Pages

Saturday, September 4, 2010

"നീ എന്റെ മോനല്ലേടാ"




ഒരു കുട്ടി. ഒന്നും അനുസരിക്കില്ല.എഴുതാന്‍ പറഞ്ഞാല്‍ ഉടന്‍ അറുത്തു മുറിച്ച മറുപടി. ഇല്ല ഞാന്‍ എഴുതില്ല. വിളിച്ചാല്‍ വരില്ല.അവനു ഒന്നും ഇഷ്ടം അല്ല. എങ്കിലും സ്കൂളില്‍ വരും.
ടീച്ചര്‍മാര്‍ പഠിച്ചപണി പതിനെട്ടും നോക്കി. വീട്ടുകാരോട് പറഞ്ഞു. ഉപദേശിച്ചു.
.ഒരു ടീച്ചര്‍ മാത്രം അവന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും നിരീക്ഷിച്ചു. അവനെ സ്നേഹത്തോടെ വിളിച്ചു. നീ എന്റെ മോനല്ലേടാ.അത് അവന്റെ ഹൃദയത്തില്‍ കൊളുത്തി. അവന്‍ മനസ്സ് തുറന്നു. ടീച്ചറോട് കൊച്ചു കൊച്ചു ദുഖങ്ങളും വിശേഷങ്ങളും പങ്കു വെയ്ക്കാന്‍ തുടങ്ങി. ടീച്ചര്‍ അവന്റെ മാതാ പിതാക്കളെ കണ്ടു. പ്രതേക സമീപനം അവരും സ്വീകരിച്ചു. ഫലം അവന്‍ എല്ലാവരെയും ഇഷ്ടപ്പെടാന്‍ തുടങ്ങി. നേരത്തെ എടുത്ത പോരുത്തമില്ലായ്മ എഴുതുന്നതിലും വായിക്കുന്നതിലും അവനെ പിന്നിലാക്കിയിട്ടുണ്ടേ. അതും ടീച്ചര്‍ മനസ്സിലാക്കുന്നു. കൂടുതല്‍ ശ്രദ്ധ.കൂടുതല്‍സഹായം.കൂടുതല്‍സ്നേഹം ... അവനുവേണ്ടി വായിച്ചു കൊടുക്കല്‍,എഴുതി സഹായിക്കല്‍.അവനു ഒരുപാട് ആശയങ്ങള്‍ ഉണ്ട് .അവയൊക്കെ ടീച്ചരിലൂടെ അക്ഷരങ്ങളായി പിറക്കുമ്പോള്‍ അവന്റെ കണ്ണില്‍ സന്തോഷം നിറയുമെന്നു ടീച്ചര്‍ പറയുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടമായി ഇതിനെ ടീച്ചര്‍ വിലയിരുത്തുന്നു.
അടൂരില്‍ നടന്ന ക്ലുസ്ടര്‍ പരിശീലനത്തിലാണ് ഈ അനുഭവം പങ്കു വച്ചത്.
അധ്യാപക ദിനം ഇങ്ങനെയുള്ള ടീച്ചര്‍മാരില്‍ നിന്നും ആവേശം കൊള്ളാന്‍ ഉള്ള ദിനം

ശല്യക്കാരന്‍ എന്ന് ലേബല്‍ .
ആര്‍ക്കുമെളുപ്പം
കഴിയുന്ന ഒന്നാണല്ലോ ലേബല്‍ ചെയ്തു തള്ളിക്കളയുക..
പലതരം ലേബല്‍.
വീട്ടുകാരുടെ ജാതി, വിദ്യാഭ്യാസം , തൊഴില്‍, പദവി ഇവയൊക്കെ ചൂണ്ടിക്കാട്ടി അവരുടെ കുട്ടികള്‍ പഠിക്കില്ലെന്നു മുന്‍വിധിയുള്ള അധ്യാപകര്‍ ഉണ്ട്.
അടുത്ത കാലത്ത് ഒരു സ്കൂളില്‍ ചെന്നപ്പോള്‍ (അവിടെ ഇംഗ്ലീഷ് മീഡിയം സമാന്തര ഡിവിഷന്‍ ഉണ്ട്) അവിടുത്തെ ടീച്ചര്‍ മാര്‍ പറഞ്ഞു "സാര്‍ അത് മലയാളം മീഡിയം കുട്ടികളാ പഠിക്കാന്‍ പിന്നിലാ."
നമ്മള്‍ക്ക് ദുഖവും സഹതാപവും തോന്നുന്ന നിമിഷം.
ഭാഷയുടെ, സമ്പത്തിന്റെ പേരില്‍ കുട്ടികളെ തരം തിരിക്കുന്ന വിദ്യാലയ സംസ്കാരം അധ്യാപകരുടെ മനോ ഘടനയില്‍ മാറ്റം വരുത്തുന്നോ?
അതിവേഗം സ്കൂള്‍ പുതിയ കണ്ണട ധരിക്കുകയാണ്.പുതിയ രീതിയില്‍ കാണാനും കണ്ടില്ലെന്നു നടിക്കാനും.
അപ്പോഴാണ്‌ ഇത് പോലുള്ള ടീച്ചര്‍മാര്‍ അവരുടെ കര്മോല്‍സുകത കൊണ്ട് ദീപം തെളിയിക്കുന്നത്.
കൈക്കുമ്പിളില്‍ അതേറ്റു വാങ്ങാം.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി