ബ്ലോഗില്‍ ഇന്നലെ ഒരു സ്റാഫ് റൂം കണ്ടു . വരൂ
ഇനി തൃശൂര്‍ കോടാലി സര്‍ക്കാര്‍ വിദ്യാലയത്തിലെ സ്റ്റാഫ് റൂം കൂടി കാണാം.
പ്രഥമ അധ്യാപകന്റെ റൂം നോക്കൂ..
പൊതു വിദ്യാലയ സങ്കല്‍പം മാറുകയാണ്.( വരുന്ന ആഴ്ചയില്‍ മാറ്റത്തിന്റെ പുതിയ ദൃശ്യങ്ങള്‍ ചൂണ്ടു വിരലില്‍ ഉണ്ടാവും.)
അടുക്കും ചിട്ടയും ആകര്‍ഷകത്വവും
ചില സ്കൂളുകളില്‍ ചെന്നാല്‍ പഴയതും ആവശ്യമില്ലാത്തതുമായ ചോദ്യ കടലാസുകളും ബുക്കുകളും മാസികകളും കലണ്ടറുകളും പിന്നെ പേരില്ലാത്ത നാളില്ലാത്ത കുറെ കടലാസുകളും പൊടി പിടിച്ചു നിറം മങ്ങി സ്റാഫ് റൂമിന് അലങ്കാരമായി അവിടുത്തെ സ്കൂള്‍ ബോധത്തെ വെളിവാക്കി അങ്ങനെ..
ഓക്കെ മാറണം.പല ഇടത്തും ഷെല്‍ഫുകള്‍ ഹാ കഷ്ടം എന്നേ പറയേണ്ടു.
കൊടകര ബി ആര്‍ സി യുടെ ഷെല്‍ഫ് നോക്കൂ.
മനോഹരം. ഇത് പോലെ ഒരു കര്‍ട്ടന്‍ ഇടാന്‍ എന്താ മറ്റുള്ളവര്‍ക്കും പറ്റില്ലേ?
സ്കൂളില്‍ കയറുമ്പോള്‍ തമ്മെ തോന്നണം ഇത് എല്ലാ കാര്യങ്ങളിലും ശ്രദ്ധയുള്ള ഒരു സ്ഥാപനമാണെന്നു.
നിങ്ങളുടെ സ്കൂള്‍ എങ്ങനെ?
സ്വയം വിലയിരുത്താന്‍ കുട്ടികളെ പഠിപ്പിക്കുന്ന നമ്മള്‍ക്കും ആവാം അത്.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി