Pages

Monday, November 22, 2010

മരതക കാന്തിയില്‍ മുങ്ങി ഒരു വിദ്യാലയം.

ഇടുക്കി. രാമക്കല്‍ മേടിനു സമീപം ഒരു കൊച്ചു വിദ്യാലയം.
തേര്‍ഡ് ക്യാമ്പ് സര്‍ക്കാര്‍ സ്കൂള്‍.
ഈ സ്കൂളില്‍ പോകണമെന്ന് വളരെ നാള്‍ മുന്‍പേ ആഗ്രഹിച്ചതാണ്‌ .ഈ വര്‍ഷമാണ്‌ അതിനു ഭാഗ്യം കിട്ടിയത്.
ഞാനും ആനന്ദന്‍ മാഷും നവംബര്‍ ആദ്യം അവിടം സന്ദര്‍ശിച്ചു .
ആദ്യ നോട്ടത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കും ഈ സ്കൂള്‍.

ഇപ്പോള്‍ സ്കൂളുകള്‍ രണ്ട് ജോലികള്‍ ചെയ്യുന്നു.പരസ്പര വിരുദ്ധമായതു.
ജൂണില്‍ മരം വച്ച് പിടിപ്പിക്കും.ഇടവപ്പാതി കനക്കുമ്പോള്‍ഉള്ള മരങ്ങള്‍ മൂടോടെ മുറിക്കും.
എന്നോ ഏതോ സ്കൂളില്‍ ഒരു മരം വീണതിനു സ്കൂള്‍ മരങ്ങള്‍ നേരിടുന്ന ദുര്‍വിധി!?

തേര്‍ഡ് ക്യാമ്പ് സര്‍ക്കാര്‍ സ്കൂള്‍ പരിസ്ഥിതിയെ സ്നേഹിക്കുന്നു. മരങ്ങളുടെ തണലില്‍ ആണ് അവരുടെ ഓരോ ദിനവും. ഇലകള്‍ വീഴും.പരാതിയില്ല. ഇലകള്‍ അതിനു മുന്‍പ് ആവോളം തണല്‍ തന്നു പെന്‍ഷന്‍ പറ്റുന്നതല്ലേ. ആ സ്നേഹം മാനിക്കണം.ചിത്രങ്ങള്‍ നോക്കൂ.ഇത്തരം ഒരു സ്കൂള്‍ പകരുന്ന ഊര്‍ജം അധ്യയനത്തെ പോഷിപ്പിക്കില്ലേ.നിങ്ങള്‍ക്കും ആഗ്രഹം ഉണ്ടാവും ഇവിടെ പഠിപ്പിക്കാന്‍/പഠിക്കാന്‍...


സദാ സമയവും ഏതെങ്കിലും പി ടി എ മെമ്പര്‍ സ്കൂളില്‍ ഉണ്ടാവും.അത്രയ്ക്ക് അടുപ്പം രക്ഷിതാക്കള്‍ക്ക്.



ചൂണ്ടു വിരല്‍ ഒരാഴ്ച ഈ സ്കൂളില്‍ ...എന്ത് പറയുന്നു.?ഒപ്പം കൂടുകയല്ലേ?
-----------------------------------------------------------------------
തേര്‍ഡ് ക്യാമ്പ്.. പേരിനു ഒരു ചരിത്രം ഉണ്ട്. അധസ്ഥിതര്‍ക്ക് ഭൂമി പതിച്ചു കൊടുക്കാന്‍ വേണ്ടി ഉദ്യോഗസ്ഥവൃന്ദം ക്യാമ്പ് ചെയ്ത മൂന്നാം ഇടം ആപേരില്‍ അറിയപ്പെട്ടു. ആരാണ് ഇവിടുത്തെ കൂടുതല്‍ കുട്ടികളും എന്നതിന് ഉത്തരവും പേരില്‍ ഉണ്ടല്ലോ.

2 comments:

  1. കലാധരന്‍ സാറിന്,
    ഞങ്ങളുടെ സ്കൂള്‍ ബ്ലോഗ് സന്ദര്‍ശിക്കാന്‍ താല്പര്യം
    www.mathrukavidyalayam.blogspot.com

    ReplyDelete
  2. ormakal meyunna thirumuttathethuvan veendumoru moham

    ReplyDelete

പ്രതികരിച്ചതിനു നന്ദി