ക്ലാസില്‍ കച്ചവടം.സാധനം വാങ്ങാം. വില്‍ക്കാം.
ബില്ല് തരും .കടം പറയരുത്.പണം എണ്ണി കൊടുക്കണം.
ബാക്കി വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക.
ബില്ല് കൂട്ടിയത് ശരിയാണോ?
ബാക്കി കിട്ടിയത് ശരിയാണോ?
ഇഷ്ടമുള്ള എല്ലാ സാധനങ്ങളും കടയില്‍ .കയ്യില്‍ കാശും.
കണക്കു കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും രൂപയെ പൈസ ആക്കാനും..
ക്ലാസില്‍ ഒരു കച്ചവട മൂല.
കച്ചവടം കഴിഞ്ഞാല്‍ കട അടച്ചു മടക്കി ഒതുക്കി വെക്കാം .സ്ഥലംനഷ്ടമാകില്ല
ഗണിത പഠനത്തിന്റെ പ്രശ്ന സന്ദര്‍ഭം അതിന്റേതായ അന്തരീക്ഷത്തില്‍..
ഇതാണ് ക്ലാസിനെ സര്‍ഗാത്മകമാക്കല്‍ .
ഗണിത താല്പര്യം വളര്‍ത്താന്‍ ഇനിയും പുതു വഴികള്‍ ഉണ്ട്.
നിങ്ങള്‍ക്കും ആവാം അന്വേഷണം
---------------------------------------കുണ്ടറ കെ ജി വി സര്‍ക്കാര്‍യു പി സ്കൂള്‍-
Hmm..good
ReplyDelete