ജനാധിപത്യ പ്രക്രിയയില്‍ നാം ആരുടെ പക്ഷം നില്‍ക്കണം.
സ്വന്തം മതം,ജാതി ഇവയാണോ പരിഗണന ?
അതോ മാനവികതയോ?
ജാതി മത ചിന്തകള്‍ക്കപ്പുറം ദുരിതം അനുഭവിക്കുന്നവരുടെ വേദനയ്ക്ക് വോട്ട് ചെയ്യാന്‍ ഇളം തലമുറ തയ്യാറായി.കാഞ്ഞിരപ്പോയില്‍ യു പി സ്കൂളിലെ കുട്ടികള്‍ എന്‍ഡോ സള്‍ഫാന് എതിരെ വോട്ട് ചെയ്തു. സ്കൂളിലെ മൊത്തം വോട്ടും അനീതിക്കെതിരായി പോള്‍ ചെയ്യപ്പെട്ടു.
ഇതിനായി പ്രത്യേക ബൂത്ത് ഒരുക്കിയിരുന്നു..
എന്‍ഡോ സള്‍ഫാന്‍ വിതച്ച കെടുതികളുടെ സാക്ഷികളാണ് ഈ സ്കൂളിലെ കുട്ടികള്‍.
കാസര്‍ഗോഡ്ജില്ലയില്‍ എന്നല്ല ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിവാദ വിഷയത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പം എന്ന ചോദ്യം ഈ കുട്ടികള്‍ ഉന്നയിക്കുന്നു.
കാലത്തിന്റെ ഇത്തരം ചോദ്യം തെരഞ്ഞെടുപ്പില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്ത അവസരത്തില്‍..
കാഞ്ഞരപ്പോയില്‍ സ്കൂളിനെ ഇതിനു മുമ്പും ഈ ബ്ലോഗ് ആദരിച്ചതാണ് .
ചൂണ്ടു വിരലിന്‍ നൂറാം ലക്കം- കാഞ്ഞിരപ്പോയില്‍ വിശേഷങ്ങള്‍ക്ക്
ആരാണ് പ്രഥമ അദ്ധ്യാപകന്‍?
കൊടക്കാട് നാരായണന്‍ മാഷ്.
ഓരോ വര്‍ഷവും ഓരോ സ്കൂളിലേക്ക് .അവിടുത്തെ സമൂഹം മുഴുവന്‍ പിന്നെ സ്ക്കൂള്‍ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യുകയായി. ബാര, മുഴക്കോം,കൂട്ടക്കാനി സ്കൂളുകള്‍ ശ്രദ്ധിക്കപ്പെടുന്നത് മാഷ് അവിടെ ചരിത്രം തിരുത്തി എഴുതിയത് കൊണ്ടാണ്.
ഈ വര്ഷം കാഞ്ഞിരപ്പോയില്‍ സ്കൂളില്‍ അവധിക്കാലത്താണ് ചാര്‍ജ് എടുത്തത്.
ഉടന്‍ കുട്ടികളുടെ അവധിക്കാല കൂട്ടം സ്കൂളില്‍ .
ഇരുപതു കുട്ടികള്‍ വീതമുള്ള ക്ലസ്ടര്‍ വീടുകളിലേക്ക് മാഷ് യാത്ര നടത്തി.എല്ലാ വീടുകളും കയറി ഇറങ്ങി.എല്ലാ രക്ഷിതാക്കളെയും കണ്ടു.സൌഹ്രദം സ്ഥാപിച്ചു.നല്ല സ്കൂളില്‍ നിന്നും കിട്ടേണ്ടതെല്ലാം വാഗ്ദാനം ചെയ്തു.
നാട്ടില്‍ ഇളക്കം. സ്കൂള്‍ നാട്ടുകാരുടെതായി.രണ്ട് ഡിവിഷന്‍ കൂടി.
ജനപക്ഷത്ത് നിന്നു കൊണ്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ .
കുട്ടികള്‍ വലിയ കാര്യങ്ങളില്‍ ഇടപെട്ടു പഠിക്കുന്നു. അസാധ്യമെന്നു തോന്നുന്നതെല്ലാം ഇവടെ സാധ്യം.
കൂട്ടക്കാനി സ്കൂളില്‍ നാരായണന്‍ മാഷ് എച് എം ആയിരുന്നപ്പോള്‍ ഞാനും ആനന്ദന്‍ മാഷും അവിടെ പോയി സംഘാടന മികവു കണ്ടതാണ്. കേരളത്തില്‍ മികവു സെമിനാര്‍ നടത്താന്‍ ആദ്യ ചിന്ത ഉണ്ടാവുന്നത് കൂട്ടക്കാനി കൂട്ടായ്മയുടെ അനുഭവത്തില്‍ നിന്നുമാണ് .
പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ മുന്നില്‍ വഴി തെളിയിച്ചു കൊടക്കാട് നാരായണന്‍ മാഷ്

നൂറിന്റെ നിറവിലത്തിയ'ചൂണ്ടുവിരലിന് " ഹൃദയം നിറഞ്ഞ ആശംസകള്‍
ReplyDeleteനൂറിന്റെ നെറുകയില്‍ ചൂണ്ടുവിരല്‍ ! നൂറാമത് ലക്കം നാരായണന്‍ മാഷിനു സമര്‍പ്പിച്ചത് എന്ത്കൊണ്ടും അനുയോജ്യമായി. എല്ലാ ആശംസകളും..
ReplyDelete