Pages

Sunday, November 21, 2010

ക്ലാസ്ചുമരില്‍ വെള്ളചതുരം.

പൊതു വിദ്യാലയങ്ങളുടെ ക്ലാസകം മാറുന്നത് ചില സൂചനകള്‍ നല്കുന്നു. പുതിയ പഠനരീതിയും സാങ്കേതിക വിദ്യയുടെ സാധ്യതകളും ക്ലാസ്രൂം പഠനത്തെ കൂടുതല്‍ മിഴിവുറ്റതാക്കാന്‍ വഴിയൊരുക്കുന്നു.കുട്ടികള്‍ക്ക് കൂടുതല്‍ ശക്തമായ പഠനാനുഭവങ്ങള്‍ ഒരുക്കാന്‍ ഇതു മൂലം അധ്യാപകര്‍ക്ക്കഴിയുന്നു .
അല്പം മുന്നൊരുക്കം കൂടുതല്‍ വേണം എന്നു മാത്രം.(അതിനു തയ്യാരല്ലാത്ത്തവര്‍ "അദ്ധ്യാപനത്തിനുള്ള അവകാശം നഷ്ടപ്പെട്ടേ നാട്ടുകാരേ" എന്നു വിലപിക്കും.പൊതു ഇടങ്ങളെ മലിനമാക്കും.അവര്‍ക്ക് ചാരുകസേരയില്‍ ഇരുന്നു "പുസ്തകം എടുത്തു വായിക്കൂ കുട്ടികളെ "എന്ന ഒരു ബോധനരീതിയാണ് സൗകര്യം .)എല്‍സി ഡി പ്രോജക്ടരും ലാപ് ടോപും /ടെസ്ക്ടോപും ഒക്കെ ഇപ്പോള്‍ സര്‍ക്കാര്‍ യു പി സ്കൂളുകളില്‍ ആയി തുടങ്ങ്ല്യിരിക്കുന്നു. അത് ഉപയോഗിച്ചു നന്നായി പഠിപ്പിക്കുന്ന അധ്യാപകരും .അപ്പോള്‍ പുതിയ പ്രശ്നം.
ഓരോ തവണയും ക്ലാസിലേക്ക് സ്ക്രീനും കൊണ്ട് പോകല്‍ പ്രയാസം .
അത് പരിഹരിക്കപ്പെടുകയാണ് കൊല്ലം ടൌന്‍ യു പി സ്കൂളില്‍
ചുമരില്‍ വെള്ള ചതുരം നിര്‍മിച്ചു. അന്വേഷണം നന്നായി.
  • ഇടുക്കി പൂമാല സ്കൂളില്‍ വെള്ള സണ്‍ ബാക്ക്ഷീറ്റ് കൊണ്ട് സ്ക്രീന്‍ ഉണ്ടാക്കി .ഇതും സാധ്യത
  • വര്‍ക്കലയില്‍ നിന്നും ബി ആര്‍ സി ട്രെയിനര്‍ ശ്രീകുമാര്‍ അറിയിച്ചതും കൂട്ടത്തില്‍ പങ്കിടാം. ഒ എസ്എസിന് പോയ സ്കൂളില്‍മൊബൈല്‍ കമ്പ്യൂട്ടര്‍ ക്ലാസുകള്‍ ആരഭിച്ചു .സംഗതി നിസ്സാരം.
ചക്രങ്ങള്‍ ഉള്ള കമ്പ്യൂട്ടര്‍ മേശകള്‍.ക്ലാസില്‍ നിന്നു ക്ലാസിലേക്ക് പോകും. ക്ലാസില്‍ വൈദ്യുതി സ്വിച് ബോര്‍ഡും .
സാങ്കേതിക വിദ്യ ഇണക്കിയെടുക്കാന്‍ നല്ല നല്ല ശ്രമങ്ങള്‍.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി