സ്കൂളില്‍ അധികാര വികേന്ദ്രീകരനത്തിന്റെ മാതൃക സൃഷ്ടിക്കുന്ന വിദ്യാലയമാണ് തിരുവനന്ത പുരം ജീല്ലയിലെ അയിലം സര്‍കാര്‍ ഗവ യു പി സ്കൂള്‍.
ഒത്തിരി വിശേഷങ്ങള്‍ പങ്കു വെക്കാനുണ്ട്.ഇപ്പോള്‍ ഒരു കാര്യം മാത്രം.
ശുചിത്വം ഇവിടെ കുട്ടികളുടെ ദൈനം ദിന പാഠം.
കുട്ടികളില്‍ നിന്നും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ മാരെ തെരഞ്ഞെടുത്തിട്ടുണ്ട്.
അവര്‍ മാസം തോറും മാറും.
എന്താണ് ഇവരുടെ ജോലി?
ശുചിത്വത്തിന് ഒന്‍പതു മേഖലകള്‍ നിശ്ചയിച്ചിട്ടുണ്ട്.
ഓരോ ക്ലാസിന്റെ മുമ്പിലും ക്ലിപ്പ് ബോര്‍ഡില്‍ ഒരു ചെക്ക് ലിസ്റ്റും.
ഓരോ ദിവസവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ക്ലാസ് പരിശോധിച്ച് സ്കോര്‍ നല്‍കും.ഒരു മേഖലയ്ക്കു പരമാവധി പത്ത് വരെ നല്‍കാം.വ്യക്തി ശുചിത്വം അതതു ക്ലാസ് അധ്യാപകര്‍ വിലയിരുത്തി സ്കോര്‍ നല്‍കും.
ഓരോ ദിവസവും ക്ലാസിനു കിട്ടിയ സ്കോര്‍ പരസ്യമാണ്.
ഓരോ മാസത്തെയും സ്കോര്‍ പരിഗണിച്ചു ക്ലാസുകള്‍ക്ക് റോളിംഗ് ട്രോഫി നല്‍കും.
വൃത്തി വിളങ്ങാന്‍ കുട്ടികളുടെ മുന്‍കൈ.
അയിലം സ്കൂള്‍ --
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം , സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ നല്‍കിയ അവാര്‍ഡ് , മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ..ഇങ്ങനെ പുരസ്കാരങ്ങളുടെ വലിയൊരു പട്ടിക സ്വന്തമാക്കിയത് വിദ്യാലയത്തെ കുറിച്ചുള്ള പുതിയ സങ്കല്‍പം ഉള്ളത് കൊണ്ടാണ്.
എല്ലാ അധ്യാപകരും കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടിയതും കുട്ടികള്‍ക്ക് വേണ്ടി.(അവരെ പഠിപ്പിക്കാനും അവരുടെ നേട്ടങ്ങള്‍ രേഖപ്പെടുത്താനും സ്കൂള്‍ അനുഭവങ്ങളുടെ ഡോക്കുമെന്റെഷനും.)
കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി ഡിവിഷന്‍ ഫാള്‍ ഇല്ലാത്ത സ്കൂള്‍ എന്നാണു അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്...
കൊച്ചുകൊച്ചു കാര്യങ്ങള്‍. ആര്‍ക്കും ചെയ്യാവുന്നത്. അതാണ് അയിലം മാതൃക.
അവ പിന്നീട് പങ്കു വെക്കാം ....
-----------------
ഇന്നത്തെ ചിത്രം
അയിലം സ്കൂള്‍.
അഭിനന്ദനങ്ങള്‍
ReplyDelete