Pages

Wednesday, December 15, 2010

ഇംഗ്ളീഷ് പഠിക്കാന്‍ ഇംഗ്ളീഷ് മീഡിയം വേണ്ടെന്ന് കുട്ടികളുടെ സാക്ഷ്യം

കാസര്കോട്: ഇംഗ്ളീഷ് പഠിക്കാന്‍ പൊതുവിദ്യാലയം മതിയെന്ന് തെളിയിച്ച് അടുക്കത്ത്ബയല്‍ ഗവ. ഫിഷറീസ് യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍. ഇംഗ്ളീഷ് മീഡിയത്തില്‍ പഠിക്കുന്നവരേക്കാള്‍ നന്നായി തങ്ങള്‍ക്ക് ഇംഗ്ളീഷ് സംസാരിക്കാനും എഴുതാനും കഴിയുമെന്ന് തെളിയിക്കുന്നതിന് ഇവര്‍ പ്രത്യേക പിടിഎ യോഗംതന്നെ വിളിച്ചു. ഇംഗ്ളീഷിലുളള ക്ഷണക്കത്തു മുതല്‍ യോഗ നടപടികളും കലാപരിപാടികളും കുട്ടികള്‍തന്നെ തയ്യാറാക്കി തങ്ങളുടെ കഴിവ് അവര്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മുന്നില്‍ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പതിപ്പുകള്‍, പോസ്റ്ററുകള്‍, കഥകള്‍, കവിതകള്‍ എന്നിവയുടെ പ്രദര്‍ശനം കുട്ടികളുടെ അറിവനുഭവത്തിന്റെ നേര്‍ക്കാഴ്ചയായി.

കനത്ത ഫീസ് നല്‍കി ഇംഗ്ളീഷ് മീഡിയം സ്കൂളിലേക്ക് കുട്ടികളെ വിടുന്ന രക്ഷിതാക്കള്‍ക്ക് തിരിച്ചറിവ് നല്‍കാന്‍ കൂടിയാണ് ഫിഷറീസ് സ്കൂളിലെ കുട്ടികള്‍ ഇംഗ്ളീഷില്‍ തങ്ങളുടെ കഴിവ് പരസ്യമായി പ്രദര്‍ശിപ്പിച്ചത്. രഷിതാക്കള്‍ക്ക് മുന്നില്‍ ടീച്ചര്‍ കുട്ടികള്‍ക്ക് ഇംഗ്ളീഷ് ക്ളാസെടുത്തും തങ്ങളുടെ ചുറ്റുപാടും കാണുന്ന ജീവതാനുഭവങ്ങള്‍ നാടക രൂപത്തിലാക്കി കുട്ടികള്‍ അവതരിപ്പിച്ചതും കുട്ടികളുടെ ഇംഗ്ളീഷ് പഠനനിലവാരം ബോധ്യപ്പെടുത്തുന്നതായിരുന്നു.

ഇംഗ്ളീഷ് പിടിഎ യോഗം മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജയദേവന്‍, ഹെഡ്മിസ്ട്രസ് വി കെ ഷെര്‍ളി, പ്രമീള എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ കാവ്യ അധ്യക്ഷയായി. ഉണ്ണിമായ സ്വാഗതവും വിസ്മയ നന്ദിയും പറഞ്ഞു.
(ജനശക്തിയോടു കടപ്പാട്)

10 comments:

  1. ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ പഠിച്ചാലേ, ഭാവി അര്‍ത്ഥപൂര്‍ണ്ണമാവൂ,
    എന്ന തെറ്റിദ്ധാരണ നമ്മുടെയിടയില്‍, അനുദിനം വര്‍ദ്ധിച്ചു വരികയാണ്. മലയാളം സ്കൂളില്‍ പഠിച്ച പലരും ഇന്ന്, ഉദ്യോഗങ്ങളുടെ അത്യുന്നതങ്ങളില്‍ ഉണ്ടെന്നുള്ളതും, പലരും മറന്നു പോകുന്നു.
    താങ്കളുടെ ഈ ലേഖനം വളരെയധികം കാലിക പ്രാധാന്യം അര്‍ഹിക്കുന്നു. അഭിനന്ദനങ്ങള്‍!

    ReplyDelete
  2. പ്രിയ അപ്പച്ചന്‍,
    ഇന്ന് സ്കൂളുകള്‍ നല്ല അനുഭവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട് .അതറിയാത്ത ഒട്ടേറെ പേര്‍.അവര്‍ പഴയ കണ്ണട ഊരില്ല.പുതിയ കാഴ്ചകള്‍ കാണില്ല.എന്നിട്ട് വിധി എഴുത്തും !
    ..ഇനിയും നമ്മള്‍ക്ക് സ്കൂളകം കാണാന്‍ പോകാം വരണം.

