Pages

Monday, November 1, 2010

ഗണിത ജാലകം

കൊല്ലം ജില്ലയിലെ കുണ്ടറ കെ ജി വി സര്‍ക്കാര്‍ യു പി സ്കൂള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
ചില വിശേഷ കാര്യങ്ങള്‍ അവര്‍ക്ക് പറയാനുണ്ട്.
കാട്ടിത്തരാനുണ്ട്.
അത് ഓരോന്നായി ചൂണ്ടു വിരലില്‍ ...ആദ്യം ഗണിത ജാലകം
കടലില്‍ വല വീശുന്നോര്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് സ്കൂളില്‍ എന്ത് കാര്യം?
ഇതാ നോക്കൂ വല പൊങ്ങി കിടക്കാന്‍ ഉപയോഗിക്കുന്ന ചെറു വൃത്തഡിസ്ക് (പൊങ്ങു എന്നാണു പ്രാദേശിക നാമം എന്നു സ്കൂളിലെ അജയന്‍ മാഷ്‌ പറഞ്ഞു ) ക്ലാസില്‍ കണക്കു പഠിക്കാന്‍ ...
  • വില കുറവാണ്.
  • കൂടുതല്‍ കാലം ഉപയോഗിക്കാം
  • ആകര്‍ഷകം.
  • എല്ലാ ക്ലാസ് ജനാലകളും ഇങ്ങനെ.
ഓര്‍മയുണ്ടാവും ചൂണ്ടു വിരല്‍ വളയിട്ട ജനലഴികള്‍ പരിചയപ്പെടുത്തിയത്.(അത് വീണ്ടും കാണാന്‍ പഴയ പോസ്റ്റുകള്‍ നോക്കുക.(8-9-2010)
അതിന്റെ വികസിത രൂപം.ക്ലാസിനകവും ഒന്ന് കാണേണ്ടത് തന്നെ.അത് നാളെ

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി