Pages

Sunday, November 7, 2010

പുതുമയുടെ പൂക്കാലം

നോക്കൂ..
ക്ലാസിലെ അലങ്കാരങ്ങള്‍
ബോര്‍ഡിനു താഴെയുള്ള ചട്ടിയില്‍ നിന്നുംചെടി വളര്‍ന്നു വളഞ്ഞു പൂത്തു നില്‍ക്കുന്നത്.
കടയില്‍ നിന്നും കിട്ടുന്ന പ്ലാസ്ടിക് പൂക്കള്‍ ആണെന്ന് നമ്മള്‍ അടുത്ത് ചെല്ലുമ്പോള്‍ മാത്രമേ അറിയൂ. ഇന്ന് കാണുന്ന പൂവല്ല നാളെ. നിറവും എണ്ണവുംമാറും.ചിലപ്പോള്‍ പൂക്കുല തന്നെ.
അതൊക്കെ എത്ര വേണമെന്ന് കണക്കു പഠിക്കുന്ന ക്ലാസിലെ പൂത്തുമ്പികള്‍ തീരു മാനിക്കും
ഓരോ ഞെട്ടിലും പൂക്കള്‍ വെക്കാവുന്ന തരത്തിലാണ് ഫിറ്റിംഗ്. പി വി സി പൈപ്പ് കൊണ്ട് കലാപരമായി അത് ഒപ്പിചിരിക്കുന്നു.
എന്തായാലും ക്ലാസ് ചന്തം ഗണിത പഠനത്തില്‍ ഉള്‍ചേര്‍ത്തിരിക്കുന്നു.
കുണ്ടറ കെ ജി വി സര്‍ക്കാര്‍യു പി സ്കൂളില്‍
ഇനിയും വിശേഷങ്ങള്‍..
മറ്റു സ്കൂളിലേക്ക് പോകണ്ടേ?


----------------------------------------------------------------------------------

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി