Pages

Friday, November 5, 2010

വാര്‍ത്തകള്‍ വായിക്കാനും പാവ നാടകം നടത്താനും

ഭാഷാ ക്ലാസുകളില്‍ പലവിധ ആവിഷ്കാരങ്ങള്‍ നടത്താനാണ് ഇത്തവണ നാം അവധിക്കാലത്ത്‌ തീരുമാനിച്ചത്. ഭാഷാ പഠനം കൂടുതല്‍ സജീവമാക്കാന്‍ സ്കൂളുകള്‍ മുന്നോട്ടു വന്നു.

നാടകം, പാവനാടകം, മുഖം മൂടി വെച്ചുള്ള നാടകം,വാര്‍ത്ത വായന.ടി വി പരിപാടികള്‍..
ചൂണ്ടു വിരല്‍ ചില ക്ലാസനുഭവങ്ങള്‍ ഈ വിഭാഗത്തിലുള്ളത് പങ്കിട്ടിരുന്നു.

കുണ്ടറ കെ ജി വി സര്‍ക്കാര്‍യു പി സ്കൂള്‍-
ഇവിടെ ക്ലാസില്‍ വാര്‍ത്തകള്‍ വായിക്കാനും പാവ നാടകം നടത്താനും കുട്ടികള്‍ക്ക് വര്‍ണപ്പെട്ടി.
തുണി(നെറ്റ്) കൊണ്ടാണ് നിര്‍മിതി. ഭാരം കുറവ്. കുട്ടികളുടെ ഉയരം പരിഗണിച്ചു ഉണ്ടാക്കിയത്.
വാര്‍ത്താ അവതാരകര്‍ അതില്‍ കയറിയാല്‍ പിന്നെ മട്ടും ഭാവോം മാറും ശരിക്കും ടി വി വാര്‍ത്ത..
മൂന്നാം ക്ലാസിലും നാലിലും ഉണ്ട് വര്‍ണപ്പെട്ടി..
പാവ നാടകം ഒന്നിലും രണ്ടിലും നടത്താന്‍ നേരം ഈ വര്‍ണപ്പെട്ടി അങ്ങോട്ട്‌ പുറപ്പെടും.
.ഘോഷ യാത്ര തന്നെ.


ആ കതകു കൂടി ശ്രദ്ധിച്ചോളൂ ..

ഇത് കുണ്ടറ വിളംബരത്തിന്‍ നാട്. വിശേഷങ്ങള്‍ തുടരും.--------------------------------------------------------------------------------------------
ഇന്നത്തെ ചിത്രം
-നാടകത്തിനു പാള മുഖംമൂടി.
ചെലവു കുറവ്.നിര്‍മിതി എളുപ്പം.മറ്റു ജീവികളും വഴങ്ങും.മറു വശത്ത് കോട്ടന്‍ തുണി ഫെവിക്കോള്‍ വച്ചു ഒട്ടിച്ചാല്‍ ചുരുളാതെ കൂടുതല്‍ കാലം നില്‍ക്കും.നിറം നല്‍കാനും കഴിയും -(മൂക്കുതല സ്കൂള്‍ ഇടപ്പാള്‍)

1 comment:

  1. കുണ്ടറ കെ ജി വി സര്‍ക്കാര്‍യു പി സ്കൂള്‍ നടത്തുന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ അനുകരണിയം.അഭിനന്ദനങ്ങള്‍

    ReplyDelete

പ്രതികരിച്ചതിനു നന്ദി