ക്ലാസുകളില്‍ അരങ്ങുണരുന്നു.
( പരിഷ്കരിച്ച കുറിപ്പ് )
ചിത്രത്തില്‍ മുഖം മൂടിയുണ്ടെങ്കിലും ചിത്രങ്ങള്‍ക്ക് മുഖം മൂടിയില്ല. മുഖം മൂടി വെച്ചപ്പോള്‍ അപര വ്യക്തിത്വം സ്വീകരിച്ചു കഥ പാത്രങ്ങളായ് താദാത്മ്യം പ്രാപിച്ച അധ്യാപകര്‍ അനുഭവിച്ചറിഞ്ഞത് ആവിഷ്കാരങ്ങള്‍ ഭാഷ പഠനത്തിനു പുതു മാനം നല്‍കുമെന്നാണ്.
ആ തിരിച്ചറിവുള്ളവരുടെ ക്ലാസില്‍ കുട്ടികള്‍ പാഠങ്ങള്‍ ഏറ്റെടുക്കുന്നു. സാധ്യതകള്‍ അധ്യാപകര്‍ പ്രയോജനപ്പെടുത്തും.
ആവിഷ്കാരങ്ങള്‍ എന്ന് പറഞ്ഞാല്‍ പാവ നാടകം, മുഖം മൂടി വച്ചും അല്ലാതെയുമുള്ള നാടകം ഇവ മാത്രമല്ല. സംഗീത ശില്പവും റോള്‍ പ്ലേയും കൊരിയോഗ്രഫിയും ഒക്കെ വരും. ചിത്രകഥയും കാര്‍ടൂണും ആവിഷ്കാരങ്ങള്‍ തന്നെ. എല്ലാ സാധ്യതയും ഉപയോഗിക്കണം.
ഇത് മൂലം :
- ഒന്നിലധികം ശേഷികളുടെ വികാസം
- ആവിഷ്കരിക്കുക എന്നത് ലക്ഷ്യമാകുംപോള്‍ കുട്ടികള്‍ പ്രചോദിതരാകും.പഠനം ഏറ്റെടുക്കും.
- അവതരണത്തിന്റെ മുന്നൊരുക്കം ഒത്തിരി കൊടുക്കല്‍ വാങ്ങല്‍ സന്ദര്‍ഭമാണ്. പരസ്പര സഹായപഠനം നടക്കും.
- ഒരു സദസ്സ് ഉണ്ടാവുക എന്നത് പഠനത്തിന്റെ ഉത്തരവാദിത്വ ബോധം വര്‍ധിപ്പിക്കും.
- സ്വയം മെച്ചപ്പെടാനുള്ള ശ്രമങ്ങള്‍ നിരന്തരം ഉണ്ടാകും.
- പഠന താല്പര്യം വര്‍ധിക്കും.
- ആസ്വാദനം അനുഭവങ്ങളുടെ പങ്കിടല്‍ ഇവ പഠനത്തെ കൂടുതല്‍ ആഴമുള്ളതാക്കും
- രചനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉദ്ദേശ പൂര്‍ണമാകും.
- ആശയ വിനിമയ ശേഷി കൂടും
- വ്യത്യസ്ത ആവിഷ്കാര രീതികളില്‍ കഴിവുണ്ടാകും.
. കുട്ടികളുമായി പാഠം തുടങ്ങുമ്പോള്‍ തന്നെ കാര്യം പറയുക. അവര്‍ ബാക്കി നോക്കിക്കോളും.
( എന്ന് വെച്ച് മേയ്യനക്കാതെ ഇരിക്കരുതേ. ഓരോ ഘട്ടവും പ്രധാനം .ഇടപെടണം.പരിശീലനത്തില്‍ ചര്‍ച്ച ചെയ്തത് കൈയ്യില്‍ ഇല്ലേ ? അതൊന്നു നോക്കൂ. )
ചിത്രങ്ങള്‍: പാലക്കാട്, കാസര്‍ കോട് ,തിരുവനന്തപുരം ജില്ലകള്‍ എടപ്പാള്‍ ബിന്‍ ആര്‍ സി മൂക്കുതല സ്കൂള്‍.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി