ഞാന്‍ കണ്ടു ബുദ്ധന്റെ കണ്ണില്‍ ഒരു നനവ്.
മുഖ ശാന്തിയില്‍ ദുരിതം മുറിഞ്ഞ പാടുകള്‍.
ദാരിദ്ര്യം നീറ്റിയ ഹൃദയം
ഇന്നും ഇപ്പോഴും അതേ അസ്വസ്ഥത
ഇത് ബോധഗയ. ലോകത്തിനു വെളിച്ചം പകര്‍ന്ന മഹാബോധി.
ഇത് ബീഹാര്‍...
- ?
അവള്‍ തിരി തെളിയിക്കാന്‍ അനുവാദം യാചിച്ചു നിന്നു.
"അഞ്ച് ദീപം.. പത്തു രൂപാ" നേര്‍ത്ത സ്വരം.
എന്റെ നേരെ നാളം നീട്ടി ,ദീപം ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു പകരുമ്പോള്‍ അവളുടെ കണ്ണില്‍ ദുര്‍ബലമായ പ്രകാശം തിരി നീട്ടുന്നുണ്ടായിരുന്നു.
ബോധിവൃക്ഷത്തെ ദീപ നാളം വണങ്ങുമ്പോള്‍ അവള്‍ സ്കൂളില്‍ പോകുന്നുണ്ടോ എന്ന് ആരാണ് ആരാണ് തിരക്കുക
- ?
- ഒപ്പം നടക്കൂ
- ബാല വേലയുടെ നാനാര്‍ഥങ്ങള്‍ .
- പൂജാദ്രവ്യങ്ങള്‍
വില്‍ക്കുന്ന കുരുന്നുകള്‍ .. - കുപ്പിവള ചന്തം അണിയാനല്ല, വിറ്റു പോറ്റാന്‍..ചുമടുമായി മുടന്തും ശൈശവം..
ചാന്തിന്‍ മുമ്പില്‍ മറ്റൊരു ബാല്യം,
ഇതൊന്നുമല്ല ബുദ്ധന്‍ നിസഹായതയുടെ പുലരിയില്‍ കണി കാണുന്നത്....
വക്കു ചളുങ്ങിയ അലൂമിനിയം പാത്രം നീട്ടി ആക്രാന്തത്തോടെ തീര്‍ഥാടകാര്‍ക്ക് പിന്നാലെ കൂടുന്ന അസംഖ്യം കുട്ടികള്‍. മഹാ ഭിക്ഷു ചെറു ഭിക്ഷാടകരെ കണ്ടു മഹാ സങ്കടം ചങ്കില്‍ നിറച്ചു ചുമരുകളില്‍ നിശ്ചലനായോ ?
അതെ ദര്‍ശനത്തിനു ഏപ്പോഴും ആളുണ്ട്.അപ്പോള്‍ അവരുടെ കാരുണ്യം കൈ നീട്ടി വാങ്ങാന്‍ ഇവിടെ നില്കണ്ടേ? സ്കൂള്‍ അതൊരു കേഴ്വി.
- ?
അതാണല്ലോ ബുദ്ധന്‍ പഠിപ്പിച്ചത്.
.അഴുക്കുനീരിന്റെ തീരം .പക്ഷി മൃഗാദികള്‍ക്കൊപ്പം അവരെപ്പോലെ മനുഷ്യ ജന്മങ്ങള്‍.. ചെളിപുരണ്ടു നിറം മങ്ങിയ കുട്ടികള്‍.സ്വന്തമായി സ്വപ്നം പോലും ഇല്ലാത്തവര്‍..കിട്ടിയ പുല്ലും തുണിയും പ്ലാസ്ടിക്കും പിന്നെ പറന്നു പോകാതിരിക്കാന്‍ കണ്ണില്‍ കണ്ടതെല്ലാം ഇതാണ് മേല്‍ക്കൂര..പുല്ലും മണ്ണും കുഴച്ച ചുമരുകള്‍. ഒറ്റമുറി വീടുകള്‍ ..ഓ , ആഗ്രഹങ്ങളാണ് ദുഃഖ കാരണം എന്ന് അങ്ങ് പറഞ്ഞത് ഇവര്‍ക്ക് മഹാ ബോധാമായോ..
- ?
നളന്ദയുടെ പാരമ്പര്യമുള്ള ബീഹാര്‍.
ആറ് സ്കൂളുകളാണ് ഞങ്ങള്‍ സന്ദര്‍ശിച്ചത്..
ചിലയിടത്ത്
ഒരു ക്ലാസില്‍ നൂറു കുട്ടികള്‍..ഇടുങ്ങിയമുറിയില്‍അടുക്കിവെച്ചപോലെ.തറയില്‍.ആവശ്യത്തിനു ക്ലാസ് മുറിയില്ല.മരത്ത്തനലില്‍ ആണ് മറ്റു ക്ലാസുകള്‍ .കുട്ടികള്‍ പ്ലാസ്ടിക്ക് ചാക്കുമായി വരണം .അതാണ് ഇരിപ്പിടം. പല പ്രായക്കാര്‍.പാഠങ്ങള്‍ ..ചുറ്റും ഉള്ള നൂറു കുട്ടികള്‍ ഇനിയും സ്കൂളില്‍ എത്തിയിട്ടില്ല എന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. (സംഖ്യ അതിലും എത്രയോ കൂടുതലാണ്....)ചേര്‍ന്നവരില്‍ തന്നെ കുറെ പേര്‍ വരുന്നില്ല...ഏഴാം ക്ലാസില്‍ കല്യാണം കഴിഞ്ഞ ആറ് പെണ്‍ കുട്ടികള്‍..
മറ്റൊരു സ്കൂളില്‍ ആയിരത്തോളം കുട്ടികള്‍ രജിസ്ടരില്‍.അതില്‍ നാനൂറു പേര് മാത്രം സ്കൂളില്‍.സൌജന്യങ്ങള്‍ ഒന്നും ഗുണഭോക്താവില്‍ എത്തുന്നില്ല..താഴ്ന്ന ജാതിക്കാരുടെ മക്കള്‍..അവര്‍ വന്നില്ലെങ്കില്‍ ആര്‍ക്കാണ് ചേതം
- ?
എസ് എസ് എ അതിന്റെ സന്ധ്യയോടു അടുക്കുമ്പോള്‍ ഇതാണ് ബീഹാര്‍..
വിദ്യാഭ്യാസം കുട്ടിയുടെ അവകാശം
ആ ബില്ലിന്റെ ദയ മാത്രമാണ് ഇനി ആശ്രയം.അതും ഔദ്യോഗിക പരിപാടിയായാല്‍ പതിവ് പോലെ ...
ജനതയെ ആകെ ഉണര്‍ത്തണം .അണി നിരത്തണം. അവകാശം പിടിച്ചു വാങ്ങാന്‍ കരുത്തു പകരണം. ഭാരത ജ്ഞാന്‍ വിജ്ഞാന സമതി അതിനുള്ള പുറപ്പാടിലാണ്.
അതാണ് പ്രത്യാശയുടെ ബുദ്ധപൂര്‍ണിമ
ഭാരതത്തിലെ പല ഭാഗങ്ങളിലായി നിലനില്‍ക്കുന്ന ഇത്തരം ദയനീയകാഴ്ചകള്‍ക്ക് ആരാണ് ഉത്തരവാദി?പദ്ധതി ആസൂത്രണം ചെയ്തവരോ അതോ നടപ്പാക്കുന്നവരോ?
ReplyDelete