലുള്ളതെല്ലാം ഉണ്ട്.ഒറ്റ വ്യത്യാസം മാത്രം കൈപ്പട ടീച്ചര്‍ വക.അവനു കൈ വഴങ്ങില്ല. പിന്നെ വായിക്കാനും പ്രയാസം. എന്നാലെന്താ അവനു ഈ ടീച്ചര്‍ ഉണ്ടല്ലോ അവന്റെ മനസ്സ് മനസ്സില്‍ ചേര്‍ത്ത ടീച്ചര്‍.. പ്രത്യേക പരിഗണന നല്‍കാന്‍ ടീച്ചര്‍ ഏപ്പോഴും ശ്രദ്ധിക്കുന്നു. കൂട്ടുകാരും അവനെ ഒപ്പം കൊണ്ട് പോകാന്‍ ശ്രമിക്കും.. എല്ലാ പ്രവര്‍ത്തനത്തിലും അവനു പങ്കാളിത്തം. നേട്ടം. സന്തോഷം.
അനുരൂപീകരനത്തിന്റെ മികച്ച മാതൃകയാണ് ടീച്ചര്‍ ഒരുക്കുന്നത് .എല്ലാ കുട്ടികള്‍ക്കും കഴിവുണ്ടെന്ന് വിശ്വസിക്കുന്ന അധ്യാപിക .
thrilling experience.we can find more teachers like Eliamma samuel.Pls find out them for others to follow.Keep the tempo, Onam wishes...
ReplyDeleteMadhusudhanan
good. congratulate your victim
ReplyDeleteഏലിയാമ ടീച്ചറുടെ അനുരൂപികരണ തന്ത്രംഅഖിലിനു വളരേ അനുയോജ്യമായിരുന്നു. ഏലിയാമ ടീച്ചരുടെ സന്നദ്ധതയെ ഐ ഇ ഡി സി അദ്ധ്യാപകന്‍ എന്ന നിലയില്‍ അഭിനന്ദിക്കുന്നു
I would like to point out a mistake the name of the teacher is not "ELIAMMA SAMUEL" but "ANNAMMA SAMUEL".
ReplyDeleteBy,
Sudharma P J
Headmistress
Govt.Tribal LPS
Bhadramadam
Mundakkayam