ഇതാ കോഴിക്കോട് കൊടല്‍ സ്കൂളില്‍ നിന്നൊരു വളരുന്ന പഠനോപകരണം.രണ്ടാം ക്ലാസിലെ പടര്‍ന്നു പടര്‍ന്നു എന്ന പാഠം.മുന്‍ പാടത്തില്‍ മൂന്ന് ഭാവങ്ങളില്‍ അഭിനയിച്ച അതെ മരമാണ് ഇപ്പോള്‍ പുതിയ റോളില്‍.മത്തന്‍ കൂടി രംഗത്തെത്തിയിരിക്കുന്നു.(മത്തനില വെട്ടാന്‍ ശരിക്കുള്ള മത്തനില തന്നെ ഉപയോഗിച്ചു കട്ട് ഔട്ട് ഉണ്ടാക്കാമല്ലോ.ആര്‍ടിസ്റ്റ് വരണോ?ടി ടി സി കാലത്ത് ഇതൊക്കെ പരിശീലിച്ചതല്ലേ.)
ടീച്ചര്‍ വേര്‍ഷന്‍ മനോഹരമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കുട്ടികള്‍ക്ക് സ്വന്തം എഴുത്തും ഗ്രൂപ്പ് എഴുത്തും ഇതുമായി താരതമ്മ്യം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായകം.
കോഴിക്കോട് DIET ലെ ശ്രി അബ്ദു റഹ്മാന്‍ അയച്ചു തന്നത്.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി