Pages

Sunday, September 12, 2010

.എല്ലാ സ്കൂളുകളില്‍ നിന്നും അച്ചടിച്ച പുസ്തകങ്ങള്‍






‍അത്വുജ്വലമായ ഒരു ചടങ്ങ്.സെപ്തംബര്‍ എട്ടിന് തിരുവനന്തപുരം ജില്ലയില്‍ നടന്നു. സ്കൂളുകളില്‍ നിന്നും പ്രസിദ്ധീകരിച്ച ഏഴുനൂറു പുസ്തകങ്ങളുടെ പ്രദര്‍ശനം. എല്ലാ സ്കൂളുകളില്‍ നിന്നും അച്ചടിച്ച പുസ്തകങ്ങള്‍.! അതും ക്ലാസ് വായനയുടെയും പഠന പ്രക്രിയയുടെയും ഉല്പന്നം. പ്രൈമറി ക്ലാസുകളിലെ കുട്ടികളാണ് എഴുത്തുകാര്‍..
ബഹു: വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി ആ പുസ്തക വസന്തം ആസ്വദിക്കുന്ന ചിത്രമാണ് കാണുന്നത്.

മൂന്ന് വര്ഷം മുമ്പ് രണ്ടാം ക്ലാസില്‍ ആരംഭിച്ച വായനാ പരിപാടി- വയമ്പ്. അത് വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ കാട്ടിയ സവിശേഷമായ താല്പര്യം കുട്ടികളെ എഴുത്തുകാരും വായനക്കരുമാക്കി.ഇപ്പോളെല്ലാ ക്ലാസുകളിലും വയമ്പുണ്ട്‌.
വയമ്പ് വിശേഷങ്ങള്‍ -പ്രക്രിയ.
  • ഓരോ കുട്ടിക്കും വായന കാര്‍ഡു.
  • കഥയുടെ കരളിലേക്ക് പിടിച്ചെടുക്കുന്ന അവതരണം.
  • ആദ്യ ഭാഗം /നിര്‍ണായക മുഹൂര്‍ത്തം കഴിഞ്ഞു ബാക്കി എന്തെന്ന് പ്രവച്ചിക്കല്‍
  • സ്വന്തം കഥയാക്കി മാറ്റല്‍(രചന).ഗ്രൂപ്പില്‍ അത് പങ്ക് വക്കല്‍.
  • പൊതു അവതരണം.(വായന)
  • മൂല കഥയുമായി. ഒത്തു നോക്കല്‍.(വായന)
  • ചര്‍ച്ചയും വിശകലനവും.
കൃത്യമായ ദിശാബോധം നല്‍കുന്ന ഹാന്‍ഡ് ബുക്ക്
വിലയിരുത്തല്‍ ഷീറ്റുകള്‍.
ഫീഡ് ബാക്ക് ശേഖരിക്കാന്‍ സംവിധാനം.
ചെയ്തു കാട്ടിയുള്ള അധ്യാപക പരിശീലനം.
തുടര്‍ന്ന് മൂന്നാം ക്ലാസിലേക്ക്.
പ്രക്രിയയിലും വളര്‍ച്ച.പ്രവര്‍ത്തനങ്ങളിലും.
  • വഴികാട്ടി കാര്‍ഡുകള്‍.
  • പുസ്തക കുറിപ്പുകള്‍
  • പുനരാവിഷ്കാരങ്ങള്‍.
  • പുസ്തക പോലീസ്
  • പുസ്തക ക്ളിനിക്.
  • നിലവാരത്തിനനുസരിച്ച പുസ്തകങ്ങള്‍.
  • പുസ്തക രചന.
  • പ്രകാശനം.
  • പ്രാദേശിക എഴുത്തുകാരുടെ വിലയിരുത്തല്‍.
  • അമ്മമാരുടെയും അധ്യാപകരുടെയും ക്ലസ്റര്‍
  • വായനയുമായി ബന്ധപെട്ടുണ്ടായ ഉല്പന്നങ്ങളുടെ പ്രദര്‍ശനം. ബി ആര്‍ സി യില്‍.
  • തനിമയാര്‍ന്ന ഒട്ടേറെ പരിപാടികള്‍..
പലര്‍ക്കും വായന എന്നത് വായനാ വാരം കൊണ്ട് അവസാനിക്കുന്ന ഒരു പ്രവര്‍ത്തനം.
വായന ചില സീസണില്‍ മാത്രം കുറച്ചു കുട്ടികളെ കേന്ദ്രീകരിച്ചു നടപ്പാക്കേണ്ട പരിപാടിയല്ല.
അതൊരു സാംസ്കാരിക ഇടപെടലാണ്.ഒരു കുട്ടിയേയും ഒഴിച്ച് നിറുത്താത്ത ഒന്ന്.നൈരന്തര്യമുള്ളത്.
ഓരോ സ്കൂളിനും അഭിമാനിക്കാവുന്ന പരിപാടി.
തിരുവനന്തപുരത്തെ ജൈവ വായന .വ്യാപിക്കണം അതിനു മുന്‍കൈ എടുക്കാന്‍ എന്നാണു നിങ്ങള്‍ തയ്യാറാവുക.?
( വായനാ വാര്‍ത്ത‍ തുടരും )

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി