"ബോര്‍ഡിലെ രേഖപ്പെടുത്തല്‍ കൂടുതല്‍ വേണം.
കുട്ടികളുടെ നിലവാരം മനസ്സിലാക്കി വേണ്ട സഹായം തക്ക സമയത്ത് നല്‍കിയത് നന്നായി.
പരസ്പരം വിലയിരുത്തുന്നതിന് അവസരം ഒരുക്കിയത് ഉചിതമായി."
തിരുവനന്തപുരം നോര്‍ത്ത് യു ആര്‍ സിയിലെ പ്രഥമ അധ്യാപകര്‍ അക്കാദമിക വിലയിരുത്തലിനു ഒരു പൊതു രീതി ആഗ്രഹിച്ചു .പൊതു വിദ്യാലങ്ങളെ മെച്ചപ്പെടുത്താനൊരു സംരംഭം. സ്വന്തം ചുമതല കൂടുതല്‍ നന്നായി ചെയ്യാനൊരു ചുവട് . പഠന പ്രക്രിയയിലെ ഏറ്റവും പ്രധാന കാര്യങ്ങള്‍ പരിഗണിച്ചുള്ള നിരീക്ഷണ ഡയറി തയ്യാറാക്കാന്‍ യു ആര്‍ സി ശില്പശാല നടത്തി.ശില്പശാലയില്‍ പങ്കെടുത്തതും പ്രഥമ അധ്യാപകര്‍.
ജൂണ്‍ ആദ്യം ഡയറിയുടെ കോപ്പി യു ആര്‍ സി എല്ലാ സ്കൂളിനും നല്‍കി .ആ ചടങ്ങില്‍ ഞാനും പങ്കെടുത്തിരുന്നു. ഒരു മാസം കഴിഞ്ഞു ഇതിന്റെ ഉപയോഗ പുരോഗതി അറിയിക്കാമെന്ന് ഹരി (ബി പി ഒ)അപ്പോള്‍ പറഞ്ഞു. ഇപ്പോള്‍ഹരി സന്തുഷ്ടന്‍ .വിവിധ വിദ്യാലങ്ങളില്‍ നിന്നും ഡയറിയുടെ ഫോട്ടോ കോപ്പികള്‍ എനിക്കയച്ചു തന്നിരിക്കുന്നു....അക്കാദമിക ധാരണയോടെ പ്രഥമ അധ്യാപകര്‍ സഹ പ്രവര്‍ത്തകരുടെ ക്ലാസ് നിരീക്ഷിച്ചു വിശകലന കുറിപ്പ് തയ്യാറാക്കിയതിന്റെ തെളിവുകള്‍.
ഈ ഇടപെടല്‍ അനുബന്ധ മാറ്റങ്ങളും വരുത്തും.
- എസ് ആര്‍ ജി ആഴമുള്ളതാകും
- എച് എം യോഗങ്ങള്‍ അക്കാദമിക അവലോകന യോഗാങ്ങളാകും.
- വിദ്യാലയത്തില്‍ ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കുന്നത് കൂടുതല്‍ മെച്ചപ്പെടും.
- പരിശീലനവും അധ്യയനവും തമ്മില്‍ പൊരുത്തം ഉണ്ടാകും
- എല്ലാ അധ്യാപകര്‍ക്കും എച് എമിന്റെ അക്കാദമിക പിന്തുണ ലഭിക്കും.
- ക്ലാസ് മികവുകള്‍ക്ക് അംഗീകാരം പ്രോത്സാഹനം
മൂന്ന് ഭാഗങ്ങള്‍ ഉള്ള ഈ ഡയറിയുടെ ഉള്ളടക്കം ഇതാണ്
ടീച്ചിംഗ് മാന്വലില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത്
- പരിശീലനത്ത്തില്‍ ലഭിച്ച ധാരണ ആസൂത്രണത്തില്‍
- പ്രക്രിയാബന്ധിതമാണോ
- രൂപപ്പെടേണ്ട ഉത്പന്നങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടോ
- നിരന്തര വിലയിരുത്തല്‍ സാധ്യത
- പ്രതികരണ പേജ്
- ഉദ്ദേശിക്കുന്ന ആശയം
- അവതരിപ്പിച്ച പ്രശ്നം
- അറിവ് നിര്‍മാണ ഘട്ടങ്ങള്‍
- പഠന സാമഗ്രികള്‍
- വ്യക്തിഗത/ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍
- പ്രത്യേക പരിഗണന.
- നിരന്തര വിലയിരുത്തല്‍
ഈ ഡയറി ഇനിയും മെച്ചപ്പെടുത്താന്‍ ഉണ്ടെന്നു അവര്‍ക്കറിയാം.അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നന്നാക്കാനാണ് അന്ന് തീരുമാനിച്ചതും.അതും ഇവിടെ നടക്കും.
ഹരിക്കും പ്രഥമ അധ്യാപകര്‍ക്കും അഭിമാനിക്കാം.
പൊതു വിദ്യാലയങ്ങളെ മുമ്പില്‍ നടത്താന്‍ പ്രഥമ അധ്യാപകരുടെ അക്കാദമിക കൂട്ടായ്മയ്ക്ക് കഴിയും.
എന്താ നിങ്ങളുടെ നാട്ടിലെ പ്രഥമ അധ്യാപകരും ഈ വഴിക്കല്ലേ? ഒന്ന് ശ്രമിച്ചൂടെ ?
നല്ല പ്രവര്‍ത്തനം ;വ്യാപിപ്പിക്കുവാന്‍ ശ്രമം വേണം
ReplyDeletegood
ReplyDelete