Pages

Sunday, October 10, 2010

പച്ച പന്തല്‍.

സ്കൂള്‍ മുറ്റത്തൊരു പച്ച പന്തല്‍,നിത്യ ഹരിതം.നിബിഡം.ആ വള്ളി ചാര്‍ത്തിന്‍ കീഴില്‍ കുളിര്‍മയുള്ള അസംബ്ലി.കുരുന്നുകള്‍ വെയിലേറ്റു വാടരുത്.തളര്‍ന്നു മയങ്ങി വീഴരുത് അതിനാണ് ഈ പച്ച പന്തല്‍.
ഋതു മാറുമ്പോള്‍ ഇത് പൂപന്തലായി മാറും...
തണല്‍ പാകിയ മുറ്റം..മനസ്സിന്റെ ഉള്ളറകളിലേക്ക് തൊട്ടു വിളിക്കുന്ന കാഴ്ച്ചയുടെ ശാന്തി.
കുട്ടിക്കൂട്ടങ്ങള്‍ക്ക് മണല്‍ വിരിച്ച തണല്‍ വിരിച്ച മുറ്റത്ത്‌ കളിക്കാം. മാഷോടൊപ്പം പഠിക്കാം.
നരവൂര്‍ സൌത്ത് എല്‍ പി സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ചിന്തിക്കുന്നു. ഈ ആശയം ഉദിച്ചപ്പോള്‍ മറ്റു പല കാര്യങ്ങളില്‍ ചെയ്തത് പോലെ സമൂഹത്തില്‍ നിന്നും വിഭവങ്ങള്‍ കണ്ടെത്താന്‍ തീരുമാനിച്ചു.
കേബിള്‍ വന്നപ്പോള്‍ ടി വി യുടെ ആന്റിന കമ്പികള്‍ വെറുതെ വീടുകളില്‍ ഇരിക്കുന്നു.ആ സാധ്യത അവതരിപ്പിച്ചു. പി ടി എ അത് സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തു.എളുപ്പമായി.അങ്ങനെ മുറ്റത്തു തൂണായി.പിന്നെ ചെടി നട്ടു നനച്ചു വളര്‍ത്താന്‍ കുട്ടികളും.പച്ചപ്പന്തല്‍ എല്ലാവര്ക്കും സ്വന്തം.




ഈസ്കൂള്‍ ഒട്ടേറെ കാര്യങ്ങളില്‍ മാതൃക .
നോക്കൂ ക്ലാസ് മുഴുവന്‍ തോരണ മാല.
കാറ്റ് പതിയെ പാട്ട് പാടുന്നത് ക്ലാസില്‍ ഹൃദ്യാനുഭവം.
ക്ലാസ് ആകര്‍ഷകമാകണം.എന്നും.(വാര്‍ഷികം വരുമ്പോള്‍ മാത്രം പോരാ..)



മറ്റൊരു ചിത്രം കണ്ടല്ലോ.കുടയും മറ്റും തൂക്കിയിട്ടിരിക്കുന്നത്. കടലാസ് കൊക്കുകളെ ഉണ്ടാക്കി അലങ്കരിചിരിക്കുന്നത്.
ലളിതം.
വേറിട്ട ചിന്ത .
സര്‍ഗാത്മകതയുടെ സാന്നിധ്യം.
നിങ്ങളുടെ സ്കൂളുകള്‍ എങ്ങനെ?

നരവൂര്‍ സ്കൂള്‍ വിശേഷങ്ങള്‍ തുടരും.

1 comment:

  1. 1996 ഞാന് ജനകീയാസൂത്രണത്തിന്‍റെ പ്രവര്‍ത്തകനായിരുന്ന കാലത്ത് ഞാന്‍ നരവൂര്‍ സ്കൂളില്‍ പോയിരുന്നു.അന്ന് കാലിത്തൊഴുത്തിന്‍റെ വൃത്തി പോലുമില്ലായിരുന്ന സ്കൂളായിരുന്നു അത്. പിന്നീട് ക്ലാസ്സുകള്‍ക്ക് മറ വന്നു.നിലം സിമന്‍റിട്ടു.ടോയ്റ്റ് വന്നു.ജനകീയ ഇടപെടല്‍ വന്നു.പരിഷത്ത് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ ഹെഡ്മാസ്റ്ററായി വന്നു.ഈ മാറ്റങ്ങള്‍ക്ക് നന്ദി പറയേണ്ടത് ജനകീയാസൂത്രണത്തിന്, നാട്ടിലെ ജനങ്ങളോട്, പരിഷത്തിനോട്.ഇത് നരവൂര്‍ സ്കൂളിന്‍റെ മാത്രം കാര്യമല്ല ഏറിയും കുറഞ്ഞും കേറളത്തിലെ ഇത്തരത്തിലുള്ള പല വിദ്യാലങ്ങളും.
    തങ്കച്ചന്‍

    ReplyDelete

പ്രതികരിച്ചതിനു നന്ദി