Pages

Saturday, October 23, 2010

തെറ്റിയോടിയ സെക്കന്റ് സൂചി


ഞാന്‍ പഠിപ്പിന്റെ ഒന്നാം തരത്തിലേക്ക് വളര്‍ന്നു. മുട്ടോളമെത്തുന്ന കുപ്പായമിട്ട് പള്ളിക്കൂടത്തിലേക്ക് കന്നി ദിവസം അപ്പൂ പ്പനോടോത്ത് യാത്ര. ടീച്ചറാണ് രസം കണ്ടു പിടിച്ചത്. എനിക്ക് ട്രൌസര്‍ ഇല്ലായിരുന്നു.

അപ്പൂപ്പനും അമ്മാവനും എന്റെ പ്രിയപ്പെട്ട ഹോബികള്‍ കണ്ടു പിടിച്ചു. പൂമുഖത്തെ മരത്തൂണില്‍ എന്നെ കെട്ടിയിട്ടു. കണ്ണില്‍ കാ‍ന്താരി പുരട്ടി. ചൂരലോടിഞ്ഞപ്പോള്‍ ചൂലായി ആയുധം. ഇതു നിരന്തരം തുടര്‍ന്നു.
ചന്തിയിലെ ചൂരല്‍ പാടില്‍ ചോര പൊടിഞ്ഞു. ഒരു ദിവസം പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മ അരുതെന്ന് വിലക്കി. എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാകില്ല എന്ന് തന്നെ ആയിരുന്നു എന്റെ ഭാവം.

കാര്യദര്ശിയായി എന്നെ തെരഞ്ഞെടുത്ത ദിവസം കൂട്ടുകാര്‍ എന്നെ തോളിലേറ്റി ആഹ്ലാദാരവത്തോടെ വീട്ടിലേക്കു കൊണ്ടുപോയി . വീട്ടു മുറ്റത്തെ കാഴ്ച കണ്ടു ചങ്ക് പൊട്ടി.ആശുപത്രിയില്‍ നിന്നു ആംബുലന്‍സില്‍ പായയില്‍ പൊതിഞ്ഞു കൊണ്ട് വന്ന അമ്മയുടെ ശവം. അമ്മയുടെ വയറ്റില്‍ ചത്തു പോയ ഒരു കൊച്ചു കുരുന്നിന്റെ ഭ്രൂനമുണ്ടായിരുന്നു വത്രേ.

ഞാന്‍ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ പത്താം തരക്കാര്‍ക്ക് ട്യൂഷന്‍ കൊടുത്തു. പഠിക്കുമ്പോള്‍ കോടതി കയറി.

കഴിഞ്ഞ ദീപാവലിക്ക് എന്റെ ബെര്‍ത്ത്‌ ഡേ ആയിരുന്നു. അന്ന് ഞാന്‍ പട്ടിണി ആയിരുന്നു. എനിക്ക് വീണു കിട്ടുന്ന ദുഖങ്ങളാണ് എന്റെ വരികള്‍.

ഞാന്‍ എത്രയോ തവണ മരണത്തെ കണ്ടിരിക്കുന്നു.ഞാന്‍ സ്പര്‍ശിച്ചിട്ടുണ്ട് മരണത്തെ.
ദയ ,ക്രോധം, സ്നേഹത്തിന്റെ കണ്ണുനീര്‍ നിറച്ച ഒരു ചില്ല് പാത്രം വീണുടയുന്ന ശബ്ദം എല്ലാമറിയാന്‍ ,സുഹൃത്തേ എന്റെ കവിതകളിലേക്ക്‌ വരിക.

ഗധവും അഗാധവുമായ വഴികളിലൂടെ വന്നെ ഒറ്റയാനായി ഞാന്‍ നിലവിളിക്കുന്നു. രുചി ഭേദമനുസരിച്ച് ഈ ചില്ല് പാത്രത്തില്‍ നിന്നു ഓരോ കവിളെടുക്കുക രക്തം, കണ്ണുനീര്‍, ദ്രവ രൂപമായ അമ്ലം..

എ അയ്യപ്പന്‍റെ ഓര്‍മകളില്‍ നിന്നും
(തെറ്റിയോടുന്ന സെക്കന്റ് സൂചി )



2 comments:

  1. മുകളിലേക്കുള്ള ചവിട്ടു പടികള്‍ കണ്ടിട്ടും കയറാതെ പോന്നവനാണ് താനെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ കവി. അന്നത്തെ കാര്യം കഴിഞ്ഞിട്ടു മതി നാളെയെക്കുറിച്ചുള്ള ചിന്തകള്‍ എന്നു വിശ്വസിച്ചിരുന്ന കവി.

    അനാഥനായിട്ടും സനാഥനായി ജീവിച്ചവനെന്നോ സനാഥനായിട്ടും അനാഥനായി ജീവിച്ചവനെന്നോ നമുക്കദ്ദേഹത്തെക്കുറിച്ച് പറയാം.

    കവി അയ്യപ്പന്റെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം നമുക്ക്

    ReplyDelete
  2. വേറിട്ട്‌ നടന്ന കവി അയ്യപ്പന് ആദരാഞ്ജലികള്‍!

    ReplyDelete

പ്രതികരിച്ചതിനു നന്ദി