ബേക്കല്‍ ഫിഷറീസ് ഗവ: എല്‍ പി സ്കൂളില്‍ നിന്നും നാരായണന്‍ മാഷ് :
വളരുന്ന പഠനോപകരണം ഇവിടെ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ ഉണ്ട്. മുതിര്‍ന്ന ക്ലാസില്‍ കുട്ടികള്‍ കൂടുതല്‍ ഉത്സാഹത്തോടെ ഏറ്റെടുക്കുന്നു. ചിത്രത്തില്‍ കാവ്യ വൃക്ഷമാണ് കാണുന്നത്. എല്ലാ കുട്ടികളുടെയും കവിതകള്‍ ഒരേ സമയം പ്രകാശിപ്പിക്കാന്‍ ഈ സാധ്യത ഉപയോഗിച്ചു. ചിത്രീകരണ സഹിതമുള്ള അവതരണവും നടത്തുന്നു.കുട്ടികള്‍ ആശയങ്ങള്‍ ആവിഷ്കരിക്കാനും ഇത് ഉപയോഗിക്കും.
( നിഥിന്‍ ഇന്നലെ ചോദിച്ചു "എന്താണ് ബിഗ് പിക്ചര്‍? "
ഇതൊരു വലിയ പ്രദര്‍ശന ബോര്‍ഡ് ആണ്. ജീവജാലങ്ങളുടെ ചെറിയ കട്ട് ഔട്ട് ഇതില്‍ ഫിക്സ് ചെയ്യും.ഓരോ പാഠത്തിനും അനുസരിച്ച്. സന്ദര്‍ഭം മാറുമ്പോള്‍ പുതിയ കഥാ പാത്രങ്ങള്‍ വരും.കൂട്ടിചേര്‍ക്കലും ഒഴിവാക്കലും നടത്താം.ഈ ബ്ലോഗില്‍ ഇതിനു മുമ്പ് മൂന്ന് തവണ ബിഗ് പിക്ചര്‍ പരാമര്‍ശിച്ചു. എങ്കിലും വിശദീകരിച്ചില്ല.)
നിതിന്റെ പ്രതികരണം വായിക്കൂ. സ്കൂള്‍ ദിനങ്ങള്‍ സന്ദശിക്കൂ. ഇവിടെ ക്ലിക്ക് ചെയ്യക
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി