ഫാറൂക്ക് ഉപജില്ലയിലെ കാലിക്കറ്റ് ഓര്‍ഫനേജ് എല്‍ പി സ്കൂളിനെ മുമ്പൊരിക്കല്‍ പരിചയപ്പെടുത്തിയിരുന്നു.
ബാല നടപ്പാക്കിയതിന്റെ ചിത്രങ്ങള്‍ സഹിതം. .ഇപ്പോള്‍ തികച്ചും ലളിതവും തനിമ ഉള്ളതുമായ ബാലയുടെ മറ്റൊരു ഒരു രീതി അവിടെ പ്രയോഗിച്ചിരിക്കുന്നു. വളയിട്ട ജനാലകള്‍.
ജനാലകള്‍ കാറ്റില്‍ വളകിലുക്കുന്നത് കുട്ടികള്‍ക്ക് വേണ്ടി.
എണ്ണാനും കൂട്ടാനും ജനാലകള്‍ കൂട്ടുണ്ട്..
ഗണിത പഠനോപകരണമായി ജനാല മാറി.വല വാങ്ങുക. ഒരു ഭാഗത്ത് പൊട്ടല്‍ ഉണ്ടാക്കുക. അഴികളില്‍ ഇടുക. പത്തിന്റെ കൂട്ടങ്ങളായി വരും വിധം.ഇനി കുട്ടികള്‍ക്ക് ക്രിയ ചെയ്യാന്‍ എളുപ്പമായി. ഇത് പോലെ ക്ലാസില്‍ സ്കൂളില്‍ ഓരോ മുക്കും മൂലയും നിങ്ങള്‍ക്കും ഗണിതവത്കരിക്കാം
എന്തൊക്കെ മറ്റു സാധ്യതകള്‍ ഉണ്ടെന്നു അന്വേഷിക്കൂ, കണ്ടെത്തൂ
(ഫോട്ടോ അയച്ചു തന്നത് പി സി മഹമ്മദ് കുട്ടി മാഷ് .)
good idea!
ReplyDeleteThanks for the idea!
ReplyDeleteവേറിട്ട വഴി തേടുന്ന കാലിക്കറ്റ് ഓര്‍ഫനേജ് എല്‍ പി സ്കൂളിനു അഭിനന്ദനങ്ങള്‍ !പുതു വഴികള്‍ തിരയുവാന്‍ ഏവര്‍ക്കും പ്രചോദനം ഒരുക്കുന്ന നല്ല മനസ്സുകള്‍ക്ക് നന്ദി
ReplyDelete