    ReplyDelete
  3. ഇംഗ്ലീഷിനോടുള്ള കടുത്ത ഭ്രമം മലയാളി ത്തത്തെ ബാധിച്ചിട്ടു ഏറെ നാളുകളായി . നിര്‍ഭാഗ്യമെന്നു പറയട്ടെ .. .ഈ ആസക്തിയെ എങ്ങനെ നേരിടണമെന്ന് മുന്‍പ് ഒരു ദിശാ ബോധവും ഉണ്ടായില്ല .പകരംസര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ തുടങ്ങി മലയാളം ഒപ്പം കൂടി.ഈ രൂപമാറ്റം പൊതു വിദ്യാഭാസത്തിനു മേല്‍ വന്നു പതിച്ച ഏറ്റവും വലിയ ആഘാതമായി .എന്നാല്‍ ഇന്നിതാ ഭാഷ പഠനത്തിന്‍റെ സമസ്തനുഭവങ്ങളും പങ്കു വയ്കുന്ന ക്ലാസ് മുറികളെ നമ്മള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നു.ഇംഗ്ലീഷ് മലയാള ഭേദമില്ലാതെ..കുട്ടികള്‍ പറയുന്നതും പാടുന്നതും എഴുതുന്നതും..ഭാഷയുടെ അതിരുകളില്‍ കുടുങ്ങുന്നില്ല..മുറിയുന്നില്ല..അഭിമാനം തോന്നുന്നു ഒരധ്യാപികയായതില്‍.ഇനിയും വിരിയുന്ന സര്‍ഗ വസന്തങ്ങളില്‍..പൊതു വിദ്യാലയങ്ങള്‍ തുടുക്കുംപോള്‍...പിന്നെയും മുടന്തുന്നവര്‍...അവര്‍ ഈ സാക്ഷ്യങ്ങളെ പിന്തുടരും. തര്‍ക്കമില്ല .

    ReplyDelete
  4. ടീച്ചര്‍,
    ചൂണ്ടുവിരലില്‍ ഉടന്‍ ഇത് പോലുള്ള വിജയഗാഥകള്‍ ഉണ്ടാവും.ഏതു സ്കൂളിനും ചെയ്യാവുന്നത്.ഇത്തരം കാര്യങ്ങള്‍
    .പുതിയ രീതിയല്‍ വിശ്വാസമുള്ളവര്‍ക്ക് മാത്രമേ ക്ലാസില്‍ സംതൃപ്തിയുടെ അനുഭവങ്ങള്‍ കിട്ടൂ..മുടന്തുന്നവരെയും ഉപേക്ഷിച്ചു കൂടാ. അവരില്‍ ആത്മവിശ്വാസം ഉണ്ടാക്കണം.ഇതിനു താങ്കളെ പോലുള്ളവരുടെ വലിയ ഇടപെടല്‍ വേണം.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. പണ്ട്, മൂന്നു അന്ധന്മാര്‍ ആനയെ കാണാന്‍ പോയ കഥ ഓര്‍മയുണ്ടല്ലോ? !
    പൊതു വിദ്യാഭ്യാസം ഏതാനും ചില സമര്‍ത്ഥരായ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും അത്ഭുതങ്ങള്‍ കാണിക്കാനുള്ളതാണോ? നമ്മുടെ നാട്ടിലെ ചില സ്കൂളുകളില്‍ നടക്കുന്ന ഇത്തരം അതിശയങ്ങളെ പെരുപ്പിച്ചു കാട്ടി, പുതിയ പരിഷ്കാരങ്ങള്‍ ഗംഭീരമാണെന്ന് വരുത്തി തീര്‍ക്കാനേ അവ ഉതകൂ! പരിഷ്കാരങ്ങള്‍ ശരിയായ ദിശയിലാണെങ്കില്‍, മികവ്‌ എല്ലായിടത്തും - ചുരുങ്ങിയത് മിക്കയിടത്തും - പ്രതിഫലിക്കണ്ടേ?
    We have to observe and learn a lot from the field! Must get proper feed back from the classrooms.

    ReplyDelete
  7. മികവുണ്ടോ എന്നുള്ള അന്വേഷണം നടത്തണം.അത് പുറത്തറിയണം .അറിയിക്കണം അതിനാണ് ഈ ബ്ലോഗ്‌.
    അത്ഭുതങ്ങളായി തോന്നുന്നത് ആദ്യം അറിയുമ്പോളാണ്.സത്യമാണല്ലോ സംഭവിക്കുന്നത്‌.
    സമാന അനുഭവം ഉള്ള ഒത്തിരി വിദ്യാലയങ്ങള്‍ ഉണ്ട്.കഴിഞ്ഞ വര്ഷം ആലപ്പുഴയിലെ മൊത്തം സ്കൂളുകളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നതായി മാധ്യമങ്ങളില്‍ വായിച്ചു.
    അന്ധന്മാര്‍ ആന എന്ന സങ്കല്‍പം മുമ്പോട്ട്‌ വെച്ചത് ദൃശ്യതയുടെ പഴംകഥ.
    എന്നാലും ആന ഉണ്ടല്ലോ കണ്ണുള്ളവര്‍ക്ക് അത് കണ്ടുകൂടെ..
    .വരൂ ചൂണ്ടു വിരല്‍ സ്കൂളുകളിലൂടെ കൂട്ടിക്കൊണ്ടു പോകാം.

    ReplyDelete
  8. വളരെഏറെ sandhozhamam തരുന്ന വാര്‍ത്ത‍ പക്ഷേ എന്നത് പറയാന്‍ കാണേണ്ടവര്‍ കാണുന്നില്ല , kelkkendavar kelkkunnilla , ഒരുനാള്‍ വരും ആ കാലം എന്നാ പ്രതീക്ഷയോടെ അഭിവാദ്യങ്ങള്‍ , ആശംസ
    മിനി മാത്യു
    ബി ആര സി perumbavoor

    ReplyDelete

പ്രതികരിച്ചതിനു നന്ദി