
നാം അല്പം കണ്ണ് തുറന്നു നോക്കിയാല്‍ ഒത്തിരി ചെറിയ ചെറിയ വസ്തുക്കള്‍ ഉപകാരപ്രദമാണ് എന്ന് കണ്ടെത്താന്‍ കഴിയും.
നോക്കൂ, ഒരേ വലുപ്പമുള്ള കുറെ അടപ്പുകള്‍ ചേര്‍ത്ത് വെച്ച് ഒട്ടിച്ചപ്പോള്‍ സംഖ്യാ ബോധം, സംഖ്യാ വ്യാഖ്യാനം ,സങ്കലനം ഇവയ്കൊക്കെ പറ്റിയ ഉഗ്രന്‍ പഠനോപകരണം .
നടുവിലുള്ള അടപ്പില്‍ മഞ്ചാടിയോ കുന്നിക്കുരുവോ മറ്റു ചെറിയ വസ്തുക്കളോ ഇട്ടു സംഖ്യ വിശകലന പ്രശ്നങ്ങള്‍ സാധന സംയുക്തമായി പരിഹരിക്കാന്‍ കുട്ടിക്കാവും. ചെറിയ ക്ലാസ്സില്‍ ഇത്തരം പഠനോപകരണങ്ങള്‍ കൂട്ടായിനിര്‍മിക്കണം. അമ്മമാരെയും വിളിക്കണം ശില്പശാലയിലേക്ക്. അപ്പോള്‍ വീട്ടിലും വിദ്യാലയത്തിലും പഠനോപകരണ കിറ്റ് കുട്ടിക്ക് സ്വന്തമായി ലഭിക്കും.( മഹേഷ് ആണ് വാര്‍ത്ത തന്നത്)
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി