കണ്ണവം വനത്തിന്റെ തണലിലാണ് പെരുവ യു പി സ്കൂള്‍
എന്‍പത്തിയഞ്ചു ശതമാനം കുറിച്യര്‍ അധിവസിക്കുന്ന പ്രദേശം.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ മക്കള്‍
തുടക്കത്തില്‍ വലിയ പ്രശ്നമായിരുന്നു.വര്‍ത്തമാനം പറയാന്‍ സങ്കോചം ഉള്ളവര്‍ ഏറെ.
2005 ലെ അവധിക്കാലത്ത് ക്യാമ്പ് നടത്തി. ഒരു പരീക്ഷണം. വന്‍ വിജയം. കുട്ടികളുടെ മനസ്സില്‍ സ്കൂളും മാഷും..കുട്ടികള്‍ക്ക് താല്പര്യം കൂടി.
അവരുടെ സംസ്കാരത്തെ ആണ് ബോധന മാധ്യമം ആക്കിയത്. പാട്ടും കലാപരിപാടിയും നൃത്തവും നിര്‍മാണവും..അഭിനയത്തിന്റെ സാധ്യതയും പ്രയോഗിച്ചു.
ഇപ്പോള്‍ ഈ സ്കൂള്‍ മികച്ച സ്കൂളുകളില്‍ ഒന്നാണ്.
ഞാന്‍ ചെല്ലുമ്പോള്‍ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ കുട്ടികള്‍ പ്ലാസ്മ സ്ക്രീനില്‍ നോക്കി കുറിക്കുന്നു. പൊറ്റെക്കാടിന്റെ ജീവചരിത്രം കമ്പ്യൂട്ടര്‍ ഉപയോഗിച്ചു പഠിക്കുകയാണ്.
ക്ലാസില്‍ വൈറ്റ് ബോര്‍ഡും ബ്ലാക്ക് ബോര്‍ഡും ഉണ്ട്. ഫാനും ലൈറ്റും ടൈല്‍സ് പാകിയ തറയും എല്ലാ സൌകര്യങ്ങളും കാടിന്റെ നാടിന്റെ പുന്നാര മക്കള്‍ക്ക് .
കുട്ടികളുടെ എല്ലാ വിധ ശേഷികളും വികസിപ്പിക്കാന്‍ നിതാന്ത ജാഗ്രത.
ഒന്നര മണിക്കൂര്‍ നടന്നു വരുന്ന കുട്ടികളുണ്ട്. അവര്‍ വന്നാല്‍ മികച്ച പഠനം കിട്ടണം.അതിനാണ് അധ്യാപകര്‍ ശ്രമിക്കുന്നത്.
സ്കൂള്‍ മ്യൂസിയം ഞാന്‍ കണ്ടു. കൂട്ടായ്മയുടെ
അടയാളം
ആര്‍ക്കൊപ്പമാണ് സമൂഹവും അധ്യാപകരും നില്‍ക്കേണ്ടത്?
എന്ന ചോദ്യം ഞാന്‍ വീണ്ടും ചോദിക്കുന്നു. ഇംഗ്ലീഷ് മീഡിയം സമാന്തര ഡിവിഷന്‍ ആരഭിച്ചു അവരെ മാത്രം ശ്രദ്ധിക്കുന്ന, കൂടുതല്‍ പരിഗണന നല്‍കുന്ന , (മലയാളം മീഡിയം പിള്ളേരാ പഠിക്കില്ല എന്ന് കോട്ടയത്തും കണ്ണൂരും തിരുവനന്തപുരത്തും അധ്യാപകര്‍ പറയുന്നത് ഞാന്‍ കേട്ടു ഞെട്ടി) ഇംഗ്ലീഷ് സമാന്തരത്ത്തിനു പ്രത്യേക സൗകര്യം ഒരുക്കുന്ന,സാമ്പത്തികമായ വിവേചനത്തിന്റെ വിത്തുകള്‍ പാകുന്ന ഒട്ടേറെ പൊതു വിദ്യാലയങ്ങള്‍ക്കിടയില്‍ കണ്ണവം സ്കൂള്‍ തല ഉയര്‍ത്തി നില്‍ക്കും.
അവര്‍ കാടിന്റെ മക്കള്‍ക്കൊപ്പം.

സര്‍ എനിക്ക് ഇതൊക്കെ കണ്ടിട്ട് അത്ഭുതം തോന്നുന്നു അഭിമാനവും ,നമ്മുടെ നാടിനെ ഓര്‍ത്ത് ,നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ പുരോഗതി ഓര്‍ത്ത് .
ReplyDelete