Pages

Friday, September 3, 2010

അടിയും വടിയും വേണ്ടാ




അടിയും വടിയും വേണ്ടാ

തല്ലിപ്പഴുത്താല്‍ മധുരമില്ലാ കല്ല്‌ പോലുള്ളം കടുത്തുചാവും കുഞ്ഞിളം കൈകള്‍ ചുവന്നുകൂടാ കണ്ണ് നീര്‍ തോരാതെ പെയ്തു കൂടാ പുസ്തകം മാത്രം പ്രതിഷ്൦യാക്കാം വിദ്യാലയം മഹാ ക്ഷേത്രമാക്കാം
- സുഗതകുമാരി

തിരുവനന്തപുരം : സ്കൂളുകളില്‍ അടി നിറുത്തണം എന്ന ആവശ്യവുമായി മധുരം ബാല്യം എന്ന സംഘടന രംഗത്ത്.
ഓരോ വര്‍ഷവും വിദ്യാലയങ്ങളില്‍ സ്നേഹസ്പര്‍ശം കൂടി കൂടി വരുമ്പോള്‍ അത് ഗൌനിക്കാത്ത അധ്യാപകരോടാണ് കുട്ടികള്‍ക്ക് വേണ്ടി ഇങ്ങനെ പറയേണ്ടി വരുന്നത്.
പുതിയ പഠന രീതയില്‍ പരാജയപ്പെടുന്ന അധ്യാപകരാണ് കുട്ടികളോട് പക വീട്ടുന്നത് എന്ന്
മധുരം ബാല്യം നിരീക്ഷിക്കുന്നു.
അവര്‍ പറയുന്നു.." ഹാന്‍ഡ് ബുക്കില്‍ പറയുന്ന പോലെ പഠിപ്പിക്കാന്‍ തയ്യാറാവുക.അപ്പോള്‍ വടിയുടെ ആവശ്യം പോലും ഉണ്ടാകില്ല.അധ്യ്യപകര്‍ അല്പം ഹോം വര്‍ക്ക് ചെയ്യണം.അങ്ങനെ വന്നാല്‍ കുട്ടികള്‍ ആര്‍ത്തുല്ലസിച്ചു ചിരിച്ചു കളിച്ചു പലതും പുതിയതായി ഉണ്ടാക്കി തന്നത്താന്‍ അവരറിയാതെ പഠിക്കും "

വിദ്യാഭ്യാസ അവകാശ നിയമം ഇരുപത്തിനാലാം വകുപ്പും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അധ്യാപക ദിനം .വരുകയായി.
ഇനിയെങ്കിലും കാലത്തിന്റെ വിളി കേട്ട്കൂടെ

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി