...
തൃത്താലയില്‍ നിന്നും ശ്രീ രാധാകൃഷ്ണന്‍ പരിസ്ഥിതി സൌഹൃദപരമായ പോര്‍ട്ട് ഫോളിയോ കാരിയര്‍ ബാഗ് വികസിപ്പിച്ച ഒരു മാതൃക പരിചയപ്പെടുത്തുന്നു. ചിത്രം നോക്കുക
പുതിയ സാധ്യതകള്‍ ടീച്ചര്‍മാര്‍ അന്വേഷിക്കുന്നു എന്നതിന്റെ തെളിവാണിത്.ഒപ്പം കുട്ടികളുടെ രചനകള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കിത്തുടങ്ങുന്നതിന്റെ ലക്ഷണവും.
വൈവിധ്യമുള്ള പോര്‍ട്ട് ഫോളിയോ ബാഗുകള്‍ പലയിടത്തും വികസിപ്പിക്കുന്നു.
(ചൂണ്ടുവിരല്‍ ഇതിനോടകം തങ്കയം സ്കൂളിലെയും ചെറുവതൂരിലെയും ചിറ്റാരിക്കലിലെയും കണിയാപുരത്തെയും ചങ്ങനാശേരിയിലെയും വര്‍ക്കല ശ്രീനിവാസ് പുരം സ്കൂളിലെയും പോര്‍ട്ട് ഫോളിയോ ബാഗുകള്‍/ ഫയലുകള്‍ പങ്കിട്ടു.)
- പേപ്പര്‍ ഫയലുകള്‍ ( ചാര്‍ട്ട് മടക്കി ഉണ്ടാക്കിയതും കാര്‍ഡ് ബോര്‍ഡ് കൊണ്ടുള്ളതും )
- പ്ലാസ്ടിക് ഫയലുകള്‍ (സുതാര്യമായത്.)
- പത്രം കൊണ്ടുള്ളത്.( തൃത്താല മോഡല്‍)
- ഉപയോഗിച്ച ഫ്ലക്സ് ബോര്‍ഡുകളുടെ പുനരുപയോഗ സാധ്യത അന്വേഷിക്കുന്നവ ( വര്‍ക്കല മോഡല്‍)
- തുണി ഉപയോഗിച്ചുള്ളത് (കണിയാപുരം മോഡല്‍)
ഇനിയും ധാരാളം രീതികള്‍ വികസിക്കണം. കൂടുതല്‍ കാലം സൂക്ഷിക്കാന്‍ പറ്റിയതല്ലേ കൂടുതല്‍ നല്ലത്?
എന്താണ് പോര്‍ട്ട് ഫോളിയോ( ഒരു ലക്കത്തില്‍ ചൂണ്ടുവിരല്‍ ഈ ചോദ്യം ഉന്നയിച്ചിരുന്നു. നിര്‍വചനവും- പഴയ പോസ്റ്റുകള്‍ നോക്കുക. )
എന്താണ് പോര്‍ട്ട് ഫോളിയോ ബാഗില്‍/ ഫയലില്‍ ഉള്‍പെടുത്തെണ്ടത് ?,
കൃത്യമായ ഉത്തരം ഇല്ല. എന്നാല്‍ ഉത്തരം ഉണ്ട് താനും. അത് എന്ത് ലക്‌ഷ്യം എന്നതിനെ ആശ്രയിച്ചിരിക്കും.
പല തരം പോര്‍ട്ട് ഫോളിയോകളെ കുറിച്ച് അക്കാദമിക ലോകം ചര്‍ച്ച ചെയ്യുന്നു. അവയില്‍ പ്രധാനപ്പെട്ടത്..
- ഷോ കെയ്സ് പോര്‍ട്ട് ഫോളിയോ ആണ് അതില്‍ ഒരിനം. കുട്ടിയുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നുംഏറ്റവും മികച്ചത് മാത്രം തെരഞ്ഞെടുത്തു സൂക്ഷിക്കും.പൂര്‍ണതയുള്ളവ. അധ്യാപികയും കുട്ടിയുംകൂടിയാലോചിച്ചാണ് ഇനങ്ങള്‍ തീരുമാനിക്കുക.
- പ്രക്രിയാ പോര്‍ട്ട് ഫോളിയോ -കുട്ടിയുടെ ചിന്ത പ്രതിഫലിപ്പിക്കുന്ന ഉല്പന്നങ്ങളും രേഖകളും. എങ്ങനെ വിവിധങ്ങളായ അറിവുകളെയും കഴിവുകളേയും സംന്വയിക്കുച്ചു ഉപയോഗിക്കുന്നുഎന്നതിന്റെ തെളിവ്. സ്വയം തിരിച്ചറിഞ്ഞു മുന്നേറുന്നതിന്റെ സാക്ഷ്യങ്ങള്‍.
- ഡോക്യുമെന്റെഷന്‍ പോര്‍ട്ട് ഫോളിയോ -പഠനത്തിന്റെ ഡോക്യുമെന്റെഷന്‍. തുടക്കം മുതല്‍ ( ആദ്യആലോചന, കരടുല്പ്പന്നം.എഡിറ്റ് ചെയ്തത്. റിഫൈന്‍ ചെയ്തത്.ഒക്കെ ഉണ്ടാകും)
- കുട്ടിയുടെ സ്വന്തംപ്രയത്നം പ്രതിഫലിക്കുന്നവയും (ഒരേ ഉല്‍പ്പന്നത്തിന്റെ രൂപീകരണ പ്രക്രിയയില്‍നിന്നും )
- കുട്ടിയുടെ പുരോഗതി പ്രകടമാക്കുന്നവയും (വ്യത്യസ്ത കാലയളവിലെ സമാനമായ രചനകള്‍..)
- കുട്ടിയുടെ നേട്ടം വ്യക്തമാക്കുന്നവയും ഉള്‍പെടുത്താം ( നിശ്ചിത കാലയളവിലെ മികച്ചത്
പോര്‍ട്ട് ഫോളിയോ സൂക്ഷിപ്പ് ..
ഏതായാലും ക്ലാസില്‍ ഉണ്ടാകുന്നതെല്ലാം പോര്‍ട്ട് ഫോളിയോ ബാഗില്‍ കിടക്കട്ടെ എന്ന സമീപനം വേണ്ട.
അടുക്കും ചിട്ടയും ഉണ്ടാകണം.എന്തെല്ലാമാണ് ഉള്ളിലുള്ളത് എന്ന് അറിയാന്‍ കഴിയണം.(ഉള്ളടക്ക സൂചനകള്‍ വേണം.)
കാലം പ്രധാനം. ഇതു ഉല്‍പന്നമാമെങ്കിലും തീയതി കാണിക്കണം.എങ്കിലേ വളര്‍ച്ച മനസ്സിലാകൂ.
ശക്തമായ അനുബന്ധ തെളിവുകളും ആകാം.
മുന്നൊരുക്കം
യൂനിറ്റ് ആസൂത്രണം ചെയ്യുമ്പോള്‍ തന്നെ പോര്‍ട്ട് ഫോളിയോ ഇനങ്ങള്‍ തീരുമാനിക്കുന്നത് ഗുണം ചെയ്യും. കുട്ടികള്‍ ക്രമേണ പോര്‍ട്ട് ഫോളിയോ ഇനം തീരുമാനിക്കണം.
ഉപയോഗം
വെറുതെ ഇവ സൂക്ഷിച്ചിട്ടു കാര്യമില്ല. വിശകലനം ചെയ്യണം..ക്ലാസ് നേട്ടങ്ങള്‍ തുടരണം. പ്രശ്നങ്ങള്‍ മാറി കടക്കണം. രക്ഷിതാക്കളുമായി പങ്കിടണം.
ഗുണ നിലവാരമുള്ള വിദ്യ ഭ്യാസം കുട്ടിയുടെ അവകാശം .അതിലേക്കു ഒരു ചുവടു വയ്പ്പാനു പോര്‍ട്ട് ഫോളിയോയും നിരന്തര വിലയിരുത്തലും.
----------------------------------------------------------------------------------------
ഇന്നത്തെ ചിത്രം.
കാസര്‍ഗോട് കാഞ്ഞിരപ്പോയില്‍ സ്കൂളില്‍ നിന്നും
( ചാന്ദ്രദിനം )
As a teacher it is very helpful for me... sreeja, Govt. U.P.S. Edavilakom,Mangalapuram,Tvm.
ReplyDeleteഇന്നലെ വര്‍ക്കല ബി .ആര്‍ .സി . യില്‍ നടന്ന അവലോകനം :
ReplyDeleteportfolio എന്താണ് ?
തര്‍ക്കങ്ങള്‍ ?
ഒടുവില്‍
'ചൂണ്ടുവിരല്‍ ' ഉപയോഗിച്ചായി ചര്‍ച്ച
എല്ലാവരും പറഞ്ഞതിലെ ശരികള്‍ കണ്ടെത്താന്‍ കഴിഞ്ഞു
portfolio എന്താണെന്നും വ്യക്തം .
പോര്‍ട്ട്ഫോളിയോ സംബന്ധിച്ച് നിലനില്‍ക്കുന്ന വ്യത്യസ്ത ധാരണകള്‍ സമന്വയിപ്പിച്ച് കൃത്യതപ്പെടുത്തുന്നതിന് ഇത്തരം ചര്‍ച്ചകള്‍ വഴിതുറക്കുമെന്ന് പ്രത്യാശിക്കാം.
ReplyDeletesir u introduced more informations on portfolio.thanks 4 verity thinking...................sreerenju,ghs kozhencherry
ReplyDeletethanks 4 more and more informations on portfolio
ReplyDeletesir u introduced more informations on portfolio.thanks 4 verity thinking...................sreerenju,ghs kozhencherry
ReplyDeletelathika balakrishnan........
ReplyDeleteSir, here in Mumbai we had a training in last month about making this files. In my school the strength is more than 1200 .Where will we keep all these files?
ടീച്ചര്‍
ReplyDeleteക്ലാസില്‍ കമ്പ്യൂട്ടര്‍ ഉണ്ടോ. ലാപ് ടോപ് ഉണ്ടോ.
ഒരു ക്യാമറ ഉണ്ടോ?
എങ്കില്‍ അവയെല്ലാം ഓരോ കുട്ടിയുടെയും ഫോല്‍ടരില്‍ സൂക്ഷിക്കൂ
കുട്ടികളുടെ കൂടി പങ്കാളിത്തം ആകാം
thank you sir .your suggestion is very good ,but here in each division we have 77 to 80 students. comp-lab we have with 80 PCs. But when will the Tr do all these? In Maharashtra it is very difficult to impliment this.
ReplyDeleteടീച്ചര്‍
ReplyDeleteകുട്ടികളുടെ എണ്ണം പൊതു യോഗം പോലെ ഉള്ള ക്ലാസുകളില്‍ ഒന്നും നടക്കില്ല
അവിടെ പ്രായോഗികമല്ല
കേരളത്തിലെയും അതു പോലെ അധ്യാപക വിദ്യാര്‍ഥി അനുപാതം കുറവുള്ള രാജ്യങ്ങളിലെയും സാഹചര്യങ്ങള്‍ പോര്‍ട്ട് ഫോളിയോ അനുവദിക്കും
Exactly sir,but RTE and the CCE willnot leave us.IF we want to make CCE a success ,teacher student ratio should be 1:30. they want only 100% pass...no failour.trs have no job satisfaction.
ReplyDelete