Pages

Sunday, October 17, 2010

കടലിന്റെ മക്കളും മികവിന്റെ പാതയില്‍

സുമ ടീച്ചറും കുട്ടികളും ആലോചിച്ചു ...''.
ഇന്ത്യ എന്‍റെ രാജ്യം എന്ന പാഠവുമായി ബന്ധപ്പെട്ട് ഈ മരത്തെ എങ്ങനെ പ്രയോജനപ്പെടുത്താം?
ആദ്യം ഇന്ത്യയുടെ പടം മരത്തില്‍ വെക്കാം ''ജനിഷ പറഞ്ഞു ..ശരി ,ഇനിയോ?''ചെറു ശാഖകളെ സംസ്ഥാനങ്ങള്‍ ആക്കാം ''കൃപയുടെ നിര്‍ദേശം .''ഇലകളില്‍ അതതു സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളും ഭാഷകളും ആവാം ''സജിനയുടെ വക! ..
.സംസ്ഥാനങ്ങള്‍ ഏതൊക്കെ?ക്രമീകരണം എങ്ങനെ?വേറെ എന്തൊക്കെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താം?ചര്‍ച്ച സജീവമായി ....

ഓരോ ഗ്രൂപ്പും മുമ്പ് കണ്ടെത്തിയ സംസ്ഥാനങ്ങളുടെ കൂട്ടങ്ങള്‍
(തെക്കന്‍ വടക്കന്‍,വടക്കുകിഴക്കന്‍......)തെരഞ്ഞെടുത്തു .

ചാര്‍ട്ടും ഭൂപടവും നോക്കി തലസ്ഥാനം ,ഭാഷ ഇവയും കണ്ടെത്തി.
കടലാസ് മുറിച്ച് ഇലകളും
വള്ളികളും ഉണ്ടാക്കി ,എഴുത്തും തുടങ്ങി.
''ഇനി ക്രമീകരിക്കാം'' ടീച്ചര്‍ പറഞ്ഞു .സംസ്ഥാനങ്ങള്‍ക്കൊപ്പം
മരത്തിലെ വള്ളികളായി കേന്ദ്രഭരണ പ്രദേശങ്ങളും പ്രത്യക്ഷപ്പെട്ടു!അങ്ങനെ നാലാംതരത്തിലെ പരിസര പഠനത്തില്‍ എല്ലാവരുടെയും പങ്കാളിത്തത്തോടെ പഠനോപകരണം വളര്‍ന്നു ,പടര്‍ന്നു പന്തലിച്ചു ..ഒപ്പം പുതിയൊരു പേരും ''ഭാരത വൃക്ഷം ''
------------------------------------------
തീരവാണി ബ്ലോഗില്‍ നിന്നും


  • ഗ്രാഫില്‍ രേഖപ്പെടുത്തും പോലെ ഇടതു വശത്തുള്ള സൂചനകള്‍ ..ഏതു വിഷയത്തിനും ഏതു ക്ലാസിലും വഴങ്ങും വളരുന്ന പഠനോപകരണം ദൃശ്യാനുഭവം ശക്തമാക്കുന്നു. പങ്കാളിത്ത പഠനത്തിനു പുതുമാനം നല്‍കുന്നു. കലാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നു...
  • സ്കൂള്‍ ബ്ലോഗുകള്‍ എങ്ങനെ അനുഭവപങ്കുവെക്കലിന്‍ ഉദാഹരണം ആകും എന്നാണു തീരവാണി തെളിയിക്കുന്നത്. പല സ്കൂളുകാരും ക്ലാസിനു അകത്തേക്ക് ബ്ലോഗ്‌ വാര്‍ത്തകള്‍ കൊണ്ടുപോകില്ല. ദിനാച്ചരണങ്ങളും മറ്റുമായി ഒതുങ്ങും.
  • തീരവാണി (ബേക്കല്‍ ഫിഷറീസ് എല്‍ പി എസ്) വഴിമാറി ചിന്തിക്കുന്നോരാണ്.
  • പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് ഒപ്പം നില്‍ക്കുന്നൊരാണ് ..കടലിന്റെ മക്കളും മികവിന്റെ പാതയില്‍എന്നാണല്ലോ അവരുടെ മുദ്രാവാക്യം .
  • അത് കൊണ്ടാണല്ലോ ഞാന്‍ ഈസ്കൂളിനെ പത്തനംതിട്ടയിലെ 52 പ്രഥമ അധ്യാപകരെ പരിചയപ്പെടുത്തിയത്. എസ് ആര്‍ ജിയില്‍ ചര്‍ച്ചയ്ക്കു നല്‍കിയത്.
  • ബി ആര്‍ സി ട്രെയിനര്‍ മാര്‍ക്കും ആവേശം .ഇതുപോലെ ആകണം ഞങ്ങള്‍ക്ക് ചുമതലയുള്ള സ്കൂളുകളും എന്നു അവരും ആഗ്രഹിച്ചു പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നു..
  • (പവര്‍ പോയന്റ് പ്രസന്റേഷന്‍ ആവശ്യമുള്ളവര്‍ വിലാസം തന്നാല്‍ അയച്ചു തരാം )
  • ക്ലസ്ടര്‍ ട്രെയിനിങ്ങില്‍ ഇത്തരം അനുഭവങ്ങളാണ് പരസ്പരം ഊര്‍ജം പകരേണ്ടതും .
  • അധ്യാപക സുഹൃത്തുക്കളെ, ടീച്ചിംഗ് മാന്വലിന്റെ പ്രതികരണ പേജു തീരവാണി കുറിക്കുമ്പോലെ( ഇങ്ങനെയുള്ള സര്‍ഗാത്മക ഡയറി പോലെ) ആയാലോ. വരണ്ട എഴുത്ത് എന്തിനാ. ആത്മാംശം തുളുമ്പുന്ന വാക്കുകള്‍ നമ്മള്‍ക്കുണ്ടല്ലോ.

3 comments:

  1. congrats! pls send me the PPT.
    N ABDURAHIMAN. DIET KOZHIKODE.
    narcdy@gmail.com

    ReplyDelete
  2. ആശംസകള്‍
    പ്രസന്‍റേഷന്‍ എനിക്കുകൂടി ദയവായി അയയ്ക്കൂ
    russelgnath@gmail.com

    ReplyDelete
  3. ബ്ലോഗ് നന്നായിരിക്കുന്നു. ആശംസകൾ

    ReplyDelete

പ്രതികരിച്ചതിനു നന്ദി