Pages

Monday, October 11, 2010

പച്ചപ്പന്തലുള്ള വിദ്യാലയം ഹരിതാലയം .

സസ്യ മതില്‍
സ്കൂള്‍ മുറ്റത്ത് സസ്യ മതില്‍ ഉണ്ട്.
അത് ചേതോഹരം.
അതിന്‍ ചുവട്ടിലാണ് പാദ രക്ഷകള്‍ വിശ്രമിക്കുക.
ശുചിത്വമുള്ള സ്കൂള്‍.
അജൈവ മാലിന്യം കൊണ്ടുവരാതിരിക്കാന്‍ കുട്ടികള്‍ ശീലിച്ചിരിക്കുന്നു. ശുചിത്വത്തില്‍ മാഷന്മാര്‍ മാതൃക.







ഇന്നത്തെ അതിഥി
എങ്ങനെയാണ് കുട്ടികള്‍ വായന ഏറ്റെടുക്കുക? ഞാന്‍ ചോദിച്ചു..
അവരെ വായനയിലേക്ക് ക്ഷണിക്കണം.പുസ്തകം പരിചയപ്പെടുത്തണം. പരിചയപ്പെടുത്തല്‍ പ്രചോദിപ്പിക്കാന്‍ കഴിയണം.അതൊരു വലിയ ദൌത്യമാണ്-വായനയില്‍ ആവേശം കൊള്ളിക്കുക.
ഇവിടെ ഓരോ ക്ലാസിലുംഎല്ലാ വ്യാഴാഴ്ചയും ഇന്നത്തെ അതിഥി വരും.അതൊരു പുസ്തകമാണ്.അധ്യാപകര്‍ തെരഞ്ഞെടുത്തത്.
മുന്‍കൂട്ടി വായിച്ചു മര്‍മം കണ്ടെത്തിയത് .(അധ്യാപകരും വായനക്കാര്‍..)
.പുസ്തകത്തെ പല രീതിയില്‍ പരിചയപ്പെടുത്തും.
കുട്ടികള്‍ അത് വായിക്കാന്‍ ഉത്സാഹം കാട്ടും.
എല്ലാവര്ക്കും എല്ലാ ആഴ്ചയിലും ഓരോ പുസ്തകം കിട്ടും.
ഒന്നിലും രണ്ടിലും ഉള്‍പ്പടെ.
കേറ്ററിംഗ് പപ്പേര്‍ ബോര്‍ഡു
ബ്രൌണ്‍ നിറമുള്ളകേറ്ററിംഗ് പപ്പേര്‍ കൊണ്ട് കുട്ടികള്‍ക്ക് എഴുതാന്‍ ബോര്‍ഡു നിര്‍മിച്ചപ്പോള്‍ ക്ലാസില്‍ ഒന്നിലധികം ബോര്‍ഡുകളായി.
.ഇതാണ് നരവൂര്‍ സൌത്ത് സ്കൂളിന്റെ അന്വേഷണ രീതി.
തൊട്ടതെല്ലാം പൊന്നാക്കും പോലെ.





ഞാന്‍ ആരാകും..
കുട്ടികള്‍ ഭാവിയില്‍ ആരാകാന്‍ ആഗ്രഹിക്കുന്നു.
അതും ഒരു ചാര്‍ട്ടില്‍.
അവരെ നിരന്തരംപ്രചോദിപ്പിക്കാന്‍ ക്ലാസില്‍..‍..

സി ഡി ലൈബ്രറി
കണ്ടോ ആ ക്രമീകരണം?
അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സഹായകം.
പുസ്തകങ്ങളും ഇങ്ങനെ ക്രമീകരിക്കാം .


ഇതൊന്നും വലിയ കാര്യമല്ല.കൊച്ചു കാര്യങ്ങള്‍.അവയുടെ വലുപ്പം ചെറുതല്ല താനും.
naravoorsouthlpschool@gmail.com
.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി